Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഒരു തെറ്റിദ്ധാരണയുണ്ട്..സിപിഎമ്മിനകത്ത് എന്തോ അടിച്ചമർത്തലുണ്ടെന്നും വളരാൻ വിടില്ലെന്ന തരത്തിൽ; അങ്ങനെയെങ്കിൽ നാട്ടിൻ പുറത്ത് ജനിച്ച് വളർന്ന ശൈലജ ടീച്ചർ ഇവിടെ വരെ എത്തില്ലലോ': സിപിഎമ്മിൽ സ്ത്രീകളെ വളരാൻ അനുവദിക്കില്ലെന്ന ആക്ഷേപത്തിനിടെ ടീച്ചറുടെ പഴയ വീഡിയോ വൈറലാകുന്നു

'ഒരു തെറ്റിദ്ധാരണയുണ്ട്..സിപിഎമ്മിനകത്ത് എന്തോ അടിച്ചമർത്തലുണ്ടെന്നും വളരാൻ വിടില്ലെന്ന തരത്തിൽ; അങ്ങനെയെങ്കിൽ നാട്ടിൻ പുറത്ത് ജനിച്ച് വളർന്ന ശൈലജ ടീച്ചർ ഇവിടെ വരെ എത്തില്ലലോ': സിപിഎമ്മിൽ സ്ത്രീകളെ വളരാൻ അനുവദിക്കില്ലെന്ന ആക്ഷേപത്തിനിടെ ടീച്ചറുടെ പഴയ വീഡിയോ വൈറലാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ.കെ.ശൈലജയെ രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതിനെ ചൊല്ലിയുള്ള വിവാദം കൂടുതൽ ചൂടുപിടിക്കുന്നതിനിടെ, പഴയൊരു അഭിമുഖ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്. ശൈലജ ടീച്ചറിനെ ഗൗരിയമ്മയുമായി താരതമ്യം ചെയ്ത് സിപിഎമ്മിൽ സ്ത്രീകളെ വളരാൻ അനുവദിക്കില്ലെന്നും, പാർട്ടി പിന്തുടരുന്നത് പിതൃദായക്രമമാണെന്നും പലരും സോഷ്യൽ മീഡിയയിൽ ആക്ഷേപിക്കവേയാണ് പഴയ വീഡിയോ ചർച്ചയാവുന്നത്. വളരാൻ വിടാത്ത പാർട്ടിയാണ് സിപിഐഎമെന്ന ആരോപണത്തോട് ശൈലജ ടീച്ചർ പ്രതികരിക്കുന്ന അഭിമുഖത്തിന്റെ ഭാഗമാണ് വൈറലാകുന്നത്.

ശൈലജ ടീച്ചർ പറയുന്നത് ഇങ്ങനെ: 'പാർട്ടി എന്നോട് പറഞ്ഞു, ടീച്ചർ ആരോഗ്യവകുപ്പാണ് കൈകാര്യം ചെയ്യേണ്ടതെന്ന്. അപ്പോൾ ഞാൻ തമാശയ്ക്ക് പറഞ്ഞു, ഏതെങ്കിലും ചെറിയ വകുപ്പ് നൽകിയാൽ മതിയെന്ന്. ആദ്യമായിട്ട് മന്ത്രിയാവുന്നതല്ലേ. അപ്പോൾ കോടിയേരിയൊക്കെ തമാശയാക്കി. ഇത്രയും നല്ല വകുപ്പ് തന്നിട്ട് നിങ്ങൾ എന്ന് പറഞ്ഞ്. ആരോഗ്യവകുപ്പ് ഒരുപാട് ചെയ്യാനുള്ള വകുപ്പാണ്. ഒരു തെറ്റിദ്ധാരണയുണ്ട്, സിപിഐഎമ്മിനകത്ത് എന്തോ അടിച്ചമർത്തലുണ്ടെന്നും വളരാൻ വിടില്ലെന്ന തരത്തിൽ. അങ്ങനെ വളരാൻ വിട്ടാത്ത പാർട്ടിയാണിതെങ്കിൽ നാട്ടിൻ പുറത്ത് ജനിച്ച് വളർന്ന ശൈലജ ടീച്ചർ ഇങ്ങനെ ആളുകളുടെ ശ്രദ്ധയാകർഷിക്കുന്ന വിധത്തിൽ എത്തി ചേരില്ലല്ലോ.''

അതേസമയം, മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതിൽ കെകെ ശൈലജയുടെ ചൊവ്വാഴ്ചത്തെ പ്രതികരണം ഇങ്ങനെ: 'ഞാൻ മാത്രമല്ല. കഴിഞ്ഞപ്രാവശ്യമുള്ള മന്ത്രിമാരാരും തുടരുന്നില്ല. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ശൈലജ ടീച്ചർ ഒറ്റയ്ക്ക് നടത്തിയതല്ല. അത് സർക്കാരിന്റെ നേതൃത്വത്തിലുള്ള ടീം വർക്കാണ്. ഒരുപാട് ഉദ്യോഗസ്ഥന്മാർ, നാട്ടുകാർ, എല്ലാവരും ചേർന്ന് നടത്തിയ പ്രവർത്തനമാണ്. മന്ത്രിസഭയിലെ എല്ലാവരും മികച്ച പ്രകടനമാണ് നടത്തിയത്. പാർട്ടിയെന്നെ മന്ത്രിയായി തീരുമാനിച്ചു. ഞാൻ നന്നായി പ്രവർത്തിച്ചു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളെ ആരോഗ്യമന്ത്രി ഒറ്റയ്ക്കല്ല നയിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ മന്ത്രിമാരും വകുപ്പുകളും ചേർന്നാണ് നയിച്ചത്. ആരോഗ്യമന്ത്രിയെന്ന നിലയിൽ എന്റെ പങ്ക് ഞാൻ നിർവഹിച്ചിട്ടുണ്ട്.''

'ഏത് പ്രശ്നമായാലും സോഷ്യൽമീഡിയയിൽ അഭിപ്രായപ്രകടനങ്ങളുണ്ടാകും. ഇങ്ങനെയൊരു അഭിപ്രായപ്രകടനത്തിന്റെ കാര്യമില്ലെന്നാണ് ഞാൻ കരുതുന്നത്. പുതിയ തലമുറയ്ക്ക് അവസരം കിട്ടുമ്പോൾ അവർ നന്നായി പ്രവർത്തിക്കും. ജനങ്ങൾക്ക് എന്നോട് സ്നേഹമുണ്ടെന്ന കാര്യം വലിയ സന്തോഷമുണ്ടാക്കുന്നു. എന്നോട്് മാത്രമല്ല, മന്ത്രിസഭയിലെ എല്ലാവരോടും ജനങ്ങൾക്ക് സ്നേഹമുണ്ട്. അതുകൊണ്ട് ആണല്ലോ ഈ സർക്കാർ വീണ്ടും അധികാരത്തിൽ വന്നത്. ആ സ്നേഹത്തിന്റെ എന്റെ നന്ദി.''

ശൈലജ ടീച്ചറെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കരുതെന്ന് സിപിഐഎം സംസ്ഥാന സമിതിയിൽ ആവശ്യപ്പെട്ടത് ഏഴ് പേരായിരുന്നു. എംവി ജയരാജൻ, അനന്തഗോപൻ, സൂസൻ കോടി, സതീദേവി, സുജാത, പി രാജേന്ദ്രൻ, കെ രാജഗോപാൽ എന്നിവരാണ് ശൈലജ ടീച്ചറെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ ഒരാൾക്ക് മാത്രമായി ഇളവ് നൽകാൻ സാധിക്കില്ലെന്ന നിലപാട് കോടിയേരി ബാലകൃഷ്ണൻ സ്വീകരിക്കുകയായിരുന്നു. മുഖ്യമന്ത്രി ഒഴികെ ഒരുവട്ടം മന്ത്രിയായ ആർക്കും ഇളവ് നൽകേണ്ടതില്ലെന്നാണ് യോഗം തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP