Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ദിരാഗാന്ധി സഹകരണാശുപത്രിയെ തകർക്കാൻ ശ്രമം; സുധാകരനെതിരെ അതിരൂക്ഷവിമർശനവുമായി മമ്പറം ദിവാകരൻ; കണ്ണൂരിലെ കോൺഗ്രസിൽ വീണ്ടും പടയൊരുക്കം

ഇന്ദിരാഗാന്ധി സഹകരണാശുപത്രിയെ തകർക്കാൻ ശ്രമം; സുധാകരനെതിരെ അതിരൂക്ഷവിമർശനവുമായി മമ്പറം ദിവാകരൻ; കണ്ണൂരിലെ കോൺഗ്രസിൽ വീണ്ടും പടയൊരുക്കം

സ്വന്തം ലേഖകൻ

തലശ്ശേരി: കെ.സുധാകരൻ എംപിയെ അതിരൂക്ഷമായി വിമർശിച്ചു കൊണ്ട് കെപിസിസി അംഗം മമ്പറം ദിവാകരന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വിവാദമാകുന്നു. തന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇന്ദിരാഗാന്ധി സഹകരണാശുപത്രിയെ തകർക്കാൻ സുധാകരന്റെ ഒത്താശയോടെ ചിലർ ശ്രമിക്കുന്നുവെന്നാണ് ദിവാകരന്റെ ആരോപണം.

തലശേരിയുടെ ചരിത്രത്തിൽ കോൺഗ്രസിനുണ്ടായിരുന്ന സ്ഥാനം നഷ്ടപ്പെടുത്തിയത്് സുധാകരന്റെ നേതൃത്വത്തിൽ നടന്ന ഗ്രൂപ്പുകളിയാണെന്നു കുറ്റപ്പെടുത്തിയാണ് മമ്പറം ദിവാകരന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. യേശുദാസിനെപ്പോലുള്ള ഗായകർ ഈ ലോകത്ത് നിന്നും വിടപറഞ്ഞാലും അവരുടെ ഗാനങ്ങളും സംഭാവനകളും നിലനിൽക്കും. എഴുത്തുകാരാണെങ്കിൽ അവരുടെ എഴുത്തിലൂടെ ജീവിക്കും. എന്നാൽ വെറും പ്രസംഗം മാത്രം കൈമുതലായി ഒരു സംഭാവനയും നൽകാത്തവർ അവരുടെ ശബ്ദം നഷ്ടപ്പെട്ടാൽ അവിടെ തീരുന്നുവെന്നും സുധാകരനെ വിമർശിച്ചു കൊണ്ട് മമ്പറം ദിവാകരൻ പറയുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം കോൺഗ്രസിലെ ഗ്രൂപ്പുവഴക്ക് ആളിക്കത്തിച്ചു കൊണ്ട് മമ്പറം ദിവാകരന്റെ ഫെയസ് ബുക്ക് പോസ്റ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്.

നേരത്തെ കെ. സുധാകരൻ എംപിക്കെതിരെ അതിശക്തമായ ആരോപണങ്ങൾ ഉന്നയിച്ചു രംഗത്തെത്തിയ നേതാവാണ് മമ്പറം ദിവാകരൻ. കണ്ണൂരിലെ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ അതിദയനീയമായി പരാജയപ്പെട്ടതിനു പിന്നിൽ കെ.സുധാകരനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. കണ്ണൂർ മണ്ഡലത്തിൽ സത്യസന്ധനും പാർട്ടിക്കായി ആത്മാർത്ഥമായി പ്രവർത്തിക്കുകയും ചെയ്ത ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പരാജയപ്പെട്ടതിനു പിന്നിൽ സുധാകരൻ കാലുവാരിയതു കൊണ്ടാണെന്നും കെ.സുധാകരൻ കെ. പി.സി.സി അധ്യക്ഷനായാൽ കോൺഗ്രസ് പാർട്ടി നശിക്കുമെന്നും ദിവാകരൻ ആരോപിച്ചു. തെരഞ്ഞെടുപ്പ് തോൽവിക്കു ശേഷം ആടിയുലയുന്ന കോൺഗ്രസിന് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ് കണ്ണൂരിലെ ഗ്രൂപ്പ് വഴക്ക്.

മമ്പറം ദിവാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ഞാൻ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേഇരിക്കും.
ഇന്ന് എനിക്ക് പറയാൻ ഉള്ളത് തലശ്ശേരിയിലെ സർദാർ ചന്ദ്രോത്ത ട്രസ്റ്റിനെ കുറിച്ചാണ്.തലശ്ശേരിയിലെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റായിരുന്നു ഇ.ജി ശാന്ത...എന്നും ഖദർ വസ്ത്രം മാത്രം ധരിക്കുന്ന മഹിളാ കോൺഗ്രസ് നേതാവ്..കണ്ണൂരിന്റെ ഡിസിസി സെക്രട്ടറി...
തലശ്ശേരി വനിതാ സഹകരണ സംഘം പ്രസിഡണ്ട് മൊക്കെ ആയ ശാന്ത ഇന്ന് എവിടെ .?ഓട്ടോറിക്ഷയിൽ തലശ്ശേരിയിലെ പാവപെട്ട കോൺഗ്രസ് പ്രവർത്തകർക്ക് ഇടയിൽ ഓടി എത്തിഅവർക്ക് അത്താണി ആയിരുന്ന ശാന്ത എവിടെയാണ്..? പാവപ്പെട്ടവന്റെ അത്താണിയായ ശാന്ത എന്നാ മഹിളാ കോൺഗ്രസ് നേതാവിനെയിന്ന് കാണാനില്ല.
അവർ എവിടെ പോയി.? തലശ്ശേരിയിൽ രൂപം കൊണ്ട് ഇരിക്കുന്ന..സർദാർ ചന്ദ്രോത്ത് ട്രസ്സ്.
സർദാർ ചന്ദ്രോത്ത് കുഞ്ഞിരാമൻ നായരുടെ പേരിൽ രൂപീകൃതമായ
ഈ ട്രസ്റ്റിന്റെ ചെയർമാൻ കണ്ണൂർ എം പി കെ സുധാകരനാണ്.
സെക്രട്ടറി കണ്ണൂരിൽ നിന്നുള്ള കെ. പി.സി.സി എക്സ്‌ക്യൂട്ടിവ് മെമ്പർ രാധാകൃഷ്ണൻ മാസ്റ്റർ..
അതിന്റെ ഭാരവാഹി സജിത്ത് വക്കിൽ..ഒരു ദിവസം പോലും കോടതിയിൽ പോകാതെ....
വക്കീൽ എന്ന് പേര് പറയുന്ന സജിത്ത് വക്കിൽ..അത് പോലെ ഒരു മാസ്റ്ററെന്ന് വിളിക്കുന്ന രാധാകൃഷ്ണന്മാസ്റ്ററും ....
ശ്രീ കെ സുധാകരനും നടത്തുന്ന ഈ സഹകരണ സർദാർ സ്മാരക ട്രസ്റ്റ്.എന്താണ് തലശ്ശേരിയിൽ ചെയ്യുന്നത്.?
ഒരു കാലത്ത് തലശ്ശേരിയിൽ സാംസ്‌കാരിക രംഗത്ത് നിറഞ്ഞു നിന്ന ഈ പ്രസ്ഥാനം ഇന്ന്
എവിടെയാണ്.?ഇതിലെ മെമ്പർമാർ ഭൂരിപക്ഷവും ഇന്ന് നിക്ഷ്‌ക്രിയർ ആയി മാറി ഇരിക്കുന്നു. കാരണം എന്ത്...?തലശ്ശേരിയിലെ ബ്ലോക്ക് പ്രസിഡന്റായ
നിങ്ങൾ അറിയുക തലശ്ശേരിയിലെ ബ്ളോക്ക് പ്രസിഡന്റായിരുന്നു ശാന്ത.എൽ. എസ് സ്മാരക മന്ദിരം എന്ന് പറയുന്നത്..
35 സെന്റ് സ്ഥലം സ്വന്തമായുള്ള മന്ദിരമാണ് തലശ്ശേരിയിലെ എൽ. എസ് സ്മാരക മന്ദിരം.ഒരു കാലത്ത് തലശ്ശേരിയിലെ പ്രഗത്ഭനായ കോൺഗ്രസ് മനുഷ്യസ്നേഹിയുണ്ടാക്കിയ ഈ എൽ. എസ് സ്മാരക മന്ദിരം...ഇന്ന് തലശ്ശേരിയിൽ ചില കച്ചവട താൽപര്യം ഉള്ള ആളുകളുടെ കണ്ണുകളുടെ മുകളിൽലാണ് ഇപ്പോൾ നിൽക്കുന്നത്..അതിന് ഒരു സെന്റ് സ്ഥലത്തിന് നാൽപത് ലക്ഷം രൂപ വിലയാണ്...
35 സെന്റ് സ്ഥലമുള്ള കോൺഗ്രസ് ഓഫിസ് സ്ഥിതിചെയ്യുന്ന...
എൽ. എസ് സ്മാരക മന്ദിരം.ഇത് സർദാർ ചന്ദ്രോത്ത് സ്മാരക ട്രസ്റ്റ് ന്റെ പേരിലേക്ക് മാറ്റി.
ഈ എൽ. എസ് സ്മാരക മന്ദിരത്തിലെ സ്വത്തുക്കൾ അടിച്ചു മാറ്റാൻ ശ്രെമിക്കുന്ന..
ഈ കാപാലികൻ മാരെ തലശ്ശേരിയിലെ ജനം തിരിച്ചു അറിയുക..ഇവരുടെ ലക്ഷ്യം എന്താണ്.?
ഈ ഒരു കാര്യത്തിൽ എതിർപ്പ് പ്രകടിപ്പിച്ച ശാന്ത ഇന്ന് ഈ സ്ഥാനത്തില്ല.
തലശ്ശേരിയിലെ ഒരു കേസിൽ ശ്രീമതി ശാന്ത കക്ഷി ചേർന്നപ്പോൾ..ശാന്തയെ ആ കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ..
നാല് തവണയാണ് ഈ ട്രസ്റ്റ് ന്റെ ചെയർമാനായ കെ സുധാകരൻശാന്തയുടെ വീട്ടിലേക്ക് പോയത്..പക്ഷെ ശാന്ത ഇന്നും തന്റെ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ്..
ഈ എൽ. എസ് സ്മാരക മന്ദിരം ആർക്കും നഷ്ടപെട്ട് പോകാതെ വിധത്തിൽ..കോൺഗ്രസുകാരുടെ സ്വത്തായി മാറ്റി തീർക്കാൻ...
പ്രിയപ്പെട്ട തലശ്ശേരിയിലെ കോൺഗ്രസുകാരെ നിങ്ങൾ എല്ലാവരും ഒന്നിക്കുക.. തലശ്ശേരിയിൽ ഒരു കാലത്ത് കോൺഗ്രസിന്റെ ഒട്ടേറെ..
പ്രസിദ്ധരായ നേതാക്കന്മാരുണ്ട്.കെപിസിസി പ്രസിഡണ്ട് ആയ ശ്രീമാൻ സി കെ ഗോവിന്ദൻ നായർ
തലശ്ശേരിക്കാ്്രനാണ്.അത് പോലെ ശ്രീ ഉണ്ണാച്ചി നാണു ഡോക്ടർ...
ജവഹർ ലാൽ നെഹ്റു തലശ്ശേരിയിൽവന്നാൽ താമസിക്കുന്ന വീട് എരഞ്ഞോളിയിലെ നാണു ഡോക്ടരുടെത് ആയിരുന്നു...
അത് പോലെ സൈബൂസ് ഖാദർക്കാ..ഒതയോത്ത് സുകുമാരൻ.മൂർക്കോത്ത് കുമാരൻ മൂർകോത്ത് രാമുണ്ണി.
സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭാഗംവും തലശ്ശേരി നഗരസഭയിലെ ആദ്യത്തെ കോൺഗ്രസ് ചെയർമാനുമായ കുഞ്ഞിരാമൻ വക്കിൽ.
ഷണ്മുഖം ട്യൂട്ടോറിയൽസ് നടത്തിയ ഷണ്മുഖന് മാസ്റ്റർ. അശോക് കുമാർ. കെ. എസ്.യു സ്ഥാപകൻ വി എം മോഹൻദാസ്. പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് ആയിരുന്ന ജയരാജൻ സി കെ ജി യുടെ അരുമശിഷ്യരിലൊരാളയ ശ്രീനിവാസൻ പ്രഭു.തുടങ്ങിയ എത്രയോ മഹാരഥൻ മാർ തലശ്ശേരിയിലെ കോൺഗ്രസ് പ്രസ്ഥാനത്തെ നയിച്ചിട്ടുണ്ട്.പക്ഷെ ഇന്ന് കോൺഗ്രസ് ഓടകളിൽ ഒഴുകുന്ന മലിന ജലം പോലെ..
ദുർഗന്ധ പൂരിതമാണ്..ഈ കോൺഗ്രസ് നെ രക്ഷപെടുത്തതാന് വളരുന്ന തലമുറയിലെ കോൺഗ്രസ്‌ക്കാർക്ക് ബാധ്യത ഇല്ലേ.?
അഞ്ഞൂറോളം കോൺഗ്രസ് ജീവനക്കാർ ജോലി ചെയ്യുന്ന തലശ്ശേരിയിലെ പ്രസിദ്ധമായ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ മുൻപിൽ ഇരുപത്തി അഞ്ചു ശതമാനം ഇളവ് നൽകി കൊണ്ട് ലാബ് പ്രവർത്തിക്കുന്നു.....
13 ശതമാനം മരുന്നിനു കിഴിവ് നൽകി..ഒരു മെഡിക്കൽ ഷാപ്പ് പ്രവർത്തിക്കുന്നു...
ആരാണ് ഇതിന്റെ പിറകിൽ പ്രവർത്തിക്കുന്നത്....അത് പോലെ ഈ സർദാർ സ്മാരക ട്രസ്റ്റ്ന്റെ ചില ഭാരവാഹികളും...
ഇവരൊക്കെ ചെയ്യുന്ന ഈ പ്രവൃത്തികൾ
ആരെ സഹായിക്കാനാണ്.
പതിമൂന്ന് ശതമാനം മരുന്ന്ന് കിഴിവ് നൽക്കാൻ എങ്ങനെ ഇവർക്ക് സാധിക്കുന്നു.?
25 ശതമാനം കിഴിവുകൾ നൽകി ലാബ് എങ്ങനെ പ്രവർത്തിക്കാൻ സാധിക്കുന്നു..?
അപ്പോൾ ലക്ഷ്യം ഒന്ന് മാത്രമാണ് ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടർ മാർ..
എഴുതുന്ന മേൽത്തരം ഗുണ നിലാവാരം ഉള്ള മരുന്നുകൾകൾക്ക് പകരം..
വില കുറഞ്ഞ മരുന്നുകൾ നൽകി പാവപെട്ട രോഗികളെ വഞ്ചിക്കുകയാണ് ഇവരുടെ ലക്ഷ്യം..
കോൺഗ്രസിന്റെ സഹകരണസ്ഥാപനത്തെ തകർക്കുകയാണ്
ഇവരുടെ ലക്ഷ്യം..
യേശുദാസിനെ പോലെയുള്ള ഗായകൻ മാർ ഈ ലോകത്ത് നിന്ന് വിട പറഞ്ഞാലും അവരുടെ ഗാനങ്ങളും സംഭാവനകളും നില നിൽക്കും..
എഴുത്തുകാരാണെങ്കിൽ അവരുടെ എഴുത്തിലെ കൂടി അവർ ജീവിക്കും..
എന്നാൽ വെറും പ്രസംഗം മാത്രം കൈ മുതലായി..ഒരു സംഭാവനയും നല്കാത്തവർ അവരുടെ ശബ്ദം നഷ്ടപെട്ടാൽ അവർ അവിടെ തീരുന്നു.
എന്നും കോൺഗ്രസ് പ്രസ്ഥാനത്തെയും ഇന്ദിരാജിയെയും നെഞ്ചോട് ചേർത്ത് വെച്ചവനാണ് ഈയുള്ളവൻ.
കോൺഗ്രസ് പ്രസ്ഥാനത്തിന് ചിലർ കോട്ടം തട്ടിക്കുമ്പോ...ചിലർ ഭയന്ന് ശബ്ദിക്കാതിരിക്കുന്നുണ്ടാവാം..
എന്നാൽ മമ്പറം ദിവാകരൻ സത്യങ്ങൾ വിളിച്ചു പറഞ്ഞു കൊണ്ടേ ഇരിക്കും..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP