Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രസാദും കെ രാജനും ചിഞ്ചുറാണിയും മന്ത്രിസ്ഥാനം ഉറപ്പിച്ചൂ; നാലാമൻ പി എസ് സുപാലോ ഇകെ വിജയനോ എന്ന് ഇന്നറിയാം; ഇ ചന്ദ്രശേഖരനു ഒരു വട്ടം കൂടി കൊടുക്കുന്നതും പരിഗണനയിൽ; ചിറ്റയം തന്നെ ഡെപ്യൂട്ടി സ്പീക്കർ; സിപിഐ മന്ത്രിമാരെ പ്രഖ്യാപിക്കുമ്പോൾ

പ്രസാദും കെ രാജനും ചിഞ്ചുറാണിയും മന്ത്രിസ്ഥാനം ഉറപ്പിച്ചൂ; നാലാമൻ പി എസ് സുപാലോ ഇകെ വിജയനോ എന്ന് ഇന്നറിയാം; ഇ ചന്ദ്രശേഖരനു ഒരു വട്ടം കൂടി കൊടുക്കുന്നതും പരിഗണനയിൽ; ചിറ്റയം തന്നെ ഡെപ്യൂട്ടി സ്പീക്കർ; സിപിഐ മന്ത്രിമാരെ പ്രഖ്യാപിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജെ. ചിഞ്ചുറാണി, പി. പ്രസാദ്, കെ. രാജൻ എന്നിവർ സിപിഐ.യിൽനിന്ന് മന്ത്രിസ്ഥാം ഉറപ്പിച്ചു നാലാമത്തെയാളെ ഇന്നറിയാം. പി.എസ്. സുപാൽ, ജി.എസ്. ജയലാൽ, ഇ. ചന്ദ്രശേഖരൻ എന്നിവർ മൂന്നാംതവണ എംഎ‍ൽഎ.മാരായവരാണ്. സിപിഐ. മാനദണ്ഡപ്രകാരം ഇവർക്കും ഇ.കെ. വിജയനും വീണ്ടും മത്സരിക്കാൻ സാധ്യതയില്ലാത്തതിനാൽ ഇവരിൽനിന്ന് ഒരാളായിരിക്കും. ഇതിൽ പുതുമുഖങ്ങൾ മന്ത്രിമാരായൽ മതിയെന്ന വ്യവസ്ഥ ചന്ദ്രശേഖരനും വിനയാകും. പി എസ് സുപാലും പരിഗണനാപട്ടികയിൽ ഉണ്ട്.

സിപിഐ.ക്ക് ഏറ്റവും ശക്തിയുള്ള കൊല്ലം, തൃശ്ശൂർ ജില്ലകളിൽനിന്നാണ് ചിഞ്ചുറാണിയും കെ. രാജനും മന്ത്രിസ്ഥാനത്തേക്ക് വരുന്നത്. ചിഞ്ചുറാണിയും കെ. രാജനും പി. പ്രസാദും പാർട്ടി എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളാണ്. ചിഞ്ചുറാണിയും ഇ. ചന്ദ്രശേഖരനും എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നതിനുപുറമേ ദേശീയ കൗൺസിൽ അംഗങ്ങളുമാണ്. ഈ മാനദണ്ഡപ്രകാരം ചന്ദ്രശേഖരന്റെ പേരും പരിഗണനയിലുണ്ട്. എന്നാൽ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ പുതുമുഖങ്ങൾ മാത്രം മതിയെന്ന നിലപാടിലാണ്.

ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ചിറ്റയത്തിന്റെയും മൂന്നാമൂഴമാണിത്. പുതുമുഖങ്ങളിലൊരാളെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചാൽ ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന ട്രേഡ് യൂണിയൻ നേതാവ് വാഴൂർ സോമനായിരിക്കും അവസരം. കാനവുമായി ഏറെ അടുപ്പം വാഴൂർ സോമനുണ്ട്. ഇതും മന്ത്രിയാകാൻ സാധ്യത നൽകുന്ന ഘടകമാണ്. എങ്കിലും ഇകെ വിജയനാകും നാലാം മന്ത്രിയെന്ന സൂചനകളാണ് കിട്ടുന്നത്. പിഎസ് സുപാലും കാനവുമായി അത്ര രസത്തിൽ അല്ല.

മന്ത്രിസഭയുടെ ആദ്യ എഡിഷനിൽ പിണറായി വിജയന് വഴങ്ങാത്ത മന്ത്രിയായിരുന്നു ഇ ചന്ദ്രശേഖരൻ. പല ഘട്ടത്തിലും പല തീരുമാനങ്ങൾക്കും വിലങ്ങു തടിയായത് ഇ ചന്ദ്രശേഖരന്റെ റവന്യൂവകുപ്പായിരുന്നു. രണ്ടാം എഡിഷനിൽ പിണറായിയോട് പടവട്ടെട്ടാൻ ഇ ചന്ദ്രശേഖരൻ ഉണ്ടാകില്ലെന്ന് തന്നെയാണ് സിപിഐ ഇപ്പോഴും നൽകുന്ന സൂചന. സിപിഐയുടെ നാല് മന്ത്രിമാരും ഇത്തവണ പുതമുഖങ്ങളാകും. ഇക്കാര്യത്തിൽ സിപിഐയിൽ നയപരമായ ധാരണ ഉണ്ടായിക്കഴിഞ്ഞു.

സിപിഐ മന്ത്രിമാർ എല്ലാവരും പുതുമുഖങ്ങൾ ആയിരിക്കുമെന്ന് സൂചന പുറത്തായതോടെ പി പ്രസാദിനും കെ രാജനും മന്ത്രിസ്ഥാനത്തേക്ക് സാധ്യതയേറി. ഒരു തവണ മന്ത്രിയായവരെ വീണ്ടും പരിഗണിക്കേണ്ട എന്ന ധാരണ പാലിക്കണം എന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാണ്. കൊല്ലത്തു നിന്ന് പി സുപാലോ ജെ ചിഞ്ചു റാണിയോ മന്ത്രി ആയേക്കും എന്നും കരുതി. അവസാനം നറുക്ക് ചിഞ്ചുറാണിക്ക് വീഴുകയും ചെയ്തു.സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും മുതിർന്ന നേതാക്കളും തമ്മിൽ ഇക്കാര്യങ്ങളിൽ ധാരണയായിട്ടുണ്ട്. സിപിഐയിൽ കാനം അതിശക്തിമാനാണ്. അതുകൊണ്ട് തന്നെ കാനത്തിന്റെ തീരുമാനം നടപ്പാകാനാണ് സാധ്യത.

സിപിഐയുടെ വനിതാ മന്ത്രിയായി ചിഞ്ചുറാണി മാറും. ചിറയിൻകീഴിൽ രണ്ടാം ഊഴം ജയിച്ച വി ശശിക്കും മന്ത്രിയാകാൻ മോഹമുണ്ട്. എന്നാൽ കഴിഞ്ഞ തവണ ഡെപ്യൂട്ടി സ്പീക്കറായിരുന്ന ശശിയെ ഇത്തവണ പരിഗണിക്കേണ്ടതില്ലെന്നാണ് പാർട്ടിയുടെ തീരുമാനം. ആർക്കാകും റവന്യൂവകുപ്പ് കാനം നൽകുന്നത് എന്നതും നിർണ്ണായകമാണ്. കെ രാജനോ ചിഞ്ചു റാണിക്കോ ഈ വകുപ്പ് ലഭിക്കാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP