Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നജീബ് കാന്തപുരത്തിന്റെ ആദ്യ ശമ്പളം ആരോഗ്യപ്രവർത്തകരുടെ യാത്രാച്ചെലവിലേക്ക്; പണം കെ.എസ്.ആർ.ടി.സി. ക്ക് നൽകും

നജീബ് കാന്തപുരത്തിന്റെ ആദ്യ ശമ്പളം ആരോഗ്യപ്രവർത്തകരുടെ യാത്രാച്ചെലവിലേക്ക്; പണം കെ.എസ്.ആർ.ടി.സി. ക്ക് നൽകും

സ്വന്തം ലേഖകൻ

പെരിന്തൽമണ്ണ: നിയുക്ത എംഎ‍ൽഎ. നജീബ് കാന്തപുരം തന്റെ ആദ്യ ശമ്പളം ആരോഗ്യപ്രവർത്തകരുടെ യാത്രാച്ചെലവിലേക്ക് നൽകും. ആരോഗ്യപ്രവർത്തകർക്കായി തുടങ്ങിയ ബസ് സർവീസിന്റെ നടത്തിപ്പിനായി കെ.എസ്.ആർ.ടി.സി. ക്കാണ് പണം കൈമാറുക. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്കുള്ള ആരോഗ്യ പ്രവർത്തകർക്കായി തുടങ്ങിയ കെ.എസ്.ആർ.ടി.സി. സർവീസുകളുടെ ഫ്‌ളാഗ് ഓഫ് ചടങ്ങിലാണ് ഇക്കാര്യം എംഎ‍ൽഎ. പെരിന്തൽമണ്ണ ഡി.ടി.ഒ. കെ.പി. രാധാകൃഷ്ണനെ നേരിട്ട് അറിയിച്ചത്.

മണ്ണാർക്കാട്, മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിലേക്ക് സർവീസുകളുണ്ട്. പെരിന്തൽമണ്ണ ഡിപ്പോയിൽനിന്ന് മലപ്പുറം റൂട്ടിലുള്ള സർവീസാണ് തിങ്കളാഴ്ച തുടങ്ങിയത്. രാവിലെ 7.15-ന് മലപ്പുറത്തുനിന്ന് പെരിന്തൽമണ്ണയിലേക്ക് പുറപ്പെടുന്ന ബസ് എട്ടിന് പെരിന്തൽമണ്ണയിലെത്തും. തിരികെ വൈകീട്ട് 3.15-ന് പുറപ്പെട്ട് നാലിന് മലപ്പുറത്തെത്തും. നേരത്തെ ഷെഡ്യൂൾ ചെയ്തിരുന്നെങ്കിലും സാമ്പത്തികബാധ്യതമൂലം സർവീസുകൾ തുടങ്ങിയിരുന്നില്ല.

സർവീസിലൂടെ കെ.എസ്.ആർ.ടി.സി.ക്ക് വരുന്ന അധികബാധ്യതയിലേക്കാണ് തന്റെ ആദ്യശമ്പളം നജീബ് കാന്തപുരം വാഗ്ദാനം ചെയ്തത്. ഡിപ്പോയിലെ ഫ്‌ളാഗ് ഓഫ് ചടങ്ങിൽ ഡി.ടി.ഒ., കൺട്രോളിങ് ഇൻസ്പെക്ടർ മുരളി, ജീവനക്കാരായ എ. ഉണ്ണി, മനോജ് ലാക്കയിൽ, അനിൽകുമാർ, ശശീന്ദ്രൻ, റോഷൻ തുടങ്ങിയവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP