Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുണ്ടുമടക്കി കുത്തി കൃഷ്ണ കുമാറും മകൾ ദിയയും; വെറൈറ്റി സ്‌റ്റെപ്പുമായെത്തിയ ഇരുവരുടേയും 'പെർഫക്ട് ഓകെ' സോഷ്യൽ മീഡിയയിൽ വൈറൽ

മുണ്ടുമടക്കി കുത്തി കൃഷ്ണ കുമാറും മകൾ ദിയയും; വെറൈറ്റി സ്‌റ്റെപ്പുമായെത്തിയ ഇരുവരുടേയും 'പെർഫക്ട് ഓകെ' സോഷ്യൽ മീഡിയയിൽ വൈറൽ

സ്വന്തം ലേഖകൻ

നടൻ കൃഷ്ണ കുമാറിന്റെയും മകൾ ദിയയുടെയും 'പെർഫക്ട് ഓകെ' ചലഞ്ച് ഏറ്റെടുത്ത് സോഷ്യൽ മീഡിയ. മുണ്ടുമടക്കി കുത്തി വെറൈറ്റി സ്‌റ്റെപ്പുമായി എത്തിയ താരത്തിന്റെയും മകളുടെയും വീഡിയോ വളരെ രസകരമാണ്. ചുരുങ്ങിയ സമയത്തിനകം വൈറലായ വിഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ദിയ കൃഷ്ണയാണ് ഈ രസകരമായ വിഡിയോ പങ്കുവച്ചത്.

അച്ഛൻ മകൾ കോംബോ സൂപ്പർ ആണെന്നാണ് ലഭിക്കുന്ന കമന്റുകൾ. ഇരുവരുടെയും ലുക്കും പ്രേക്ഷകർക്കിടയിൽ ചർച്ചയായി. മുണ്ടും ഷർട്ടും ധരിച്ചാണ് ദിയയും കൃഷ്ണകുമാറും വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. മുണ്ട് മടക്കിക്കുത്തിയാണ് പ്രകടനം. ഇതിനു മുൻപ് ഡബ്‌സ്മാഷുമായി കൃഷ്ണകുമാറും ദിയയും സമൂഹമാധ്യമങ്ങളിൽ എത്തിയിട്ടുണ്ട്.

      View this post on Instagram

A post shared by ???????????????? ???? (@_diyakrishna_)

കോവിഡ് വ്യാപനത്തിന്റെ തുടക്കകാലത്ത് കോഴിക്കോടുകാരൻ നൈസൽ ആണ് 'പെർഫക്ട് ഓകെ' വിഡിയോ പങ്കുവച്ചത്. 'പെർഫക്ട് ഓകെ അറ്റിറ്റസ് അറ്റ് ടു അറ്റ് റ്റാൻ ആൻഡ് ദ് കോൺ ആൻഡ് ദ പാക്ക്' നൈസലിന്റെ സ്‌റ്റൈലിൽ സൃഷ്ടിച്ചെടുത്ത ഇംഗ്ലിഷ് ഡയലോഗ് സമൂഹമാധ്യമങ്ങളിൽ വലിയ ഹിറ്റാണ്. കോഴിക്കോട് സ്വദേശി തന്നെയായ അശ്വിൻ ഭാസ്‌ക്കറാണ് നൈസലിന്റെ വിഡിയോയ്ക്ക് ഡിജെ മിക്സിങ് ചേർത്ത് പുതിയ രൂപം നൽകിയത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP