Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യഹൂദപെണ്ണുങ്ങളെ ബലാത്സംഗം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലണ്ടനിൽ യഹൂദ തെരുവിൽ പ്രകടന നടത്തിയവർ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ബ്രാഡ്ഫോഡിൽ നിന്നെത്തിയവർ; സിനഗോഗിലേക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി ബ്രിട്ടൻ; റാബിയെ ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ

യഹൂദപെണ്ണുങ്ങളെ ബലാത്സംഗം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലണ്ടനിൽ യഹൂദ തെരുവിൽ പ്രകടന നടത്തിയവർ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ബ്രാഡ്ഫോഡിൽ നിന്നെത്തിയവർ; സിനഗോഗിലേക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി ബ്രിട്ടൻ; റാബിയെ ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ഹൂദർക്കെതിരെ അശ്ലീല മുദ്രവാക്യങ്ങളും യഹൂദ സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന ആവശ്യവുമായിയഹൂദത്തെരുവിലൂടെ കാറിൽ കറങ്ങിയവർ 200 മൈൽ അകലെയുള്ള ബ്രാഡ്ഫോർഡില്ല് നിന്നും എത്തിയവരാണെന്ന് തെളിഞ്ഞു. ഒരു യഹൂദപുരോഹിതൻ ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിൽ നഗരത്തിലെ സിനഗോഗുകൾക്ക് കനത്ത പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. വംശീയ വിദ്വേഷം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ലണ്ടൻ മേയർ സാദിഖ് ഖാനും അസന്നിഗ്ദമായി പ്രഖ്യാപിച്ചു.

ബ്രാഡ്ഫോർഡിൽ നിന്നാണ് യഹൂദ സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന ആഹ്വാനവുമായി 4 പേരടങ്ങുന്ന സംഘം യാത്ര തിരിച്ചത്. ഷെഫീൽഡ്, ലെസ്റ്റർ എന്നീ ഭാഗങ്ങൾ കടന്നാണ് അവർ ലണ്ടനിൽ എത്തിയത്. കാറിനകത്തുണ്ടായിരുന്ന ഒരാളുടെ ഷർട്ടിൽ ബ്ലാക്ക്‌ബേൺ എന്നും എഴുതിയിരുന്നു. അതേസമയം, യഹൂദന്മാരെ അവഹേളിക്കുന്നതിനെതിരെ കടുത്ത നിലപാടുമായി മേയർ സാദിഖ് ഖാനും രംഗത്തെത്തിയിട്ടുണ്ട്. ഫലസ്തീനിൽ നടക്കുന്ന സംഭവങ്ങളിൽ പലർക്കും ശക്തമായ പ്രതിഷേധമുണ്ട് പക്ഷെ അത് യഹൂദർക്കെതിരായ വികാർമായി തിരിച്ചുവിടാൻ അനുവദിക്കില്ല എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

തുടർന്ന്, പൊലീസ് അധികൃതരുമായി മേയർ ചർച്ചകൾ നടത്തുകയുണ്ടായി. യഹൂദരുടെ ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയ്ക്ക് കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല, വംശീയ വിദ്വേഷവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മേയർ പറഞ്ഞു. ഞായറാഴ്‌ച്ച എസ്സെക്സിലെ സിനഗോഗിനു വെളിയിൽ വെച്ചു ഒരു യഹൂദ പുരോഹിതനെ രണ്ട് യുവാക്കൾ ആക്രമിച്ചിരുന്നു.

അതേസമയം, ഇന്നലെയും ബ്രിട്ടനിൽ പലയിടങ്ങളിലും ഫലസ്തീൻ അനുകൂലികളുടെ പ്രകടനം നടന്നു. പൊതുവേ എല്ലായിടങ്ങളിലും പ്രകടനം സമാധാനപരമായാണ് നടന്നത്. ചിഗ്വെല്ലിൽ യഹൂദപുരോഹിതൻ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായിട്ടുണ്ട്. എസ്സെക്സിലെ സിനഗോഗിനു വെളിയിൽ ഇന്നലെയായിരുന്നു ആക്രമണമുണ്ടായത്. വാക്കുതർക്കത്തിനൊടുവിൽ പുരോഹിതനെ ആക്രമിക്കുകയായിരുന്നു ഇവർ.

തലയ്ക്കും അതുപോലെ കണ്ണിനു ചുറ്റും മുറിവേറ്റ പുരോഹിതൻ കിങ്സ് ജോർജ്ജ് ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ഫോണും അക്രമകാരികൾ മോഷ്ടിച്ചിരുന്നു. 18 ഉം 25 ഉം പ്രായമുള്ള രണ്ടുപേരെയാണ് ഈ സംഭവവുമായി ബന്ധപ്പെട്ട് ഇൽഫോർഡിൽ നിന്നും അറസ്റ്റ് ചെയ്തത്. അവർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ് ഉള്ളത്. എന്നാൽ, ഈ സംഭവത്തിന് ഫലസ്തീൻ പ്രശ്നവുമായി ബന്ധമുണ്ടെന്ന് പൊലീസ് കരുതുന്നില്ല. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP