Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരേസമയം വായുവിലും വെള്ളത്തിലും സഞ്ചരിക്കും; വായുവിൽ ഒരേ സ്ഥലത്ത് നിന്നും ചലിച്ചും ഒടുവിൽ പസിഫിക് സമുദ്രത്തിൽ അപ്രത്യക്ഷമായും അജ്ഞാത പേടകം: അമേരിക്കൻ നാവിക സേന പകർത്തിയ ചിത്രത്തിലുള്ളത് പറക്കും തളികയോ?

ഒരേസമയം വായുവിലും വെള്ളത്തിലും സഞ്ചരിക്കും; വായുവിൽ ഒരേ സ്ഥലത്ത് നിന്നും ചലിച്ചും ഒടുവിൽ പസിഫിക് സമുദ്രത്തിൽ അപ്രത്യക്ഷമായും അജ്ഞാത പേടകം: അമേരിക്കൻ നാവിക സേന പകർത്തിയ ചിത്രത്തിലുള്ളത് പറക്കും തളികയോ?

സ്വന്തം ലേഖകൻ

വായുവിൽ ഒരേ സ്ഥലത്ത് നിന്നും ചലിച്ചും ഒടുവിൽ പസിഫിക് സമുദ്രത്തിൽ അപ്രത്യക്ഷമായും അമേരിക്കൻ നാവിക സേനയെ അമ്പരപ്പിച്ച് അജ്ഞാത പേടകം. സാവിക സേന പകർത്തിയ ചിത്രത്തിലുള്ളത് പറക്കും തളികയാണെന്നാണ് വ്യക്തമാകുന്നത്. നാവിക സേനയുടെ കപ്പലായ യുഎസ്എസ് ഒമാഹയിലെ നാവികർ പകർത്തിയ യുഎഫ്ഒ (പറക്കുംതളിക) യുടെ പുതിയ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇൻവെസ്റ്റിഗേറ്റീവ് ഫിലിം മേക്കറായി അറിയപ്പെടുന്ന ജെറമി കോർബലാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

പടക്കപ്പലിലെ താപവ്യതിയാനം തിരിച്ചറിയാൻ സാധിക്കുന്ന എഘകഞ ക്യാമറയാണ് ഈ യുഎഫ്ഒയുടെ സാന്നിധ്യം ആദ്യം തിരിച്ചറിഞ്ഞത്. ഒരേസമയം വായുവിലും വെള്ളത്തിലും സഞ്ചരിക്കാൻ കഴിയുന്ന ട്രാൻസ്മീഡിയം വെഹിക്കിളായിരുന്നു വിഡിയോയിലെ യുഎഫ്ഒയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. വായുവിൽ ഒരേ സ്ഥലത്ത് നിൽക്കുന്നതും ചലിക്കുന്നതും പിന്നീട് പസിഫിക് സമുദ്രത്തിൽ അപ്രത്യക്ഷമാകുന്നതുമൊക്കെയാണ് കോർബൽ പുറത്തുവിട്ട വിഡിയോയിലുള്ളത്. ഏതാണ്ട് ആറ് അടിയോളം വലുപ്പമുണ്ടായിരുന്നു ഈ യുഎഫ്ഒക്കെന്നാണ് കണക്കാക്കുന്നത്. യുഎസ്എസ് ഒമാഹയോട് ചേർന്ന് ഇത് ഒരു മണിക്കൂറോളം സഞ്ചരിച്ചിരുന്നു.

യുഎഫ്ഒ സമുദ്രത്തിൽ മുങ്ങിയതിന് പിന്നാലെ ഒമാഹ മേഖലയിൽ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഈ പറക്കുംതളികയുടെ പൊടി പോലും കണ്ടെത്താനായില്ല. സമുദ്രത്തിൽ അപ്രത്യക്ഷമായതിന് പിന്നാലെ യുഎഫ്ഒ ഒമാഹയിലെ റഡാർ, സോണാർ പരിധിയിൽ നിന്നു കൂടി മാഞ്ഞുപോവുകയായിരുന്നു. സമുദ്രത്തിനു മുകളിൽ ഏതെങ്കിലും തരത്തിലുള്ള അവശിഷ്ടങ്ങൾ ലഭിച്ചുമില്ല. അമേരിക്കൻ നാവികസേനാംഗങ്ങൾ 2019 ജൂലൈ 15ന് രാവിലെ 11 മണിയോടെയാണ് വിഡിയോ ചിത്രീകരിക്കുന്നത്. വിഡിയോയിൽ ഒരു സേനാംഗം അത് മുങ്ങിപ്പോയി എന്ന് പറയുന്നതും വ്യക്തമാണ്.

അമേരിക്കയുടെ Unidentified Aerial Phenomena Task Force (UAPTF)ന്റെ കൈവശമാണ് നിലവിൽ ഇത്തരം വിഡിയോകളും ചിത്രങ്ങളുമെല്ലാമുള്ളത്. യുഎസ് കോൺഗ്രസിന് മുൻപാകെ ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള പഠന റിപ്പോർട്ട് യുഎപിടിഎഫ് ജൂണിൽ വെക്കാനിരിക്കയാണ്. സമാനമായ പറക്കുംതളിക ദൃശ്യങ്ങളുടെ ശേഖരം തന്നെ അമേരിക്കൻ സൈന്യത്തിന് കൈവശമുണ്ടെന്നാണ് കരുതപ്പെടുന്നത്. പറക്കും തളികകൾ സംബന്ധിച്ച എല്ലാ അവ്യക്തതകളേയും പരിഹരിച്ചുകൊണ്ടുള്ള ഒരു അന്വേഷണ റിപ്പോർട്ട് ജൂണിൽ വരുമെന്നാണ് പ്രതീക്ഷ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP