Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ഔദ്യോഗിക ഗ്രൂപ്പിലിട്ട സന്ദേശമായിരുന്നു അത്; മഴുവന്നൂർ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണത്; അവർക്ക് സംഭവിച്ച പാളിച്ചയിൽ ഞാൻ പ്രതികരിച്ചതാണ്; സൈബർ സെല്ലിൽ പരാതി നൽകി'; വിവാദ ശബ്ദസന്ദേശത്തിൽ വിശദീകരണവുമായി ട്വന്റി ട്വന്റിയുടെ ജില്ലാ പഞ്ചായത്ത് അംഗം ഉമ മഹേശ്വരി

'ഔദ്യോഗിക ഗ്രൂപ്പിലിട്ട സന്ദേശമായിരുന്നു അത്; മഴുവന്നൂർ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണത്; അവർക്ക് സംഭവിച്ച പാളിച്ചയിൽ ഞാൻ പ്രതികരിച്ചതാണ്; സൈബർ സെല്ലിൽ പരാതി നൽകി'; വിവാദ ശബ്ദസന്ദേശത്തിൽ വിശദീകരണവുമായി ട്വന്റി ട്വന്റിയുടെ ജില്ലാ പഞ്ചായത്ത് അംഗം ഉമ മഹേശ്വരി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ട്വന്റി ട്വന്റി നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചെന്ന പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഓഡിയോ സന്ദേശത്തിൽ വിശദീകരണവുമായി ട്വന്റി ട്വന്റിയുടെ ജില്ലാ പഞ്ചായത്ത് അംഗം ഉമ മഹേശ്വരി. മഴുവന്നൂർ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണത്. മനസിലുണ്ടായിരുന്ന കാര്യങ്ങൾ താൻ തുറന്ന് പറയുകയായിരുന്നെന്നും ഉമ മഹേശ്വരി പറഞ്ഞു.

ഔദ്യോഗിക ഗ്രൂപ്പിലിട്ട സന്ദേശമാണതെന്നും അത് പുറത്തുപോയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും ഉമ മഹേശ്വരി പറഞ്ഞു.

''ഗ്രൂപ്പിലിട്ട് സന്ദേശമായിരുന്നു അത്. അത് പുറത്തുപോയത് സംബന്ധിച്ച അന്വേഷണത്തിന് സൈബർ സെല്ലിനെ സമീപിച്ചിട്ടുണ്ട്. വിഷയത്തിൽ ഞാൻ കൂടുതൽ പ്രതികരിക്കുന്നില്ല. കൂടുതൽ അറിയണമെങ്കിൽ സാബു സാറുമായി സംസാരിച്ചാൽ മതി. പറഞ്ഞത് അബദ്ധമായെന്ന് തോന്നുന്നില്ല. പറഞ്ഞത് സത്യമാണ്. അവർക്ക് സംഭവിച്ച പാളിച്ചയിൽ ഞാൻ പ്രതികരിച്ചതാണ്. അത് ഗ്രൂപ്പിൽ നിന്നാരോ എടുത്ത് പുറത്തിട്ടതാണ്. വിഷയത്തിൽ സാറുമായി സംസാരിച്ചിട്ടുണ്ട്. രാജിവയ്ക്കുമെന്ന കാര്യത്തിൽ ആരുമായും കമ്യൂണിക്കേറ്റ് ചെയ്തിട്ടില്ല. എനിക്കുണ്ടായ ഒരു അനുഭവം ഞാൻ പങ്കുവച്ചു. അത്രയുള്ളൂ. സാറും മറ്റും ഒന്നും അറിഞ്ഞിരുന്നില്ല. പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണിത്. ആര് ചെയ്തതാണെങ്കിലും എന്നോട് ഒരു വാക്ക് ചോദിച്ചിട്ടില്ല. എന്റെ മനസിലുണ്ടായിരുന്ന കാര്യങ്ങൾ ഞാൻ തുറന്ന് പറഞ്ഞു.'' ഉമ മഹേശ്വരി പറയുന്നു.

കഴിഞ്ഞദിവസമാണ് മഴുവന്നൂർ പഞ്ചായത്ത് അധികൃതർക്കെതിരെ രൂക്ഷമായി ഭാഷയിൽ പ്രതികരിക്കുന്ന ഉമയുടെ ശബ്ദസന്ദേശം പുറത്തുവന്നത്. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള വളണ്ടിയറായി ചേർത്തപ്പോൾ തന്നോട് ചോദിച്ചില്ലെന്നും പഞ്ചായത്തിന്റെ കീഴിൽ പണിയെടുക്കുന്ന ജോലിക്കാരിയല്ല താന്നെന്നുമാണ് ശബ്ദസന്ദേശത്തിൽ ഉമ പറയുന്നത്. എല്ലാ ഡിവിഷനിലും ജില്ലാ പഞ്ചായത്ത് മെമ്പർമാരുണ്ട്. എന്നാൽ അവരൊന്നും നേരിടേണ്ടി വന്നിട്ടില്ലാത്തവിധം അപമാനമാണ് താൻ നേരിട്ടത്. തന്റെ ഭാഗത്ത് നിന്നും ഈ ഭരണസമിതിക്ക് യാതൊരു സഹകരവും ഉണ്ടാവില്ല. ഇത്രയും അപമാനിക്കേണ്ടിയിരുന്നില്ലെന്നും സന്ദേശത്തിൽ ഉമ പറഞ്ഞിരുന്നു.

ഉമയുടെ ശബ്ദസന്ദേശം ഇങ്ങനെ: ''എനിക്കൊരു സംശയം ഉണ്ട്. ലിസ്റ്റിട്ടപ്പോൾ വളണ്ടിയറായി എന്നെ ചേർത്തു. എന്നോട് ചോദിച്ചിട്ടാണോ ഇട്ടത്. ഞാൻ നിങ്ങളുടെ കീഴിൽ പണിയെടുക്കുന്ന ഒരു ജോലിക്കാരിയല്ല. അപമാനിക്കാം. എന്നാൽ ഇതുപോലെ അപമാനിക്കരുത്. ഞാൻ ഒരു ജില്ലാ പഞ്ചായത്ത് മെമ്പറാണ്. കുറച്ചെങ്കിലും വില തരാം. ഇതുപോലെ തരം താഴ്ന്ന പ്രവർത്തി ഇനി കാണിക്കരുത്. ഒരു തരത്തിലും എന്റെ ഭാഗത്ത് നിന്നും ഒരു സഹകരണവും ആരും പ്രതീക്ഷിക്കണ്ട. എല്ലാ ഡിവിഷനിലും ജില്ലാ പഞ്ചായത്ത് മെമ്പർമാരുണ്ട്. എന്നാൽ അവരൊന്നും നേരിടേണ്ടി വന്നിട്ടില്ലാത്തവിധം അപമാനമാണ് ഞാൻ നേരിട്ടത്. എന്റെ ഭാഗത്ത് നിന്നും ഈ ഭരണസമിതിക്ക് യാതൊരു സഹകരവും ഉണ്ടാവില്ല. ഇത്രയും അപമാനിക്കേണ്ടിയിരുന്നില്ല. ഇത്രയും സ്ഥാനം നോക്കി ഞാൻ പെരുമാറിയിട്ടില്ല. എല്ലാവരോടും ഒരുപോലെയെ പെരുമാറിയിട്ടുള്ളൂ. ഞാൻ മഴുവന്നൂർ പഞ്ചായത്തിൽ ഭരണസമിതിയുടെ കീഴിൽ പണിയെടുക്കുന്ന ആളല്ല. എന്നെ വളണ്ടിയറായി എടുത്തിടാൻ. എന്നോട് ചോദിക്കായിരുന്നല്ലോ. ഒരു സഹകരണവും ഇനി പ്രതീക്ഷിക്കരുത്. മുമ്പും നിങ്ങൾ അപമാനിച്ചിട്ടുണ്ട്. പലവർത്തമാനങ്ങളും പറഞ്ഞിട്ടുണ്ട്. 21 ജില്ലാ പഞ്ചായത്ത് മെമ്പർമാരുണ്ട്. അവർക്കാർക്കും കിട്ടാത്ത അപമാനമാണ് നേരിട്ടത്. ഞാൻ വളണ്ടിയറായി ഇരിക്കേണ്ട ആളാണോ. സ്ഥാനത്തിന്റെ പേരിൽ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ആരെങ്കിലും പറയട്ടെ. ഇതിന്റെ പേരിൽ എന്ത് നേരിടേണ്ടി വന്നാലും പ്രശ്‌നമല്ല. നാല് പഞ്ചായത്ത് എന്റെ കീഴിൽ വരുന്നുണ്ട്. ഈ പഞ്ചായത്ത് അല്ലാതെ മറ്റാരും എന്നോട് ഇങ്ങനെ ചെയ്തിട്ടില്ല. ഇനി നിങ്ങൾ വിലയും ഒന്നും തരണ്ട. അപമാനിക്കാതിരുന്നാൽ മതി.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP