Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജോക്കോവിച്ചിന് മറുപടിയില്ല; റോമിൽ പത്താം കിരീടവുമായി റാഫേൽ നദാൽ; ഫൈനലിലെ ജയം ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക്

ജോക്കോവിച്ചിന് മറുപടിയില്ല; റോമിൽ പത്താം കിരീടവുമായി റാഫേൽ നദാൽ; ഫൈനലിലെ ജയം ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക്

സ്പോർട്സ് ഡെസ്ക്

റോം: ഇറ്റാലിയൻ ഓപ്പൺ കിരീടം റാഫേൽ നദാലിന്. ലോക ഒന്നാം നമ്പർ നൊവാക് ജോക്കോവിച്ചിന് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് തോൽപ്പിച്ചാണ് സ്പാനിഷ് താരം കിരീടം നേടിയത്. വനിതകളിൽ പോളണ്ടിന്റെ ഇഗ സ്വിയറ്റെക്കിനാണ് കിരീടം. ചെക്കിന്റെ പ്ലിസ്‌കോവയെയാണ് തോൽപ്പിച്ചത്.

റോമിൽ നദാലിന്റെ പത്താം കിരീടമാണിത്. സ്‌കോർ 5-7, 1-6, 3-6. ഇതോെട ഫ്രഞ്ച് ഓപ്പണിനുള്ള ഒരുക്കങ്ങൾ ഭംഗിയായി പൂർത്തിയാക്കാനും റാഫയ്ക്കായി. ആദ്യ സെറ്റ് നദാലാണ് നേടിയത്. എന്നാൽ രണ്ടാം സെറ്റിൽ സെർബിയൻ താരത്തിന്റെ തകർപ്പൻ തിരിച്ചുവരവ്. നദാലിനെ നിലത്ത് നിർത്തിയിൽ.

നിർണായകമായ മൂന്നാം സെറ്റിൽ റാഫ കളിമൺ കോർട്ടിലെ പരിചയസമ്പത്ത് മുഴുവൻ പുറത്തെടുത്തപ്പോൾ ജോക്കോവിച്ചിന് തോൽവി സമ്മതിക്കേണ്ടി വന്നു. സെമിയിൽ റീല്ലി ഒപൽക്കയെയാണ് നദാൽ തോൽപ്പിച്ചിരുന്നത്. ജോക്കോവിച്ച് ലൊറൻസൊ സൊനേഗയേയും.

നേരത്തെ ബാഴ്സലോണ ഓപ്പണും നദാൽ സ്വന്തമാക്കിയിരുന്നു. ഈ വർഷത്തെ രണ്ടാം ക്ലേ കോർട്ട് കിരീടമാണിത്. മോണ്ടികാർലോയിലും മാഡ്രിഡ് ഓപ്പണിലും സെമി കാണാതെ പുറത്തായി.

വനിതകളിൽ ആധികാരികമായിരുന്നു സ്വിയറ്റെക്കിന്റെ വിജയം. പ്ലിസ്‌കോവയ്ക്കതെിരെ ഒരു ഗെയിം പോലും വിട്ടുകൊടുത്തില്ല. സ്‌കോർ 6-0, 6-0.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP