Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജെ ഡി സി പ്രാഥമിക ലിസ്റ്റ്: ആക്ഷേപം ഉന്നയിക്കാനുള്ള തിയതി നീട്ടി; അവസാന തീയ്യതി മെയ് 24 വരെ നീട്ടി

ജെ ഡി സി പ്രാഥമിക ലിസ്റ്റ്: ആക്ഷേപം ഉന്നയിക്കാനുള്ള തിയതി നീട്ടി;  അവസാന തീയ്യതി മെയ് 24 വരെ നീട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ 2021-22 വർഷത്തെ ജെ ഡി സി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രസിദ്ധപ്പെടുത്തിയ പ്രാഥമിക ലിസ്റ്റിന്മേൽ ആക്ഷേപം ഉന്നയിക്കാനുള്ള തിയതി നീട്ടി.

ഈ മാസം 24 (24052021) അഞ്ചു മണിവരെ പരാതികൾ സ്വീകരിക്കുന്നതാണ്. ജനറൽ വിഭാഗം വിദ്യാർത്ഥികൾ അതാത് കോളേജ്- സെന്ററുകളിലും സഹകരണ സംഘം ജീവനക്കാർക്ക് അഡീഷണൽ രജിസ്ട്രാർ- സെക്രട്ടറി, സംസ്ഥാന സഹകരണ യൂണിയൻ, തിരുവനന്തപുരം എന്ന വിലാസത്തിലും പരാതി സമർപ്പിക്കാവുന്നതാണ്.

ജെ ഡി സി പ്രവേശനം സംബന്ധിച്ച പ്രാഥമിക ലിസ്റ്റ് സംസ്ഥാന സഹകരണ യൂണിയന്റെ  www.scu.kerala.gov.in  എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അന്തിമ ലിസ്റ്റ് ഈ മാസം 29ന് പ്രസിദ്ധീകരിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP