Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭിന്നശേഷി കുട്ടികൾക്ക് ടെലി റിഹാബ് സംവിധാനം സംസ്ഥാനത്ത് ആദ്യമായി കാസർകോട്; അടിസ്ഥാനപരമായി വീട്ടിൽ ചെയ്യേണ്ട നിർദേശങ്ങളാണ് ആദ്യ ഘട്ടത്തിൽ നൽകുമെന്ന് ജില്ലാ ഭരണകൂടം

ഭിന്നശേഷി കുട്ടികൾക്ക് ടെലി റിഹാബ് സംവിധാനം സംസ്ഥാനത്ത് ആദ്യമായി കാസർകോട്; അടിസ്ഥാനപരമായി വീട്ടിൽ ചെയ്യേണ്ട നിർദേശങ്ങളാണ് ആദ്യ ഘട്ടത്തിൽ നൽകുമെന്ന് ജില്ലാ ഭരണകൂടം

സ്വന്തം ലേഖകൻ

കാസർഗോഡ്: കാസർഗോഡ് ജില്ലയിലെ ഭിന്നശേഷികുട്ടികൾക്കായി ടെലി റിഹാബിലിറ്റേഷനും ഓൺലൈൻ തെറാപ്പി സൗകര്യവും ഏർപ്പെടുത്തി. കോവിഡ് 19 വ്യാപനത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഭിന്നശേഷി കുട്ടികളുടെ തുടർ പരിശീലനവും കരുതലും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി വീടുകളിൽ കഴിയുന്ന ഭിന്നശേഷികുട്ടികൾക്ക് ജില്ലാ ഭരണകൂടവും സാമൂഹിക നീതി വകുപ്പും അക്കര ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഇന്നു മുതൽ ടെലി റിഹാബ് സംവിധാനം ആരംഭിച്ചു.

ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു ഒൺലൈനിൽ ഉദ്ഘാടനം ചെയ്തു.ജില്ലാ സാമുഹിക നീതി ഓഫീസർ ഷീബാ മുംതാസ് അധ്യക്ഷത വഹിച്ചു.സാമുഹ്യ നീതി വകുപ്പ് ജോയിന്റ് ഡയറക്ടർ ജലജ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പ്രൊബേഷൻ ഓഫീസർ ബിജു പി സ്വാഗതവും ടെലി റിഹാബ് ജില്ലാ കോ ഓർഡിനേറ്റർ റീമ നന്ദിയും പറഞ്ഞു.

ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഒക്യൂപേഷൻ തെറാപ്പിസ്റ്റ്, സൈക്കോളോജിസ്റ്റ്, സ്‌പെഷ്യൽ എജുക്കേറ്റർ, സോഷ്യൽ വർക്കർ എന്നീ പ്രൊഫഷണലുകളെ ഉപയോഗപ്പെടുത്തി കുട്ടികളുടെ പരിമിതി, വയസ്സ്, ആവശ്യം എന്നിവ അടിസ്ഥാനപ്പെടുത്തി അടിസ്ഥാനപരമായി വീട്ടിൽ ചെയ്യേണ്ട നിർദേശങ്ങളാണ് ആദ്യ ഘട്ടത്തിൽ നൽകുന്നത്. തുടർന്ന് അവർക്കാവശ്യമായ വർക്ക്ഷീറ്റ്, ഡെമോ വീഡിയോ, ഓൺലൈൻ തെറാപ്പി എന്നിവയുംനൽകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP