Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് രണ്ടാം തരംഗം; ചൈനയിൽ നിന്ന് 3,600 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഡൽഹിയിൽ എത്തി

കോവിഡ് രണ്ടാം തരംഗം; ചൈനയിൽ നിന്ന് 3,600 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഡൽഹിയിൽ എത്തി

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടയിൽ ചൈനയിൽ നിന്ന് ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ ഡൽഹിയിൽ എത്തി. ഞായറാഴ്ച ഉച്ചയോടെയാണ് ഏകദേശം 100 ടൺ ഭാരമുള്ള 3,600 ഓക്സിജൻ കോൺസെൻട്രേറ്ററുകളുടെ ലോഡ് ചൈനയിലെ ഹാങ്ഷൗ വിമാനത്താവളത്തിൽ നിന്ന് ബോയിങ് 747-400 വിമാനത്തിൽ എത്തിയത്.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.18 നാണ് ജംബോ ചാർട്ടർ വിമാനം ഡൽഗി വിമാനത്താവളത്തിൽ എത്തിയതെന്ന് അധികൃതർ പറഞ്ഞു. കോവിഡിന്റെ രണ്ടാം തരംഗത്തിൽ, രാജ്യത്ത് ഓക്സിജൻ ക്ഷാമം അടക്കം നേരിടുമ്പോൾ, ചൈനയിൽ നിന്നുള്ള ഈ ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ ഡൽഹിയിലും ഉത്തരേന്ത്യയിലെ മോശമായി ബാധിച്ച മറ്റ് നഗരങ്ങളിലും ആവശ്യം നിറവേറ്റുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വരും ആഴ്ചകളിലും ഇത്തരം ലോഡുകൾ രാജ്യത്ത് എത്തിയേക്കുമെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP