Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അജ്മീർഷാ എന്ന ബോട്ട് ന്യൂമംഗളൂരുവിന് സമീപം നങ്കൂരമിട്ടു; മിലാദ് ബോട്ട് കൂടുങ്ങിയത് ഗോവയിൽ; രണ്ട് ബോട്ടിലേയും തൊഴിലാളികൾ എല്ലാം തമിഴ്‌നാട്ടുകാർ; ബേപ്പൂരുകാരുടെ ആശങ്ക ഒഴിയുമ്പോൾ

അജ്മീർഷാ എന്ന ബോട്ട് ന്യൂമംഗളൂരുവിന് സമീപം നങ്കൂരമിട്ടു; മിലാദ് ബോട്ട് കൂടുങ്ങിയത് ഗോവയിൽ; രണ്ട് ബോട്ടിലേയും തൊഴിലാളികൾ എല്ലാം തമിഴ്‌നാട്ടുകാർ; ബേപ്പൂരുകാരുടെ ആശങ്ക ഒഴിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിനു പോയി കാണാതായ അജ്മീർഷാ ,മിലാദ് 03 എന്നീ ബോട്ടുകൾ കണ്ടെത്തിയതായി വിവരം ലഭിച്ചു. അജ്മീർഷാ എന്ന ബോട്ട് ന്യൂമംഗളൂരുവിന് സമീപം നങ്കൂരമിട്ടിരിക്കുകയാണെന്നും എല്ലാവരും സുരക്ഷിതരാണെന്നും സംസ്ഥാന തീരദേശ പൊലീസ് മേധാവി ഐ ജി പി വിജയൻ ബേപ്പൂർ എം എൽ എ അഡ്വ: മുഹമ്മദ് റിയാസിനെ അറിയിച്ചു.

ഇതേ സമയം അഞ്ചാം തിയ്യതി ബേപ്പൂരിൽ നിന്ന് പുറപ്പെട്ട് ഗോവയിൽ കുടങ്ങിക്കിടന്ന മിലാദ് ബോട്ടിനെക്കുറിച്ച് ഇന്ന് രാവിലെ വിവരം ലഭിച്ചിരുന്നു. കാലാവസ്ഥ അനുകൂലമായാൽ രണ്ടു ബോട്ടുകളും കരയിലെത്തും. ഓരോ ബോട്ടിലും 15 വീതം തൊഴിലാളികളാണുള്ളത്. നിയുക്ത എം എൽ എ യുടെ ഇടപെടലിനെ തുടർന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗം മേധാവി ശേഖർ കുര്യാക്കോസ്, തീരദേശ പൊലീസ് മേധാവി ഐ ജി ശ്രീ പി വിജയൻ , കോസ്റ്റ്ഗാർഡ് ഐജി ശ്രീജെന എന്നിവരുടെ നേതൃത്വത്തിലാണ് ബോട്ടുകണ്ടെത്താൻ അന്വേഷണം നടത്തിയത്. ബോട്ടുകളും തൊഴിലാളികളും സുരക്ഷിതമാണെന്ന വാർത്ത ബേപ്പൂർ മത്സ്യബന്ധന മേഖലയ്ക്ക് ആശ്വാസമായി.

വിഷയത്തിൽ ശരവേഗത്തിൽ ഇടപെട്ട, സംസ്ഥാന ദുരന്തനിവാരണ വിഭാഗം മേധാവി ശേഖർ കുര്യാക്കോസ്, തീരദേശ പൊലീസ് മേധാവി ഐ ജി ശ്രീ പി വിജയൻ , കോസ്റ്റ്ഗാർഡ് ഐജി ശ്രീ ജെന തുടങ്ങിയ എല്ലാവരോടും നന്ദി അറിയിക്കുന്നതായി അഡ്വ. മുഹമ്മദ് റിയാസ് പറഞ്ഞു.ബേപ്പൂരിൽ നിന്ന് ഈ മാസം അഞ്ചിനാണ് അജ്മീർ ഷാ എന്ന ബോട്ട് കടലിൽ പോയത്. കെപി ഷംസു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ഒരേ ദിവസം ഒരേ സമയത്ത് തന്നെയാണ് ഇരു ബോട്ടുകളും ബേപ്പൂരിൽ നിന്നും പുറപ്പെട്ടത്. രണ്ട് ബോട്ടിലും തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികളാണ് ഉണ്ടായിരുന്നത്.

മിലാദ് 3 എന്ന ബോട്ട് ഗോവയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഇന്ന് രാവിലെയാണ് വിവരം ലഭിച്ചത്. എന്നാൽ അജ്മീർ ഷാ ബോട്ടിനെ കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. ഗോവയിൽ കുടുങ്ങിക്കിടക്കുന്ന ബോട്ടിലെ തൊഴിലാളികളെ രക്ഷിക്കാൻ കോസ്റ്റ് ഗാർഡും നാവികസേനയും അടിയന്തിരമായി ഇടപെടണമെന്നും കാണാതായ ബോട്ടിന് വേണ്ടിയുള്ള അന്വേഷണം വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്ന് നിയുക്ത എംഎൽഎ പിഎ മുഹമ്മദ് റിയാസ് ഉന്ന ഉദ്യോഗസ്ഥരെ വിളിച്ച് വിഷയം ധരിപ്പിക്കുകയും തിരച്ചിൽ ഊർജ്ജിതമാക്കുകയും ചെയ്തിരുന്നു.

ഇതിനടയിലാണ് അജ്മീർ ഷാ ബോട്ട് ന്യൂമംഗലാപുരം തീരത്ത് നങ്കൂരമിട്ടിരിക്കുന്ന വിവരം ലഭിച്ചത്. കാലാവസ്ഥ അനുകൂലമായാൽ ഉടൻ തന്നെ കരപറ്റുമെന്നാണ് ബോട്ടിലുള്ളവർ അറിയിച്ചിരിക്കുന്നത്. ഒരു മാസത്തിന് ശേഷം തിരികെ വരാമെന്ന പ്രതീക്ഷയിലാണ് ഇരുബോട്ടുകളും മത്സ്യബന്ധനത്തിന് പുറപ്പെട്ടിരുന്നത്. നിലവിൽ ബോട്ടിലുള്ളവർ സുരക്ഷിതമാണെന്ന വിവരം ലഭിച്ചതോടെ ബേപ്പൂരിൽ മത്സ്യത്തൊഴിലാളികൾക്കിടയിൽ ഇന്ന് രാവിലെ മുതലുണ്ടിയിരുന്ന ആശങ്കക്ക് അവസാനമായി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP