Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇസ്രയേലിലേക്കുള്ള സർവീസുകൾ യുഎഇ വിമാന കമ്പനികൾ റദ്ദാക്കി; സംഘർഷം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം; റദ്ദാക്കിയ വിമാനങ്ങൾ അടുത്താഴ്‌ച്ചയിലേക്ക് ഷെഡ്യൂൾ ചെയ്തു

ഇസ്രയേലിലേക്കുള്ള സർവീസുകൾ യുഎഇ വിമാന കമ്പനികൾ റദ്ദാക്കി; സംഘർഷം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം; റദ്ദാക്കിയ വിമാനങ്ങൾ അടുത്താഴ്‌ച്ചയിലേക്ക് ഷെഡ്യൂൾ ചെയ്തു

സ്വന്തം ലേഖകൻ

അബുദാബി: ഇസ്രയേലിലേക്കുള്ള സർവീസുകൾ യുഎഇ വിമാന കമ്പനികൾ റദ്ദാക്കി. അമേരിക്കയ്ക്കും യൂറോപ്യൻ എയർലൈൻസുകൾക്കും പിന്നാലെയാണ് യുഎഇയും ഇസ്രയേലിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയത്. സംഘർഷം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

ഞായറാഴ്ച മുതൽ ടെൽ അവീവിലേക്ക് പുറപ്പെടേണ്ട എല്ലാ യാത്രാവിമാനങ്ങളും കാർഗോ സർവീസുകളും റദ്ദാക്കിയതായി ഇത്തിഹാദ് എയർവേയ്സ് വെബ്സൈറ്റിലൂടെ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും ഇത്തിഹാദ് അധികൃതർ കൂട്ടിച്ചേർത്തു. ദുബൈയിൽ നിന്ന് ഇസ്രയേലിലേക്ക് ഞായറാഴ്ച പുറപ്പെടേണ്ട വിമാനങ്ങൾ റദ്ദാക്കിയതായി ഫ്‌ളൈ ദുബൈയും വ്യക്തമാക്കി.

വിമാനങ്ങൾ അടുത്ത ആഴ്ചത്തേക്കായി ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ടെൽ അവീവിന് അടുത്തുപോലും മിസൈലുകൾ പതിച്ച സാഹചര്യത്തെ തുർന്നാണ് വിമാനങ്ങൾ റദ്ദാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP