Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷേർളി പുതുമന ന്യൂ ജേഴ്സിയിൽ നിര്യാതയായി

ഷേർളി പുതുമന ന്യൂ ജേഴ്സിയിൽ നിര്യാതയായി

സ്വന്തം ലേഖകൻ

ന്യൂ ജേഴ്സി: സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ഇടവകാംഗവും, ന്യൂ ജേഴ്‌സിയിൽ സ്ഥിരതാമസക്കാരുമായ ജെയിംസ് പുതുമനയുടെ ഭാര്യ ഷേർളി പുതുമന (61) ന്യൂ ജേഴ്സിയിൽ നിര്യാതയായി.

കുറവിലങ്ങാട് വടക്കേ പുത്തൻപുര കുടുംബാംഗവും, കുടമാളൂർ സെന്റ് മേരീസ് കാത്തോലിക് ഫൊറാന ഇടവകാംഗങ്ങളുമായ പരേതരായ ജോസഫ്, ത്രേസ്യമ്മ ദമ്പതിമാരുരുടെ പുത്രിയുമാണ് പരേത.

സോമർസെറ്റ് ഇടവകാംഗമായ വത്സമ്മ പെരുംപായിൽ പരേതയുടെ സഹോദരിയാണ്.

ദീർഘനാൾ റോബർട്ട് വുഡ് ജോൺസൺ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ഐ.സി യൂണിറ്റിൽ രജിസ്ട്രേഡ് നഴ്‌സായിപ്രവർത്തിച്ചു വരുകയായിരുന്നു.

മക്കൾ:

ഡോ. ജെറെമി പുതുമന എം.ഡി (ഏൽ യൂണിവേഴ്‌സിറ്റി)
സ്റ്റെഫനി പുതുമന

സഹോദരങ്ങൾ:
ചാക്കോച്ചൻ (പരേതൻ)
മറിയാമ്മ മാമ്മച്ചൻ (കോട്ടയം)
സിസ്റ്റർ സോഫി മരിയ ബി എസ് (കൊല്ലം)
ആൻ തോമസ് (യു എസ് എ)
ഗ്രേസി ആന്റണി (തൃശ്ശൂർ)
വത്സമ്മ ബാബു (യു എസ് എ)
സെലിൻ രാജു (കാനഡ)
സോണിയ കരോട്ട് (യു എസ് എ)

പൊതുദർശനം: മെയ് 16 -ന് ഞായറാഴ്‌ച്ച വൈകീട്ട് 3.30 മുതൽ 7.30 -വരെ സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ (508 എലിസബത്ത് അവന്യൂ, സോമർസെറ്റ്, ന്യൂ ജേഴ്സി 08873). 6:00 - ന് പ്രത്യക ദിവ്യബലി ഉണ്ടായിരിക്കും. (Address: 508 Elizabeth Ave, Somerset, NJ 08873).

സംസ്‌കാരം: സോമർസെറ്റ് ദേവാലയത്തിൽ മെയ് 18 -ന് ചൊവാഴ്ച രാവിലെ 10:00-ന് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ന്യൂജേഴ്സിയിലെ പിസ്‌കാറ്റ്‌വേ റിസറക് ക്ഷൻ സെമിറ്ററിയിൽ 12:00-ന്. (Address: Resurrection Burial Park, 899 E Lincoln Ave, Piscataway, NJ 08854)

കൂടുതൽ വിവരങ്ങൾക്ക് : ടോം പെരുംപായിൽ (646) 326-3708.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP