Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മഴക്കെടുതി- കടലാക്രമണം-കോവിഡ്: വരുമാനം നഷ്ടപ്പെട്ടവർക്കും ദുരിത ബാധിതർക്കും അടിയന്തിര ധനസഹായം നൽകണം: വെൽഫെയർ പാർട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി, കടലാക്രമണം, കോവിഡ് കാരണമായ സാമൂഹ്യ നിയന്ത്രണങ്ങൾ എന്നിവ മൂലം വരുമാനം ഇല്ലാതായ ജനവിഭാഗങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചവർക്കും സർക്കാർ അടിയന്തിര ധനസഹായം നൽകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങൾ, ദാരിദ്ര രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾ തുടങ്ങിയവർക്ക് പണമായി 5000 രൂപ അടിയന്തിരമായി നൽകണം. നിലവിലെ സാമൂഹ്യാവസ്ഥയിൽ തൊഴിൽ നഷ്ടപ്പെട്ടവർക്കും ജോലിക്കു പോകാനാകാത്തവർക്കും ചികിത്സ, വിദ്യാഭ്യാസം അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങൾ പൂർത്തീകരിക്കാൻ റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന സൗജന്യ കിറ്റുകൊണ്ട് മാത്രം സാധ്യമല്ല.

അതിനിടയിലാണ് കടലാക്രമണവും കടുത്ത മഴക്കെടുതിയും ഉണ്ടായത്. കടലാക്രമണമുണ്ടായ മേഖലകളിലെ നാശനഷ്ടമുണ്ടായ മുഴുവൻ കുടുംബങ്ങൾക്കും കടുത്ത മഴയിൽ വെള്ളം കയറിയ വീടുകൾക്കും അടിയന്തിരമായി 25000 രൂപ അനുവദിക്കണം. നാശനഷ്ടങ്ങൾ വിശദമായി പഠിച്ച ശേഷം പുനരധിവാസത്തിന് പ്രത്യേക പദ്ധതി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP