Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർക്കാർ ജനങ്ങൾക്ക് മാതൃക സൃഷ്ടിക്കാൻ ബാധ്യസ്ഥരാണ്; മുഖ്യമന്ത്രിക്ക് ഫേസ്‌ബുക്ക് കുറിപ്പുമായി പി സി ജോർജ്ജ് ; നാട് മുഴുവൻ അടച്ചിട്ടിരിക്കുന്ന ഈ അവസരത്തിൽ ഏറ്റവും ലളിതമായ രീതിയിൽ സത്യപ്രതിജ്ഞ നടത്തണമെന്നും കുറിപ്പ്

സർക്കാർ ജനങ്ങൾക്ക് മാതൃക സൃഷ്ടിക്കാൻ ബാധ്യസ്ഥരാണ്; മുഖ്യമന്ത്രിക്ക് ഫേസ്‌ബുക്ക് കുറിപ്പുമായി പി സി ജോർജ്ജ് ; നാട് മുഴുവൻ അടച്ചിട്ടിരിക്കുന്ന ഈ അവസരത്തിൽ ഏറ്റവും ലളിതമായ രീതിയിൽ സത്യപ്രതിജ്ഞ നടത്തണമെന്നും കുറിപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഏറ്റവും ലളിതമായി മുൻകരുതലുകളോടെ നടത്തണമെന്ന് പിസി ജോർജ്. ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പി സി ജോർജിന്റെ പ്രതികരണം. കോവിഡ് മഹാമാരി രൂക്ഷമായി നിൽക്കുന്ന ഈ അവസരത്തിൽ സത്യപ്രതിജ്ഞ മാമാങ്കം നടത്തണോ വേണ്ടയോ എന്ന തരത്തിൽ പലവിധ ചർച്ചകൾ പുറത്ത് നടക്കുന്നുണ്ട്. പക്ഷേ ഈ പ്രതിസന്ധി ഘട്ടത്തിൽ ഒരു ഭരണകൂടം അധികാരം ഏറ്റെടുക്കേണ്ടത് ഈ നാടിനെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണ്.- പിസി ജോർജ് ഫേസ്‌ബുക്കിൽ കുറിച്ചു.

ഈ നാട് മുഴുവൻ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ പരമാവധി മുൻകരുതലുകൾ എടുത്തു ഏറ്റവും ലളിതമായ രീതിയിൽ സത്യപ്രതിജ്ഞ നടത്തുന്നതാണ് ഉചിതം എന്ന് പിസി ജോർജ്ജ് പറയുന്നു. മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയ സർക്കാർ ജനങ്ങൾക്ക് മാതൃക സൃഷ്ടിക്കാൻ ബാധ്യസ്ഥരാണെന്നും പി.സി പറഞ്ഞു.

പിസി ജോർജിന്റെ കുറിപ്പ്,

ബഹുമാനപെട്ട മുഖ്യമന്ത്രി,

കോവിഡ് മഹാമാരി കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ സത്യപ്രതിജ്ഞ മാമാങ്കം നടത്തണോ വേണ്ടയോ എന്ന രീതിയിൽ പലവിധ ചർച്ചകൾ നടക്കുന്നു .

ഈ പ്രതിസന്ധി ഘട്ടത്തിൽ ഒരു ഭരണകൂടം അധികാരം ഏറ്റെടുക്കേണ്ടത് ഈ നാടിനെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണ് .

എന്നാൽ ഈ നാട് മുഴുവൻ അടച്ചിട്ടിരിക്കുന്ന ഈ അവസരത്തിൽ പരമാവധി മുൻകരുതലുകൾ എടുത്തു ഏറ്റവും ലളിതമായ രീതിയിൽ സത്യപ്രതിജ്ഞ നടത്തുന്നതാണ് ഉചിതം എന്നാണ് എന്റെ അഭിപ്രായം . ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഇലക്ഷൻ കൗണ്ടിങ് ദിനത്തിൽ ചെയ്ത പോലെ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം .

മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയ സർക്കാർ ജനങ്ങൾക്ക് മാതൃക സൃഷ്ടിക്കാൻ ബാധ്യസ്ഥരാണ്......
പി സി ജോർജ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP