Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൃത്യമായ ഉത്തരം തരാതെ വന്നപ്പോഴാണ് ദേഷ്യപ്പെട്ടത്; ഫോൺ സംഭാഷണത്തിൽ പ്രതികരണവുമായി ബാല

കൃത്യമായ ഉത്തരം തരാതെ വന്നപ്പോഴാണ് ദേഷ്യപ്പെട്ടത്; ഫോൺ സംഭാഷണത്തിൽ പ്രതികരണവുമായി ബാല

സ്വന്തം ലേഖകൻ

ടൻ ബാലയും അമൃതയും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ മകൾക്ക് കോവിഡാണെന്ന് പറഞ്ഞത് ബാലയാണെന്ന റിപ്പോർട്ടും പുറത്തു വന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ വിശദീകരണവുമായി നടൻ തന്നെ രംഗത്തുവന്നു. അമ്മയ്ക്ക് ഗുരുതരമായി ചികിത്സ നേടുന്ന സമയത്താണ് ആ ഫോൺ കോൾ ചെയ്തതെന്നും കൃത്യമായ ഉത്തരം തരാതെ കോൾ നീട്ടിക്കൊണ്ടുപോയ സാഹചര്യത്തിലാണ് ദേഷ്യപ്പെട്ടതെന്നും ബാല പറഞ്ഞു.

ബാലയുടെ വാക്കുകൾ:

'വലിയൊരു നന്ദി എല്ലാവരോടുമായി പറയുന്നു. എന്നെ സ്‌നേഹിക്കുന്ന എല്ലാവരും ആത്മാർഥമമായി പ്രാർത്ഥിച്ചു. അമ്മ സുഖപ്പെട്ട് വരുന്നു. ഇപ്പോൾ ഞാൻ ചെന്നൈയിൽ ആണ് ഉള്ളത്. കഴിഞ്ഞ നാലഞ്ച് ദിവസമായി എന്റെ മനസ് എന്റെ കൂടെ ഇല്ല. അമ്മ കുറച്ച് സീരിയസായിരുന്നു. ദൈവം സഹായിച്ചാണ് ഞാൻ ഇവിടെ എത്തിയത്. കുറച്ച് ടെൻഷൻ ഉണ്ടായിരുന്നു. നമ്മളെ ഒരുപാട് സ്‌നേഹിക്കുന്നവർക്ക് എന്തെങ്കിലും വരുമ്പോൾ ഉണ്ടാകുന്ന വിഷമം, നമ്മൾ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉണ്ടാകുന്ന വിഷമം. ഇത് രണ്ടും ഞാൻ അനുഭവിച്ചിരുന്നു.'

'ഇതിനിടെ കുറേ ചർച്ചകൾ ഉണ്ടായി. ആത്മാർഥമായി ഒരുകാര്യം ചിന്തിച്ചു നോക്കുക. നമ്മൾ വളരെ സ്‌നേഹത്തിൽ ഒരാളെ ഫോൺവിളിച്ച് ചോദിക്കുമ്പോൾ അതിന്റെ ഉത്തരം വ്യക്തമായി പറയേണ്ടെ. അതിനിടെ മീഡിയയിൽ സംസാരിക്കാനോ അതിലൊരു പബ്ലിസിറ്റി നേടണ്ടെയോ ഒരു ആവശ്യവുമില്ല.'

'സ്‌നേഹം കൊണ്ട് ഒരു വ്യക്തി വിളിക്കുമ്പോൾ അത് ഇഴച്ച് ഇഴച്ച് ഉത്തരം മാത്രം പറയാതെ നീട്ടിക്കൊണ്ടുപോകുകയാണ്. നമ്മൾ അപ്പോൾ മറ്റൊരു മാനസിക അവസ്ഥയിലായിരിക്കും. സ്വന്തം അമ്മ അസുഖമായി കിടക്കുന്ന സാഹചര്യം, മനസ് ശരിക്കും കഷ്ടപ്പെടുകയായിരുന്നു. അതിനൊരു ഉത്തരം കിട്ടിയാൽ മതിയായിരുന്നു, അവസാനം പൊട്ടിത്തെറിച്ചു. ഇക്കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ ഞാൻ വെളിപ്പെടുത്തുന്നില്ല.'ബാല പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP