Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മുട്ടോളം വെള്ളത്തിൽ ഉമ്മയെ എങ്ങോട്ട് കൊണ്ടുപോകുമെന്ന് അറിയാതെ വീട്ടുകാർ; വീട് കടൽ കവരുമ്പോൾ തളർന്ന ശരീരവുമായി എല്ലാം നിസ്സഹായയായി കണ്ടുകിടന്ന് ആയിഷ; പൊന്നാനിയിൽ മഴക്കെടുതിയിലും കടലാക്രമണത്തിലും ഈ വയോധികയെ പോലെ ശരണമറ്റ് നിരവധി കുടുംബങ്ങൾ

മുട്ടോളം വെള്ളത്തിൽ ഉമ്മയെ എങ്ങോട്ട് കൊണ്ടുപോകുമെന്ന് അറിയാതെ വീട്ടുകാർ; വീട് കടൽ കവരുമ്പോൾ തളർന്ന ശരീരവുമായി എല്ലാം നിസ്സഹായയായി കണ്ടുകിടന്ന് ആയിഷ; പൊന്നാനിയിൽ മഴക്കെടുതിയിലും കടലാക്രമണത്തിലും ഈ വയോധികയെ പോലെ ശരണമറ്റ് നിരവധി കുടുംബങ്ങൾ

ജംഷാദ് മലപ്പുറം

മലപ്പുറം: വീശിയടിക്കുന്ന കടൽ തിരമാലകൾ തന്റെ കട്ടിലിനടിയിലൂടെ ആർത്തലച്ച് പോകുമ്പോഴും, ശരീരം അനക്കാനാകാതെ വിധിയോട് മല്ലിടുകയായിരുന്നു പൊന്നാനി ഹിള്ളർ പള്ളിക്ക് വടക്ക് ഭാഗം താമസിക്കുന്ന കണ്ടത്ത് വീട്ടിൽ ആയിഷയെന്ന വയോധിക. ഓരോ കടലാക്രമണത്തിലും വീടിനുള്ളിലേക്ക് തിരമാലകൾ പാഞ്ഞെത്തുമ്പോഴും, മക്കൾക്ക് ആശ്വാസമായും, വീട്ടിലെ കടൽവെള്ളവും, ചെളിയും കോരിക്കളഞ്ഞും ആത്മവിശ്വാസം പകർന്നിരുന്ന ആയിഷ ഇന്ന് എല്ലാം വിധിയെന്ന് സമാധാനിച്ച് അനക്കമില്ലാതെ വീടിനുള്ളിൽ കഴിയുകയാണ്.

ഓരോ കടലാക്രമണം കഴിഞ്ഞാലും പുതിയ പ്രതീക്ഷയുമായി കടലിനരികിലെ വീട്ടിൽ തന്നെ കഴിഞ്ഞുകൂടുന്നതിനിടെയാണ് വിധി ഇവർക്ക് മറ്റൊരു ദുരിതം കൂടി നൽകിയത്. മൂന്ന് മാസം മുമ്പ് വീടിനകത്ത് വീണ് പരിക്കേറ്റതിനെത്തുടർന്ന് ചലനശേഷി നഷ്ടമായ ആയിഷയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും, സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാനാകാതെ കിടപ്പിലായി.

ഈ ദുരിതത്തിനിടെയാണ് പെരുന്നാൾ ദിനത്തിലെത്തിയ കടലിന്റെ താണ്ഡവത്തിൽ ഈ കുടുംബം ശരിക്കും പകച്ച് പോയത്. കടൽത്തിരമാലകൾ വീട്ടിലൂടെ കയറിയിറങ്ങുമ്പോൾ ചലനമറ്റ് കിടക്കുന്ന ഉമ്മയെ മുട്ടോളം വെള്ളത്തിൽഎങ്ങോട്ട് കൊണ്ട് പോകണമെന്നറിയാതെ ആദ്യം ഭയന്നെങ്കിലും, പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന്റെ ഇടപെടലിലൂടെ ഇവരുടെ ബന്ധുവീട്ടിലേക്ക് ആമ്പുലൻസിന്റെ സഹായത്തോടെ മാറ്റി. ദുരിത പൂർണ്ണമായ നിലയിൽ നിരവധി കുടുംബങ്ങളാണ് ഇപ്പോഴും കടലാക്രമണ ഭീതിയിൽ പൊന്നാനി താലൂക്കിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP