Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലപ്പുറം മുതൽ കാസർകോഡ് വരെ വടക്കൻ മലബാറിൽ ദുരിതം വിതച്ച് മഴ തുടരുന്നു; കോഴിക്കോട് 21 അംഗ എൻഡിആർഎഫ് സംഘം എത്തി; വടകരയിൽ മാത്രം മാറ്റിതാമസിപ്പിച്ച് 310 പേരെ; കിടപ്പാടവും ജീവനോപാധികളും നഷ്ടപ്പെട്ട് വഴിയാധാരമായി മത്സ്യത്തൊഴിലാളികൾ

മലപ്പുറം മുതൽ കാസർകോഡ് വരെ വടക്കൻ മലബാറിൽ ദുരിതം വിതച്ച് മഴ തുടരുന്നു; കോഴിക്കോട് 21 അംഗ എൻഡിആർഎഫ് സംഘം എത്തി; വടകരയിൽ മാത്രം മാറ്റിതാമസിപ്പിച്ച് 310 പേരെ; കിടപ്പാടവും ജീവനോപാധികളും നഷ്ടപ്പെട്ട് വഴിയാധാരമായി മത്സ്യത്തൊഴിലാളികൾ

ജാസിം മൊയ്തീൻ

കോഴിക്കോട്: മലപ്പുറം മുതൽ കാസർകോഡ് വരെ വടക്കൻ മലബാറിലെ തീരദേശത്തെ ദുരിതത്തിലാക്കി മഴയും കടൽക്ഷോഭവും തുടരുന്നു. മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ടൗട്ടോ ചുഴലിക്കാറ്റിന്റെ ഭാഗമായുള്ള മഴയും കടൽക്ഷോഭവും ഇപ്പോഴും തടർന്നുകൊണ്ടിരിക്കുകയാണ്. വിവിധ ജില്ലകളിലായി മത്സ്യത്തൊഴിലാളികളുടെ കിടപ്പാടവും തോണികളും വലകളും ഉൾപ്പെടെയുള്ള ജീവനോബാധികളും കടലെടുത്തുകൊണ്ടിരിക്കുകയാണ്. തീരദേശ മേഖലയിൽ നിരവധി വീടുകളും റോഡുകളും തകർന്നു. പലയിടങ്ങളിലും ഇപ്പോഴും ആളുകളെ മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്.

കോഴിക്കോട് ജില്ലയിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി 21 അംഗ എൻഡിആർഎഫ് സംഘം ജില്ലയിലെത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ വടകര വില്ലേജിലാണ് ഏറ്റവുമധികം ദുരിതമുണ്ടായിരിക്കുന്നത്. വടകര വില്ലേജിൽ മാത്രം 100 കുടുംബങ്ങളിൽ നിന്നായി 310 പേരെയാണ് ഇതുവരെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നിരിക്കുന്നത്. മഴയും കാറ്റും ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ ഇനിയും കൂടുതൽ പേരെ മാറ്റിപ്പാർപ്പിക്കേണ്ടി വരും. ബന്ധുവീടുകളിലേക്കാണ് ഇവരെയെല്ലാം ഇപ്പോൾ മാറ്റിയിട്ടുള്ളത്. കടലുണ്ടി വില്ലേജിൽ കടലാക്രമണത്തെ തുടർന്ന് കപ്പലങ്ങാടി ഭാഗത്തു നിന്നും 17 കുടുംബങ്ങളെയും വാക്കടവ് ഭാഗത്തു നിന്നും രണ്ട് കുംടുംബങ്ങളെയും മാറ്റി പാർപ്പിച്ചു. കടലുണ്ടിക്കടവ് ഭാഗത്തു നിന്നും ആറ് കുടുംബങ്ങളയും ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു.

കോഴിക്കോട് കസബ വില്ലേജിൽ തോപ്പയിൽ ഭാഗത്ത് നിന്നും ഏഴ് പേരെ ദുരിതാശ്വാസ ക്യാമ്പിലേക്കും മാ്റ്റിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ചാലിയം കടലുണ്ടി കടവ് ,കപ്പലങ്ങാടി, കുരിയാടി, ആവിക്കൽ, മുകച്ചേരി ഭാഗം, പാണ്ടികശാല വളപ്പ്, കൊയിലാണ്ടി വളപ്പ്, പുറങ്കര, അഴിത്തല എന്നീ സ്ഥലങ്ങളിൽ ഇന്നലെ മുതൽ തുടങ്ങിയിട്ടുള്ള കടലാക്രമണം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. ചാലിയം, കടലുണ്ടികടവ്, കപ്പലങ്ങാടി ഭാഗങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി. വെള്ളം കയറിയ മിക്ക വീടുകളും പുനരുപയോഗം സാധ്യമല്ലാത്ത തരത്തിൽ മണലടിഞ്ഞ് തകർന്നിട്ടുണ്ട്. ബേപ്പൂർ ഗോതീശ്വരം റോഡ് പൂർണ്ണമായും കടലെടുത്തു. ജില്ലയിലെ തീരദേശ മേഖലകളിലെ മത്സ്യത്തൊഴിലാളികളുടെ കിടപ്പാടവും ജീവനോബാധികളുമെല്ലാം കടലെടുത്തുകൊണ്ടിരിക്കുകയാണ്. വലകളും തോണികളും മറ്റ് മത്സ്യബന്ധന സാമഗ്രികളുമെല്ലാം കടലാക്രമണത്തിൽ നശിച്ചു.

വലിയ ബോട്ടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അഴിയൂരിൽ 13-ാം വാർഡിലെ ഹാർബറിന് സമീപത്ത് കടൽത്തീരത്ത് കരയിൽ വെച്ച പത്തിലധികം തോണികൾ കടൽക്ഷോഭത്തിൽ തകർന്നു. അമ്പതോളം തോണികളാണ് ഈ ഭാഗത്ത് ഉണ്ടായിരുന്നത്. ബാക്കിയുള്ള തോണികൾ ജെസിബി ഉപയോഗിച്ച് നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ബേപ്പൂരിൽ നിയുക്ത എംഎൽഎ പിഎ മുഹമ്മദ് റിയാസ് ദുരന്തമേഖലകളിൽ സന്ദർശനം നടത്തി. വടകരയിൽ കെകെ രമ എംഎൽഎ, കെ മുരളീധരൻ എംപി തുടങ്ങിയവരും കൊയിലാണ്ടിയിൽ എംഎൽഎ കാനത്തിൽ ജമീലയും കോഴിക്കോട് നഗരത്തിനോട് ചേർന്ന് കടൽക്ഷോഭമുണ്ടായ മേഖലകളിൽ അഹമ്മദ് ദേവർകോവിൽ എംഎൽയും ദുരന്ത മേഖലകൾ സന്ദർശിച്ചു തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.

തുടർച്ചായ മൂന്നാം ദിവസവും കടലാക്രമണം തുടരുന്ന കോഴിക്കോട് ശാന്തിനഗർ ബീച്ച്, പയ്യാനക്കൽ പ്രദേശത്തെ കോയവളപ്പ്, കപ്പക്കൽ, തുടങ്ങിയ തീരമേഖലകളിൽ കോഴിക്കോട് എംപി എംകെ രാഘവൻ സന്ദർശനം നടത്തി.ശാന്തിനഗർ ബീച്ചിൽ രൂക്ഷമായ കടൽ ക്ഷോഭത്തിൽ അഞ്ചോളം വീടുകൾ പൂർണ്ണമായും തകരുകയും, വീടുകളിൽ വെള്ളം കയറി താമസ യോഗ്യമല്ലാതായി തീരുകയും ചെയ്തിട്ടുണ്ട്.കപ്പക്കൽ, കോയവളപ്പ് തീരദേശത്തെ മൂന്നോളം വീടുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു, സമീപ വീടുകളിൽ വെള്ളം കയറി വാസയോഗ്യമല്ലാതായി. നാശനഷ്ടം സംഭിച്ചവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും, അവരെ പുനരധിവസിപ്പിക്കുന്നതിനുമുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് എംകെ രാഘവൻ എംപി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

കണ്ണൂർ ജില്ലയിലും കടലാക്രമണം രൂക്ഷമാണ്. തലശ്ശേരി താലൂക്കിലാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. തലശേരി താലൂക്കിൽ കടലോര വില്ലേജായ ന്യൂ മാഹിയിൽ നിരവധി കുടുബങ്ങളെ ബന്ധുവീടുകളിലേക്കു മാറ്റി പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്. മാറ്റിപ്പാർപ്പിക്കേണ്ടി വരുന്നവരിൽ കോവിഡ് രോഗികളുമുണ്ട് എന്നത് രക്ഷപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. തലശ്ശേരി എംഎൽഎ എഎൻ ഷംസീർ ദുരന്തമേഖലകളിൽ രക്ഷപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP