Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചിയിൽനിന്നു പോയ മത്സ്യബന്ധന ബോട്ട് ലക്ഷദ്വീപിനടുത്ത് കടലിൽ മുങ്ങി; എട്ടുപേരെ കാണാതായി; രക്ഷാപ്രവർത്തനവുമായി കോസ്റ്റ് ഗാർഡ്

കൊച്ചിയിൽനിന്നു പോയ മത്സ്യബന്ധന ബോട്ട് ലക്ഷദ്വീപിനടുത്ത് കടലിൽ മുങ്ങി; എട്ടുപേരെ കാണാതായി; രക്ഷാപ്രവർത്തനവുമായി കോസ്റ്റ് ഗാർഡ്

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: കൊച്ചി തീരത്തു നിന്നു മത്സ്യ ബന്ധനത്തിനായി പോയ ബോട്ട് ലക്ഷദ്വീപിനടുത്ത് മുങ്ങി എട്ടു പേരെ കാണാതായതായി വിവരം. കോസ്റ്റ് ഗാർഡ് സംഭവ സ്ഥലത്തേക്കു നീങ്ങിയിട്ടുണ്ട്.

ആണ്ടവർ തുണയ് എന്ന ബോട്ടാണ് കനത്ത കാറ്റിൽ മുങ്ങിയത്. ഇതോടൊപ്പമുണ്ടായിരുന്ന രണ്ടു ബോട്ടുകൾ സുരക്ഷിതമായി ലക്ഷദ്വീപിൽ തീരത്തെത്തിയിട്ടുണ്ട്.

ഒരെണ്ണം ശക്തമായ കാറ്റിൽ പെട്ട് മുങ്ങുകയായിരുന്നു. തമിഴ്‌നാട് നാഗപട്ടണം സ്വദേശി മണിവേൽ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ബോട്ട് ജീവനക്കാരിൽ മലയാളികളുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ടൗട്ടേ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ലക്ഷ്വദീപ് ഭരണകൂടം മൽസ്യത്തൊഴിലാളികളുടെ സംരക്ഷണത്തിനായി ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

കേരള, തമിഴ്‌നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ഏകദേശം 850 ബോട്ടുകളെങ്കിലും ഇന്നലെ വരെ കടലിൽ ഉണ്ടായിരുന്നതായാണു വിലയിരുത്തൽ. ഇവയിൽ ഏതൊരു സംസ്ഥാനത്തു നിന്നുള്ള ബോട്ട് തീരത്തേയ്ക്ക് എത്തിയാലും ഷെൽട്ടർ ചെയ്യണമെന്ന് നിർദേശമുണ്ട്.

ആരെയെങ്കിലും കരയിലേയ്ക്കു പ്രവേശിപ്പിക്കുന്നുണ്ടെങ്കിൽ അവർക്ക് കോവിഡ് പരിശോധന നടത്തിയ ശേഷമാകണമെന്നും നിർദേശമുണ്ടെന്നാണ് ഔദ്യോഗിക വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP