Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടുക്കിയിൽ മദ്ധ്യവയസ്‌കൻ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയിൽ; മൃതദ്ദേഹം കണ്ടെത്തിയത് ചിത്തിരപുരം പവർ ഹൗസിന് സമീപം; മരിച്ചത് തിരുനൽവേലി സ്വദേശി സൗന്ദര രാജൻ

ഇടുക്കിയിൽ മദ്ധ്യവയസ്‌കൻ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയിൽ; മൃതദ്ദേഹം കണ്ടെത്തിയത് ചിത്തിരപുരം പവർ ഹൗസിന് സമീപം; മരിച്ചത്  തിരുനൽവേലി സ്വദേശി സൗന്ദര രാജൻ

സ്വന്തം ലേഖകൻ

ഇടുക്കി: ചിത്തിരപുരം പവർഹൗസിന് സമീപം 54-കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചനിലയിൽ. തിരുനൽവേലി സ്വദേശി സൗന്ദരരാജനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 12 വർഷമായി സൗദിയിൽ ജോലിയിലായിരുന്ന ഇദ്ദേഹം ഭാര്യാമാതാവിന്റെ മരണത്തെ തുടർന്ന് ഭാര്യ നിർമ്മലയുടെ വീട്ടിൽ എത്തിയത് രണ്ട് ദിവസം മുൻപാണ്.

ഇന്ന് രാവിലെ ഒൻപതരയോടെ പവർ ഹൗസിന് സമീപമുള്ള കടയിൽ പോകാൻ ഇറങ്ങിയ സൗന്ദരരാജനെ ഉച്ചയ്ക്ക് ഒരുമണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് പത്ത് മീറ്ററോളം താഴെ റോഡിൽ മരിച്ചുകിടക്കുകയായിരുന്നു. സമീപത്തെ കശുമാവ് വൈദ്യുത ലൈനിലേക്ക് വീണുകിടപ്പുണ്ട്. ഇതിൽ നിന്നും ഷോക്ക് ഏറ്റതായിരിക്കാം മരണ കാരണം എന്നാണ് നിഗമനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP