Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് പ്രതിരോധം: ഓക്സിജൻ കോൺസെൻട്രേറ്ററുകൾ എത്തിച്ച് ശിഖർ ധവാൻ; നന്ദിയറിയിച്ച് ഗുരുഗ്രാം പൊലീസ്; മഹാമാരിക്കാലത്ത് ജനങ്ങളെ സഹായിക്കാൻ പറ്റുന്നതിൽ അഭിമാനമെന്ന് ധവാൻ

കോവിഡ് പ്രതിരോധം: ഓക്സിജൻ കോൺസെൻട്രേറ്ററുകൾ എത്തിച്ച് ശിഖർ ധവാൻ; നന്ദിയറിയിച്ച് ഗുരുഗ്രാം പൊലീസ്; മഹാമാരിക്കാലത്ത് ജനങ്ങളെ സഹായിക്കാൻ പറ്റുന്നതിൽ അഭിമാനമെന്ന് ധവാൻ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധത്തിന് കൂടുതൽ സഹായങ്ങളുമായി ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. കോവിഡ് രോഗികളെ സഹായിക്കാൻ ഗുരുഗ്രാം പൊലീസിന് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ എത്തിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം. നേരത്തെ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 20 ലക്ഷം രൂപയും ഐപിഎല്ലിൽ നിന്നുള്ള പുരസ്‌കാര തുകകളും നേരത്തെ നൽകിയിരുന്നു ധവാൻ.

ഓക്സിജൻ കോൺസെൻട്രേറ്ററുകൾ കൈമാറിയ ശിഖർ ധവാന് ഗുരുഗ്രാം പൊലീസ് നന്ദിയറിയിച്ചു. ചെറുതെങ്കിലും, മഹാമാരിക്കാലത്ത് ജനങ്ങളെ സഹായിക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ട് എന്ന് ശിഖർ ധവാൻ പ്രതികരിച്ചു. സമൂഹത്തിന് നല്ല നിലയിൽ സഹായമെത്തിക്കാൻ എപ്പോഴും തയ്യാറാണ് എന്നും മഹാമാരിക്കെതിരെ ഇന്ത്യ പൊരുതുമെന്നും വിജയം കാണുമെന്നും ധവാൻ കൂട്ടിച്ചേർത്തു.

കോവിഡ് വാക്സീന്റെ ആദ്യ ഡോസ് അടുത്തിടെ എടുത്തിരുന്നു ശിഖർ ധവാൻ. വൈറസിനെ കീഴ്പ്പെടുത്താൻ കഴിയാവുന്നത്ര വേഗത്തിൽ വാക്സീൻ സ്വീകരിക്കണമെന്ന് ഏവരോടും അഭ്യർത്ഥിച്ചിരുന്നു ഇന്ത്യൻ ഓപ്പണർ.

'മിഷൻ ഓക്സിജൻ' പദ്ധതിയുടെ ഭാഗമായി 20 ലക്ഷം രൂപ കഴിഞ്ഞ മാസം സംഭാവന ചെയ്തിരുന്നു ശിഖർ ധവാൻ. ഐപിഎൽ പതിനാലാം സീസണിൽ വ്യക്തിഗത മികവിന് ലഭിച്ച സമ്മാനത്തുകകളും കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ധവാൻ നീക്കിവച്ചിരുന്നു.

ധവാന് പുറമെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ(1 കോടി രൂപ), സൺറൈസേഴ്സ് ഹൈദരാബാദ് വിക്കറ്റ് കീപ്പർ ശ്രീവാത്സ് ഗോസ്വാമി(90,000 രൂപ), രാജസ്ഥാൻ റോയൽസ് പേസർ ജയ്ദേവ് ഉനദ്കട്ട്(ഐപിഎൽ സാലറിയുടെ 10 ശതമാനം) എന്നിവരും കോവിഡ് സഹായം പ്രഖ്യാപിച്ച ഇന്ത്യൻ താരങ്ങളാണ്. ഹനുമ വിഹാരി മരുന്നും ഓക്സിജനും ആശുപത്രി ബെഡും ഉൾപ്പടെയുള്ളവ എത്തിക്കുന്നുണ്ട്. ഐപിഎല്ലിലെ എട്ട് ഫ്രാഞ്ചൈസികളും ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന് സഹായം കൈമാറുമെന്ന് അറിയിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP