Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ചാരായം വാറ്റാൻ കോട കലക്കിയിട്ടത് മൊബൈൽ മോർച്ചറിയിൽ; കടത്താൻ ഉപയോഗിച്ചിരുന്നത് ആംബുലൻസും; അടൂരിൽ ചാരായം വാറ്റിയതിന് പൊലീസ് പിടിയിലായത് ആംബുലൻസ് ഡ്രൈവറും സഹായിയും: വാറ്റിയത് രാസവസ്തുക്കൾ ചേർത്തത്

ചാരായം വാറ്റാൻ കോട കലക്കിയിട്ടത് മൊബൈൽ മോർച്ചറിയിൽ; കടത്താൻ ഉപയോഗിച്ചിരുന്നത് ആംബുലൻസും; അടൂരിൽ ചാരായം വാറ്റിയതിന് പൊലീസ് പിടിയിലായത് ആംബുലൻസ് ഡ്രൈവറും സഹായിയും: വാറ്റിയത് രാസവസ്തുക്കൾ ചേർത്തത്

ശ്രീലാൽ വാസുദേവൻ

അടൂർ: ചാരായം വാറ്റിക്കൊണ്ടിരുന്ന ആംബുലൻസ് ഡ്രൈവറും സഹായിയും പൊലീസ് പിടിയിൽ. പത്തു ലിറ്റർ ചാരായം പിടിച്ചെടുത്തു. കോട കലക്കിയിടാൻ ഉപയോഗിച്ചിരുന്നത് മൊബൈൽ മോർച്ചറിയിലായിരുന്നു. മനുഷ്യ ശരീരത്തെ ഹാനികരമായി ബാധിക്കുന്ന തരത്തിലുള്ള രാസവസ്തുക്കൾ ചേർത്താണ് ചാരായം തയാറാക്കി കൊണ്ടിരുന്നത്.

അടൂർ നഗരസഭയ്ക്കുള്ളിൽ കണ്ണങ്കോട് പൊതുമരാമത്ത് റെസ്റ്റ് ഹൗസിന് സമീപം താമസിക്കുന്ന കൊണ്ടങ്ങാട്ട് താഴെതിൽ പുത്തൻ വീട്ടിൽ അബ്ദുൾ റസാഖി(33)നെയാണ് അടൂർ പൊലീസ് പിടികൂടിയത്. ചാരായം വാറ്റാൻ സഹായിച്ച തമിഴ്‌നാട് സ്വദേശി അനീസിനെ(46) അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് രണ്ട് പ്രതികളായ സോബി തമ്പി, അമീൻ എന്നിവർ ഓടി രക്ഷപ്പെട്ടു.

വീടിനോട് ചേർന്ന ചായ്പിൽ വച്ചാണ് ചാരായം വാറ്റിയിരുന്നത്. കരിക്കട്ട, ബാറ്ററി എന്നിവയ്ക്ക് പുറമേ മനുഷ ശരീരത്തിന് ഹാനികരമായ സാധനങ്ങൾ ആണ് വാറ്റുന്നതിന് ഉപയോഗിരിച്ചിരുന്നത്. ആംബുലൻസ് ഡ്രൈവർ ആയ റസാക്ക് മൊബൈൽ മോർച്ചറിയുടെ മൂടി അഴിച്ചു മാറ്റിയതിന് ശേഷം അതിനുള്ളിലാണ് കോട കലക്കിയിട്ടിരുന്നത്. വാറ്റി വച്ചിരുന്ന 10 ലിറ്റർ ചാരായം പിടികൂടി. കലക്കിയിട്ട കോട 200 ലിറ്ററോളം വരുമെന്നാണ് നിഗമനം.

അടൂരിൽ നിന്നാണ് ഇയാളുടെ ആംബുലൻസ് ഓടിയിരുന്നത്. നേരത്തേ ആംബുലൻസിലും മൊബൈൽ മോർച്ചറിയിലുമായി ഇയാൾ കഞ്ചാവ് കടത്തുന്നുവെന്ന് പൊലീസിന് രഹസ്യ വിവരം കിട്ടിയിരുന്നു. അന്ന് എസ്‌പിയുടെ ഷാഡോ പൊലീസ് ഇയാൾക്ക് പിന്നാലെ കൂടിയെങ്കിലും പിടികൂടാനായിരുന്നില്ല. ഇന്ന് ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP