Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളം സൊസൈറ്റി യോഗത്തിൽ ഉണർത്തുപാട്ട്, മാതൃദിന നേഴ്‌സസ്ദിന ചിന്തകൾ

മലയാളം സൊസൈറ്റി യോഗത്തിൽ ഉണർത്തുപാട്ട്, മാതൃദിന നേഴ്‌സസ്ദിന ചിന്തകൾ

എ.സി. ജോർജ്

ഹൂസ്റ്റൺ: മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ബോധവൽക്കരണവും ഉയർച്ചയും വികാസവും, ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഹൂസ്റ്റണിലെ മലയാളം സൊസൈറ്റി ഓഫ് അമേരിക്ക ഈ മാസത്തെസമ്മേളനം മെയ്‌ എട്ടാം തീയതി വൈകുന്നേരം വെർച്വൽ ആയി (സൂം) ഫ്‌ളാറ്റ് ഫോമിൽ നടത്തി.മലയാളം സൊസൈറ്റി സെക്രട്ടറി ജോർജ് പുത്തൻകുരിശ് യോഗനടപടികൾ നിയന്ത്രിച്ചു. തോമസ്വർഗ്ഗീസ് മീറ്റിംഗിൽ മോഡറേറ്ററായിരുന്നു. എ.സി ജോർജ് വെർച്വൽ സാങ്കേതികവിഭാഗം കൈകാര്യം ചെയ്തു.

ഭാഷാ സാഹിത്യ ചർച്ചയിലെ ആദ്യത്തെ ഇനം &ൂൗീ;േഉണർത്തുപാട്ട എന്ന ശീർഷകത്തിൽടി.എൻ സാമുവൽ എഴുതിയ കവിതാപാരായണമായിരുന്നു. കാലഹരണപ്പെട്ട
അബദ്ധജഡിലങ്ങളായ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ദുരാചാരങ്ങളെയും
ഇന്നും മുതുകിലേറ്റി കൊണ്ടു നടക്കുന്ന ബഹുഭൂരിപക്ഷം ജനത്തെയും നോക്കികൊണ്ട് അവർക്കൊരുഉണർത്തുപാട്ടെന്ന രീതിയിൽ കവി പാടി.അരയാലിൻ ചോട്ടിലിരുന്നു നാം പാടിയ
പെരുമാളിൻ കഥയല്ല ഈ ജീവിതം.മേലുദ്ധരിച്ചവരികളിലൂടെ ആരംഭം കുറിച്ച കവിത ലോകത്തു ഇന്നു കാണുന്ന അന്ധവിശ്വാസങ്ങളെ, മതതീവ്രവാദികൾ മുറുകെ പിടിക്കുന്ന അർത്ഥമില്ലാത്ത മാനവനെ ദ്രോഹിക്കുന്ന അനാചാരങ്ങളെയുംവിഘടന, യുക്തി- ബുദ്ധിരഹിത ചിന്തകൾക്കും പ്രവർത്തികൾക്കുമെതിരെ കവിയും കവിതയും വിരൽചൂണ്ടുകയാണ്. ഉറങ്ങുന്നവരെയും ഉറക്കംനടിക്കുന്നവരെ പോലുംഒരു പരിധിവരെഉണർത്താൻ ഇത്തരം കൃതികൾ അല്പമെങ്കിലും സഹായകരമാകും എന്നാണ് ചർച്ചയിൽ പങ്കെടുത്ത
വർ അഭിപ്രായപ്പെട്ടത്.

മെയ്‌മാസത്തിൽ ആഘോഷിക്കുന്ന അഖിലലോക മാതൃദിനത്തെയും, നഴ്‌സസ് ദിനത്തെയും
ആധാരമാക്കിയും ആശംസ അർപ്പിച്ചുകൊണ്ടും ഈശോ ജേക്കബ് പ്രഭാഷണം നടത്തി. പുരാണഇതിഹാസകഥകളിലെ സ്ത്രീ സങ്കൽപ്പങ്ങളെയും, പ്രത്യേകമായി അതിലെ എല്ലാ മാതാക്കളുടെ ജീവിത തത്വങ്ങളെയും ആദർശങ്ങളെയും ത്യാഗസുരഭിലമായ ജീവിതകഥകളെയും വരച്ചു കാട്ടികൊണ്ടായിരുന്നു പ്രഭാഷണം ആരംഭിച്ചത്. നിഷ്‌കളങ്കയായ കാളിദാസന്റെ ശകുന്തള, വ്യാസന്റെ മഹാഭാരതത്തിലെ ഗാന്ധാരി തന്റെ നൂറു മക്കളും മഹാഭാരതയുദ്ധത്തിൽ ഒന്നൊന്നായി മരിച്ചു വീഴുമ്പോഴുണ്ടായ ഹൃദയഭേദകമായ അവരുടെ അനുഭവം, അതുപോലെ ബൈബിളിൽ വിവരിക്കുന്നു. യേശുവിനെ കുരിശിൽ തറച്ചു കൊല്ലുമ്പോൾ അമ്മയായ മേരി അനുഭവിക്കുന്ന മനോവ്യഥഎല്ലാം പ്രസംഗത്തിൽ പരമാർശിക്കപ്പെട്ടു. എല്ലാവരുടെയും ജീവിതത്തിൽ അമ്മമാർക്കുള്ള
സ്ഥാനം വളരെ ഉറക്കെ ഉദ്‌ഘോഷിച്ചു കൊണ്ടാണ് ഈശോ ജേക്കബ് പ്രഭാഷണം അവസാനിപ്പിച്ചത്.

അതുപോലെതന്നെ ആരോഗ്യരംഗത്ത് എന്നുമെന്നും ഒരു മുന്നണി പോരാളികളായി പ്രവർത്തി
ക്കുന്ന നഴ്‌സുകളുടെ ത്യാഗസുരഭിലമായ കർമ്മങ്ങളെ അനുസ്മരിക്കാനും മുഖ്യപ്രഭാഷകനോ
ടൊപ്പം ചർച്ചയിൽ പങ്കെടുത്ത എല്ലാവരും ശ്രദ്ധിച്ചു.യോഗത്തിൽ സന്നിഹിതരായ എഴുത്തുകാരും അനുവാചകരും ഭാഷാസ്‌നേഹികളുമായ, അനിൽആഗസ്റ്റിൻ, ടി.എൻ. സാമുവൽ, എ.സി. ജോർജ്ജ്, ജോൺ കുന്തറ, ജയിംസ് ചിരതടത്തിൽ, പൊന്നുപിള്ള, ജോസഫ് പൊന്നോലി, ജോർജ്ജ് പുത്തൻകുരിശ്, ജോസഫ് തച്ചാറ, അല്ലി നായർ, തോമസ്വർഗീസ്, സുകുമാരൻ നായർ, നയിനാൻ മാത്തുള്ള, ഈശോ ജേക്കബ് തുടങ്ങിയവർ ചർച്ചയിൽപങ്കെടുത്തു സംസാരിച്ചു. മലയാളം സൊസൈറ്റി വൈസ് പ്രസിഡന്റ് പൊന്നു പിള്ള നന്ദിരേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP