Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൊന്നാനിയിൽ ശക്തമായ കടലാക്രമണത്തിൽ എഴുപതോളം വീടുകൾ തകർന്നു; ഇരുനൂറോളം വീടുകൾ വെള്ളത്തിൽ; വള്ളിക്കുന്നിൽ 13 കുടുംബങ്ങൾ ഭീഷണിയിൽ; ഏത് നിമിഷവും കടലെടുക്കുമെന്ന നിലയിൽ നിരവധി വീടുകൾ

പൊന്നാനിയിൽ ശക്തമായ കടലാക്രമണത്തിൽ എഴുപതോളം വീടുകൾ തകർന്നു; ഇരുനൂറോളം വീടുകൾ വെള്ളത്തിൽ; വള്ളിക്കുന്നിൽ  13 കുടുംബങ്ങൾ ഭീഷണിയിൽ; ഏത് നിമിഷവും കടലെടുക്കുമെന്ന നിലയിൽ  നിരവധി വീടുകൾ

ജംഷാദ് മലപ്പുറം

മലപ്പുറം: ശക്തമായ കടലാക്രമണത്തിൽ പൊന്നാനി തീരദേശത്തെ എഴുപതോളം വീടുകൾ തകർന്നു. ഇരുനൂറോളം വീടുകൾ വെള്ളത്തിലുമായി. കടൽവെള്ളം കയറി മണലും,ചെളിയും നിറഞ്ഞ് താമസയോഗ്യമല്ലാതായതോടെ നിരവധിപേർ വീടുവീട്ടുപോയി. സംഭവത്തെ തുടർന്ന് പൊന്നാനി താലൂക്കിലെ മൂന്നിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പൊന്നാനി വില്ലേജ് പരിധിയിലും, വെളിയങ്കോട് തണ്ണിത്തുറയിലുമായാണ് എഴുപതോളം വീടുകൾ തകർന്നത്.

പൊന്നാനി ലൈറ്റ് ഹൗസ്, മരക്കടവ്, മുറിഞ്ഞഴി, അലിയാർ പള്ളി, മൈലാഞ്ചിക്കാട്, പുതുപൊന്നാനി അബു ഹുറൈറ പള്ളി പരിസരം, വെളിയങ്കോട് തണ്ണിത്തുറ, പത്തുമുറി, പെരുമ്പടപ്പ് പഞ്ചായത്തിലെ അജ്മീർ എന്നീ മേഖലകളിലാണ് കടലാക്രമണം രൂക്ഷമായത്. താലൂക്കിലുടനീളം ഇരുന്നൂറിലധികം വീടുകളിലേക്കാണ് വെള്ളം കയറിയത്.

മുറിഞ്ഞഴിയിൽ കിഴക്കയിൽ ഫസീല ,മഞ്ഞിങ്ങാന്റെ നഫീസു, ആല്യാമാക്കാന കത്ത് ഇ ബിച്ചി ബീവി, കാലത്തിന്റെ ഹാജറു, സ്രാങ്കിന്റെ താഹിറ, പുത്തൻപുരയിൽ നഫീസു, ചന്തക്കാരന്റെ ശരീഫ, മാമുഞ്ഞിക്കാനകത്ത്കുഞ്ഞിപ്പാത്തു മൈലാഞ്ചിക്കാട് ഭാഗത്തുകൊള്ളിന്റെ പാത്താൻ കുട്ടി, സീതിന്റെ പുരക്കൽ സൗദ, പഴയ പുരക്കൽ സിദ്ദീഖ്, മഞ്ഞാങ്ങാനെറ അശ്റഫ് ,പുതുപൊന്നാനി അബു ഹുറൈറ പള്ളിക്ക് സമീപം ആലിക്കുട്ടിന്റെ അലി, തണ്ണിപ്പാറന്റെ ബീരു, വെളിയങ്കോട് തണ്ണിത്തുറയിൽ അമ്പലത്ത് വീട്ടിൽ കയ്യ മോൾ, തെരുവത്ത് സാലിഹ് ,കുരുക്കളത്ത് മനാഫ്, ഹാജിയാരകത്ത് അബൂബക്കർ ,വടക്കേപ്പുറത്ത് നൗഷാദ്, തണ്ടാം കോളിൽ അലി, മാളിയേക്കൽ നഫീസ എന്നിവരുടെ വീടുകളുൾപ്പെടെയാണ് ഭാഗികമായി തകർന്നത്.ഇതിൽ നിരവധി വീടുകൾ ഏത് നിമിഷവും കടലെടുക്കുമെന്ന സ്ഥിതിയിലുള്ളസ്ഥിയിലുള്ളത്. രാവിലെ മുതൽ കടൽ അതിരൂക്ഷമാവുകയും വീടുകൾ ഭാഗികമായി തകരുകയുമായിരുന്നു.

പൊന്നാനിയിൽ മുല്ലാ റോഡിനു പുറമെ മുറിഞ്ഞഴി, ലൈറ്റ് ഹൗസ് പരിസരം, മരക്കടവ്, അലിയാർ പള്ളി പരിസരം എന്നിവിടങ്ങളിലും കടലാക്രമണം രൂക്ഷമായി. നിരവധി വീടുകളിലേക്ക് കടൽവെള്ളം കയറി മണലും,ചെളിയും നിറഞ്ഞ് താമസയോഗ്യമല്ലാതായി. കടലോരത്തെ നൂറോളം തെങ്ങുകൾ കടലാക്രമണത്തിൽ കടപുഴകി. കടൽഭിത്തിയില്ലാത്ത മേഖലകളിലാണ് കടലേറ്റം ശക്തമായിട്ടുള്ളത്.ഈ ഭാഗങ്ങളിൽ തിരമാലകൾ നേരിട്ട് വീടുകളിലേക്ക് ആഞ്ഞടിക്കുകയാണ്. അതേ സമയം കടൽ വെള്ളം ഇരച്ചുകയറി തീരദേശ മേഖലയാകെ വെള്ളക്കെട്ടിലാണ്.അമ്പത് മീറ്ററിനകത്ത് താമസിക്കുന്ന വീടുകളാണ് തകർച്ചാഭീഷണിയിലുള്ളത്.

കടലാക്രമണ ബാധിതരെ പുനരധിവസിപ്പിക്കാൻ ക്യാമ്പുകൾ റവന്യു വിഭാഗം തയ്യാറാക്കിയിട്ടുണ്ടെന്ന് പൊന്നാനി തഹസിൽദാർ ടി.എൻ.വിജയൻ അറിയിച്ചു. പൊന്നാനി എം.ഇ.എസ് ഹൈസ്‌കൂൾ, വെളിയങ്കോട് ഫിഷറീസ് എൽ.പി സ്‌കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നത്.എന്നാൽ കോവിഡിനെത്തുടർന്ന് ഭൂരിഭാഗം പേരും ക്യാമ്പുകളിലക്കെത്താൻ മടിക്കുകയാണ്. ചിലർ ബന്ധുവീടുകളിലേക്കാണ് മാറി താമസിക്കുന്നത്. പൊന്നാനിയിലെ കടലാക്രമണ ബാധിത പ്രദേശങ്ങളിൽ നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം സന്ദർശിച്ചു.തീരദേശ റോഡുകൾ പൂർണ്ണമായും വെള്ളക്കെട്ടിലായതിനാൽ രക്ഷാപ്രവർത്തനങ്ങളും ഏറെ ദുഷ്‌ക്കരമാണ്.

കടലാക്രമണ ബാധിത പ്രദേശങ്ങൾ റവന്യൂ വിഭാഗം സന്ദർശിച്ചു.അതേ സമയം വള്ളിക്കുന്ന് അരിയല്ലൂർ പരപ്പാൽ ബീച്ചിൽ 13 കുടുംബങ്ങൾ വലിയ ഭീഷണിയിലാണ് കഴിയുന്നത്. സർക്കാരിൽ നിന്ന് ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല .നേരത്തെ ഒട്ടേറെ പ്രക്ഷോഭങ്ങൾ ജനങ്ങൾ നടത്തിയിരുന്നു. ഇപ്പോൾ 150 മീറ്ററിലേറെ കടൽ കയറികഴിഞ്ഞു.

പൊന്നാനി താലൂക്കിലെ മൂന്നിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പൊന്നാനി നഗരസഭ പൊന്നാനി എം.ഇ.എസ് ഹൈസ്‌കൂളിലും, വെളിയങ്കോട്ട് ഗ്രാമപഞ്ചായത്ത് ഗവ.ഫിഷറീസ് എൽ.പി സ്‌കൂളിലും, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പാലപ്പെട്ടി ഗവ. ഫിഷറീസ് യു.പി.സ്‌കൂളിലുമാണ് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചത്.പൊന്നാനിയിലെ ക്യാമ്പിൽ 5 കുടുംബങ്ങളെയും, വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി സ്‌കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മൂന്ന് കുടുംബങ്ങളെയും,പാലപ്പെട്ടി ഗവ. ഫിഷറീസ് യു.പി.സ്‌കൂളിൽ ആറ് കുടുംബങ്ങളെയും പ്രവേശിപ്പിച്ചു.വെളിയങ്കോട് വില്ലേജിൽ 60 കുടുംബങ്ങളെയുംപെരുമ്പടപ്പ് വില്ലേജിൽ 26 കുടുംബങ്ങളെയും
പൊന്നാനി നഗരം വില്ലേജിൽ 68 കുടുംബങ്ങളെയും ബന്ധു വീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു.ക്യാമ്പിൽ ഭക്ഷണത്തിന് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.കൂടുതൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യം വന്നാൽ കൂടുതൽ സ്‌കൂളുകൾ കൂടി ദുരിതാശ്വാസ ക്യാമ്പായി തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു

സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം അതി ശക്തമായ കാറ്റും മഴയും ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് കോവിഡ് ചികിത്സ ലഭ്യമാകുന്ന ആശുപത്രികളിലും ഓക്‌സിജൻ ലഭ്യമാക്കുന്നതിനായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും വൈദ്യുതി തടസ്സമില്ലാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി.

കോവിഡുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ജനറേറ്റർ അല്ലെങ്കിൽ റിഡന്റന്റ് പവർ സോഴ്‌സുകൾ സ്ഥാപിക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. വൈദ്യുത ബന്ധത്തിന് തകരാർ വരുന്ന മുറയ്ക്ക് യുദ്ധകാല അടിസ്ഥാനത്തിൽ പരിഹാരം കണ്ടെത്താനാവശ്യമായ തയ്യാറെടുപ്പുകൾ, ആവശ്യമായ ടാസ്‌ക് ഫോഴ്‌സുകൾ തുടങ്ങിയവ മുൻകൂട്ടി സജ്ജമാക്കുന്നതിന് വൈദ്യുതി ബോർഡിനോടും നിർദേശിച്ചിട്ടുണ്ട്. ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ വൈദ്യുതി മുടങ്ങുന്നില്ലെന്ന് വൈദ്യുതി വകുപ്പും ആരോഗ്യ വകുപ്പും ഉറപ്പുവരുത്തണമെന്നും ദുരന്തനിവാരണ അഥോറിറ്റിയുടെ ഉത്തരവിൽ പറയുന്നു.

ഇതിനൊപ്പം ദുരന്തനിവരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കളക്ടറേറ്റ് കൺട്രോൾ റൂമുകൾ, മറ്റ് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ എന്നിവിടങ്ങളിലും വൈദ്യുത തടസ്സം ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് നിർദ്ദേശമുണ്ട്. ജില്ലാ തലത്തിലും താലൂക്ക് തലത്തിലുമുള്ള കൺട്രോൾ റൂമുകൾ കൃത്യമായി പ്രവർത്തിക്കുണ്ടെന്ന് ബന്ധപ്പെട്ട നോഡൽ ഓഫീസർമാർ ഉറപ്പുവരുത്തണമെന്നും ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ ഉത്തരവിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP