Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഈശോ' ആയി ജയസൂര്യ എത്തുന്നു; നാദിർഷ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ട് മമ്മൂട്ടി; ടീസർ പങ്കുവെച്ച് മലയാളസിനിമയിലെ പ്രമുഖർ

'ഈശോ' ആയി ജയസൂര്യ എത്തുന്നു; നാദിർഷ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ട് മമ്മൂട്ടി; ടീസർ പങ്കുവെച്ച് മലയാളസിനിമയിലെ പ്രമുഖർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അമർ അക്‌ബർ അന്തോണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നടൻ ജയസൂര്യയും നാദിർഷയും ഒന്നിക്കുന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. മമ്മൂട്ടിയാണ് 'ഈശോ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ തന്റെ ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടത്.

'ഈശോയുടെ മോഷൻ പോസ്റ്റർ പുറത്തുവിടുന്നു. ജയസൂര്യയ്ക്കും നാദിർഷയ്ക്കും എല്ലാ അണിയറപ്രവർത്തകർക്കും ആശംസകൾ', എന്നാണ് മമ്മൂട്ടി കുറിച്ചത്. നല്ല മഴ നിറഞ്ഞ അന്തരീക്ഷത്തിൽ ഒരു വാഹനത്തിന്റെ ഗ്ലാസ് തുറക്കുന്നതും അവിടെ ചിത്രത്തിലെ ജയസൂര്യയുടെ കഥാപാത്രത്തെ കാണിക്കുന്നതുമാണ് പോസ്റ്ററിൽ ഇള്ളത്. ഈശോ എന്ന ടൈറ്റിലിന് താഴെയായി ബൈബിളിൽ നിന്നല്ല എന്ന ടാഗ് ലൈനും കൊടുത്തിട്ടുണ്ട്.

 

പൃഥ്വിരാജ് ഉൾപ്പടെ സിനിമ മേഖലയിൽ നിന്ന് നിരവധിപേർ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. സുനീഷ് വാരനാടാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. അരുൺ നാരായണൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്- ബാദുഷ, ബിനു സെബാസ്റ്റ്യൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP