Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സീനിയർ സിവിൽ പൊലീസ് ഓഫീസർ മണിയന് അഭിനന്ദനം ബോളിവുഡിൽ നിന്ന്; നായാട്ടിലെ ജോജുവിന്റെ പ്രകടനത്തെ അഭിനന്ദിച്ച് ബോളിവുഡ് നടൻ രാജ്കുമാർ റാവു; എന്തൊരു അഭിനയമാണ് നിങ്ങളുടേതെന്ന് കമന്റ്

സീനിയർ സിവിൽ പൊലീസ് ഓഫീസർ മണിയന് അഭിനന്ദനം ബോളിവുഡിൽ നിന്ന്; നായാട്ടിലെ ജോജുവിന്റെ പ്രകടനത്തെ അഭിനന്ദിച്ച് ബോളിവുഡ് നടൻ രാജ്കുമാർ റാവു;  എന്തൊരു അഭിനയമാണ് നിങ്ങളുടേതെന്ന് കമന്റ്

സ്വന്തം ലേഖകൻ

കൊച്ചി: മാർട്ടിൻ പ്രക്കാട്ട് ചിത്രം നായാട്ടിലെ ജോജുവിന്റെ കഥാപാത്രമായ സീനിയർ സിവിൽ പൊലീസ് ഓഫീസർ മണിയൻ മികച്ച അഭിപ്രായം നേടിക്കൊണ്ടിരിക്കുകയാണ്.ചിത്രത്തെക്കുറിച്ച് വ്യത്യസ്താഭിപ്രായങ്ങൾ ഉണ്ടെങ്കിലും കഥാപാത്രത്തെ ഏക സ്വരത്തിൽ എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്.

ഇപ്പോഴിത അഭിനയത്തെ പ്രശംസിച്ച് ബോളിവുഡ് നടൻ രാജ്കുമാർ റാവു രംഗത്തെത്തിയിരിക്കുകയാണ്. എന്തൊരു മികച്ച പ്രകടനമാണ് നിങ്ങളുടേതെന്നാണ് രാജ്കുമാർ റാവു ജോജുവിനോട് പറഞ്ഞത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു രാജ്കുമാറിന്റെ പ്രതികരണം.

'എന്തൊരു മികച്ച പ്രകടനമായിരുന്നു സർ നിങ്ങളുടേത്. ചിത്രം വളരെയധികം ഇഷ്ടപ്പെട്ടു. ഇത്തരം പെർഫോമൻസിലൂടെ ഞങ്ങളെപ്പോലുള്ളവരെ ഇനിയും അതിശയിപ്പിച്ചു കൊണ്ടിരിക്കുക', രാജ്കുമാർ റാവു ഇൻസ്റ്റഗ്രാമിലെഴുതി.


ജോജു തന്നെയാണ് ഈ സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP