Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുജറാത്തിലെ കോവിഡ് മരണനിരക്ക് കൃത്രിമമെന്ന് റിപ്പോർട്ട്; വിതരണം ചെയ്തത് 1.23 ലക്ഷം മരണ സർട്ടിഫിക്കറ്റുകൾ; സർക്കാർ കണക്ക് 71 ദിവസത്തിനിടെ ഗുജറാത്തിൽ 4200 കോവിഡ് മരണങ്ങളെന്നും; രേഖകൾ പുറത്ത്

ഗുജറാത്തിലെ കോവിഡ് മരണനിരക്ക് കൃത്രിമമെന്ന് റിപ്പോർട്ട്; വിതരണം ചെയ്തത് 1.23 ലക്ഷം മരണ സർട്ടിഫിക്കറ്റുകൾ; സർക്കാർ കണക്ക് 71 ദിവസത്തിനിടെ ഗുജറാത്തിൽ 4200 കോവിഡ് മരണങ്ങളെന്നും; രേഖകൾ പുറത്ത്

സ്വന്തം ലേഖകൻ

അഹമ്മദാബാദ്: ഗുജറാത്തിലെ കോവിഡ് മരണ നിരക്കിൽ കൃത്രിമം നടക്കുന്നതായി ഗുജറാത്തിലെ പ്രാദേശിക പത്രമായ ദിവ്യാ ഭാസ്‌കർ. സർക്കാർ മരണ കണക്കുകൾ കുറച്ച് കാണിക്കുന്നതായാണ് പത്രം റിപ്പോർട്ട് ചെയ്യുന്നത്.ഔദ്യോഗിക കണക്കിന്റെ 15 ഇരട്ടിയോളം കോവിഡ് മരണങ്ങൾ വരെ ഗുജറാത്തിൽ സംഭവിച്ചിരിക്കാമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ഗുജറാത്തിൽ 2021 മാർച്ച് മുതൽ മെയ് 10 വരെയുള്ള കോവിഡ് മരണങ്ങളുടെ ഔദ്യോഗിക കണക്ക് 4218 ആണ്. എന്നാൽ 71 ദിവസത്തിനുള്ളിൽ അപേക്ഷ നൽകിയ പ്രകാരം ഔദ്യോഗികമായി വിതരണം ചെയ്ത മരണ സർട്ടിഫിക്കറ്റുകളുടെ എണ്ണം 1.23 ലക്ഷമാണ്. ഔദ്യോഗിക കണക്കിനെക്കാൾ 65,085 എണ്ണത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു.

2020 മാർച്ച് ഒന്നുമുതൽ മെയ് പത്തുവരെയുള്ള കാലയളവിൽ രാജ്കോട്ട് നഗരത്തിൽ 2020 മരണസർട്ടിഫിക്കറ്റുകളാണ് വാങ്ങിയിരിക്കുന്നത്. 2021 മാർച്ച് ഒന്ന് മുതൽ മെയ് 10 വരെയുള്ള കാലത്ത് 10,878 സർട്ടിഫിക്കറ്റുകളാണ് പാസാക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP