Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിപിഎം നേതാവ് വി വി സരോജിനി അന്തരിച്ചു; വിട പറഞ്ഞത് സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയംഗവും അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന നേതാവ്

സിപിഎം നേതാവ് വി വി സരോജിനി അന്തരിച്ചു; വിട പറഞ്ഞത് സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയംഗവും അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കയ്യൂർ സമര സേനാനി വി. വി കുഞ്ഞമ്പുവിന്റെയും വി 'വി മാണിയമ്മയുടെയും മകൾ വി വി സരോജിനി (82) നിര്യാതയായി. സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയംഗം, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, കെഎസ്‌കെടിയു സംസ്ഥാന വൈസ് പ്രസിഡന്റ്, കരിവെള്ളൂർ - പെരളം പഞ്ചായത്ത് പ്രസിഡന്റ്, ആദ്യ ജില്ല കൗൺസിൽ അംഗം, കരിവെള്ളൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ ഭാരവാഹിത്വങ്ങൾ വഹിച്ചിരുന്നു.

ഭർത്താവ് : പരേതനായ പി വി കുഞ്ഞപ്പൻ ( കെ കരിവെള്ളൂർ, റിട്ട. അദ്ധ്യാപകൻ, കരിവെള്ളൂർ ഏ വി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ). മക്കൾ: പ്രസന്നകുമാരി (ഗൾഫ്), ജയശ്രീ (അങ്കണവാടി വർക്കർ, ചീറ്റ), ജയദേവൻ ( എക്‌സ്. ഗൾഫ്), അനിത (അദ്ധ്യാപിക, വേളം ഹയർ സെക്കൻഡറി സ്‌കൂൾ). മരുമക്കൾ: കെ വി ഗോപാലൻ (ഗൾഫ്), വി വി ജനാർദ്ധനൻ (റിട്ട. ജില്ല ബാങ്ക്), കെ എ ശങ്കരൻ (റിട്ട. ഹെഡ് മാസ്റ്റർ, ചൊക്ലി രാമവിലാസം ഹൈസ്‌കൂൾ), ഗീത (അദ്ധ്യാപിക, നിടുവാലൂർ യുപി സ്‌കൂൾ).സഹോദരങ്ങൾ : ലീല, രാഘവൻ (കണ്ടക്ടർ, കെഎസ്ആർടിസി), വിജയൻ (റിട്ട. കാസർഗോഡ് ജില്ല ബാങ്ക്), പരേതനായ വി വി ഭാസ്‌കരൻ.

മുഖ്യമന്ത്രി പിണറായി വിജയൻ ,സിപിഎം പൊളിറ്റ് ബ്യുറോ അംഗം കോടിയേരി ബാലക്യഷ്ണൻ, നേതാക്കളായ ഇ.പി.ജയരാജൻ, എം.വി ഗോവിന്ദൻ ,പി.കെ ശ്രീമതി തുടങ്ങിയവർ അനുശോചിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP