Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് ദുരിതാശ്വാസങ്ങൾക്കായുള്ള ഫോമയുടെ അടിയന്തര ഇടപെടലുകൾക്ക് പൂർണ്ണ പിന്തുണ

കോവിഡ് ദുരിതാശ്വാസങ്ങൾക്കായുള്ള ഫോമയുടെ അടിയന്തര ഇടപെടലുകൾക്ക് പൂർണ്ണ പിന്തുണ

സജി കരിമ്പന്നൂർ

ഫ്ളോറിഡ: കോവിഡ് അതിജീവനങ്ങൾക്കായുള്ള ഫോമയുടെ അടിയന്തര ഇടപെടലുകൾക്ക് പരിപൂർണ്ണ പിന്തുണയും സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നതായി ഹെൽപിങ് ഹാൻഡ്സിന്റെ സൗത്ത് ഈസ്റ്റേൺ, സതേൺ, സൺഷൈൻ റീജിയനുകളുടെ സോണൽ കോർഡിനേറ്റർ ആയ ജയിംസ് ഇല്ലിക്കൽ അറിയിച്ചു.

ഫോമ നടപ്പാക്കിവരുന്ന കോവിഡ് റിലീഫ് എക്കണോമിക്സ് പാക്കേജ്, ഓക്സിജൻ കോൺസൺട്രേറ്ററുകൾ, സിലിണ്ടറുകൾ, ടാങ്കുകൾ തുടങ്ങിയവ ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്ക് അഭൂതപൂർവ്വമായ പ്രതികരണങ്ങളാണ് ലഭിച്ചത്.

ഫോമ ഹെൽപിങ് ഹാൻഡ്സ്, അംഗ സംഘടനകൾ, ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ, ജില്ലാ ഭരണകൂടങ്ങൾ തുടങ്ങിയവർ സഹായ ഹസ്തവുമായി രംഗത്തുണ്ട്.

ഓക്സിജൻ കിട്ടാതെ, അടിയന്തര മരുന്നുകൾ ലഭ്യമല്ലാതെ അതിവേദനയോടെ മനുഷ്യസഹോദരങ്ങൾ മരണത്തിനു കീഴ്പ്പെടുന്ന അതി ദയനീയ കാഴ്ചകളാണ് നാം അനുദിനം ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടുകൊണ്ടിരിക്കുന്നത്.താഴെക്കൊടുത്തിരിക്കുന്ന ഗോ ഫണ്ട് മീയിലൂടെയോ, ഫോമയുമായി നേരിട്ട് ബന്ധപ്പെട്ടോ നിങ്ങൾക്ക് സഹായങ്ങൾ എത്തിക്കാവുന്നതാണ്.

ഒപ്പം കൊറോണ വൈറസിന്റെ ഉന്മൂലനത്തിനും, പൊതു സമൂഹത്തിന്റെ സുരക്ഷയ്ക്കും നാം ഏവരും ഉണർന്ന് പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
ഗോ ഫണ്ട് മീ ലിങ്ക്: https://gofund.me/c668fdc8

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP