Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകി നടന്ന സംഭവം: കേന്ദ്രസർക്കാരിനും യുപി, ബിഹാർ സർക്കാരുകൾക്കും മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്; ജനങ്ങളെ ബോധവൽക്കരിക്കുന്നതിൽ സർക്കാറുകൾ പരാജയപ്പെട്ടുവെന്ന് കമ്മീഷൻ

ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകി നടന്ന സംഭവം: കേന്ദ്രസർക്കാരിനും യുപി, ബിഹാർ സർക്കാരുകൾക്കും മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്; ജനങ്ങളെ ബോധവൽക്കരിക്കുന്നതിൽ സർക്കാറുകൾ പരാജയപ്പെട്ടുവെന്ന് കമ്മീഷൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഗംഗയിൽ നിരവധി മൃതദേഹങ്ങൾ ഒഴുകി നടന്ന സംഭവത്തിൽ കേന്ദ്ര സർക്കാരിനും ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങൾക്ക് മനുഷ്യാവകാശ കമീഷൻ നോട്ടീസ്. രണ്ട് സംസ്ഥാനങ്ങളുടേയും ചീഫ് സെക്രട്ടറിമാർക്കും കേന്ദ്ര ജൽ ശക്തി മന്ത്രാലയം സെക്രട്ടറിക്കുമാണ് നോട്ടീസ് നൽകിയത്. നാലാഴ്ചക്കുള്ളിൽ പ്രശ്‌നത്തിൽ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കമീഷൻ നിർദേശിച്ചു.മൃതദേഹങ്ങൾ ഗംഗയിൽ തള്ളുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവൽക്കരിക്കുന്നതിൽ സർക്കാറുകൾ പരാജയപ്പെട്ടുവെന്ന് കമീഷൻ നിരീക്ഷിച്ചു. ദേശീയ ജൽ ശക്തി മന്ത്രാലയത്തിന്റെ നിർദേശങ്ങൾക്ക് വിരുദ്ധമായാണ് മൃതദേഹങ്ങൾ ഗംഗയിൽ തള്ളുന്നതെന്നും കമീഷൻ വ്യക്തമാക്കി.

ഒരാൾക്കും ഗംഗയെ മലിനമാക്കാൻ അധികാരമില്ല. നദിയെ ഉപജീവിച്ച് കഴിയുന്നവർക്ക് വലിയ ബുദ്ധിമുട്ട് മൃതദേഹങ്ങൾ തള്ളുന്നത് മൂലമുണ്ടാകുന്നുണ്ടെന്നും കമീഷൻ പറഞ്ഞു. ഗംഗയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ തള്ളുകയാണെന്നും ഇതിൽ നടപടി വേണമെന്നും ആവശ്യപ്പെട്ട് ലഭിച്ച പരാതിയിലാണ് കമീഷൻ ഇടപെടൽ

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP