Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാമ്പത്തിക ലാഭം ലക്ഷ്യം വച്ച് അഭിനയിച്ച നടനല്ല അച്ഛൻ; കലയോടുള്ള പ്രണയം മാത്രമായിരുന്നു 45 വർഷത്തെ അഭിനയജീവിതത്തിന് പിറകിൽ; ഇപ്പോൾ വരുമാനം തന്റെ ഭർത്താവിന്റെത് മാത്രം;സിനിമ സീരിയൽ താരം കൈലാസ് നാഥിന്റെ മകൾ മറുനാടനോട് മനസ്സുതുറക്കുന്നു

സാമ്പത്തിക ലാഭം ലക്ഷ്യം വച്ച് അഭിനയിച്ച നടനല്ല അച്ഛൻ; കലയോടുള്ള പ്രണയം മാത്രമായിരുന്നു 45 വർഷത്തെ അഭിനയജീവിതത്തിന് പിറകിൽ; ഇപ്പോൾ വരുമാനം തന്റെ ഭർത്താവിന്റെത് മാത്രം;സിനിമ സീരിയൽ താരം കൈലാസ് നാഥിന്റെ മകൾ മറുനാടനോട് മനസ്സുതുറക്കുന്നു

ആർ പീയൂഷ്

എറണാകുളം: കരൾ രോഗം ബാധിച്ച് ഗുരുതരവാസ്ഥയിൽ കഴിയുന്ന സിനിമ സീരിയൽ താരം കൈലാസ് നാഥിന് സഹായമഭ്യർത്ഥിച്ച് കുടുംബം.കൈലാസ് നാഥിന്റെയും കുടുംബത്തിന്റെയും നിലവിലെ അവസ്ഥയെക്കുറിച്ചും അച്ഛൻ നടന്ന വഴികളെക്കുറിച്ചും മറുനാടൻ വായനക്കാരോട് മനസ്സുതുറക്കുകയാണ് മകൾ ധന്യ.സാമ്പത്തീകം മാത്രം ലക്ഷ്യം വച്ച് അഭിനയിച്ച ഒരു നടനല്ല അച്ഛൻ.പാഷന്റെ പുറത്ത് മാത്രമായിരുന്നു അച്ഛന്റെ അഭിനയം.അതുകൊണ്ട് തന്നെ കാര്യമായൊന്നും സമ്പാദിച്ചിട്ടുമില്ലെന്നും ധന്യ പറയുന്നു.

കുറെ വർഷങ്ങളായി അച്ഛൻ പലവിധ രോഗങ്ങൾക്ക് മരുന്നു കഴിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യ ഇൻഷൂറൻസ് പോലെയുള്ളവയൊന്നും പ്രായോഗികമായില്ല. അതൊക്കെയാണ് ഇപ്പോൾ തങ്ങളെ ഇത്രയധികം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

ആരോഗ്യ നില വഷളായത്

ഏതാണ്ട് 25 വർഷക്കാലത്തോളമായി പ്രമേഹവും ഹൃദയസംബന്ധമായ ആസുകഖവുമൊക്കെയായി അച്ഛന് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു.കുറച്ച് നാൾ മുൻപ് അച്ഛന് ഒരു സർജ്ജറി വേണ്ടിവന്നു.അതിനുവേണ്ടി പരിശോധന നടത്തിയപ്പോഴാണ് ലിവറിന്റെതുൾപ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ അറിയുന്നത്.പക്ഷെ അപ്പോഴേക്കും അതിന്റെ സ്റ്റേജ് കുറച്ച് കടന്നിരുന്നു.കരൾ മാറ്റിവെക്കൽ മാത്രമാണ് പരിഹാരമെന്നായിരുന്നു ഡോക്ടർമാർ നിർദ്ദേശിച്ചത്.ചിതകിത്സയിലുടെ മാറ്റാൻ പറ്റുന്ന ഘട്ടം കഴിഞ്ഞെന്നുമായിരുന്നു ഡോക്ടറുടെ വിശദീകരണം.

ഇതിനിടയിലാണ് കഴിഞ്ഞ ആഴ്‌ച്ച ആന്തരീക രക്തസ്രാവം ഉണ്ടാകുന്നത്.അങ്ങിനെയാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.ഇതിന്റെ തുടർച്ചയായി ഹൃദയത്തിൽ ചില പ്രശ്‌നങ്ങൾ ഉണ്ടാവുകയും അത് കാർഡിയാക് അറസ്റ്റിലേക്ക് വഴിവെക്കുകയും ചെയ്തു.ഇതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അച്ഛൻ വെന്റിലേറ്ററിലായിരുന്നു.സ്ഥിതി ഒന്ന് മെച്ചപ്പെട്ടതിനാൽ ഇപ്പോൾ വെന്റിലേറ്ററിൽ നിന്നും മാറ്റിയിട്ടുണ്ട്.പക്ഷെ ഇപ്പോൾ വീണ്ടും അച്ഛന് ആന്തരീക രക്തസ്രാവം ഉണ്ടായിട്ടുണ്ട്.ഇനിയിപ്പൊ ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിൽ ആകാതെ ഇനിയൊന്നും സാധ്യമല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

കരൾ മാറ്റിവെക്കണമെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോഴത്തെ അവസ്ഥ വച്ച് എന്താകുമെന്ന് പറയാനാകില്ല.കാരണം ഹൃദയത്തിന്റെ അസുഖത്തിനുള്ള മരുന്ന് നൽകുമ്പോൾ അത് കരളിന് പറ്റുന്നില്ല. അപ്പോഴാണ് ആന്തരീക രക്തസ്രാവമുണ്ടാകുന്നത്.അതുകൊണ്ട് തന്നെ ഹൃദയത്തിന്റെ പ്രവർത്തനം ശരിയായ രീതിയിൽ ആയതിനു ശേഷം മാത്രമെ കരൾ ചികിത്സയെക്കുറിച്ച് ഇനി ചിന്തിക്കാനാകു.ഡോണറെക്കുറിച്ച് അന്വേഷിച്ച് തുടങ്ങുമ്പോഴായിരുന്നു ഈ പ്രതിസന്ധി

സാമ്പത്തീക പ്രതിസന്ധി

അച്ഛനും അമ്മയും അച്ഛന്റെ അമ്മയും ഉൾപ്പെടുന്ന കുടുംബം തിരുവനന്തപുരത്തായിരുന്നു താമസം. എന്നാൽ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ഈ മാസം അഞ്ചിന് എറണാകുളത്തേക്ക് മാറുകയായിരുന്നു.കുടുംബത്തിന്റെ വരുമാനം എന്ന് പറയുന്നത് അച്ഛന്റെ അഭിനയത്തിൽ നിന്ന് കിട്ടുന്ന തുക തന്നെയായിരുന്നു.അതിനാൽ തന്നെ ഇപ്പോൾ അതും നിലച്ചു.എന്റെ ഭർത്താവ് ക്ഷേത്രത്തിൽ പൂജാരിയാണ്.ഇപ്പോൾ കുടുംബത്തിന്റെ വരുമാനം ഭർത്താവിന്റെത് മാത്രമായി ചുരുങ്ങി.

അച്ഛന് മരുന്നിന് മാത്രം ഒരുമാസം പതിനയ്യായിരം രൂപവരെയാണ് ആവശ്യമായി വരുന്നത്.എന്നാൽ ഓപ്പേറഷന് ഡോക്ടർമാർ പറയുന്നത് 40 ലക്ഷം രൂപവരെയാണ്.പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ ഇടക്കിടക്ക് ഇപ്പോൾ ആശുപത്രിവാസം വേണ്ടിവരുന്നുണ്ട്.വർഷങ്ങളായി രോഗങ്ങൾ ഉള്ളതുകൊണ്ട് ആരോഗ്യ ഇൻഷൂറൻസ് പോലെ ഒന്നും പ്രായോഗികവുമല്ല.അതിനാലാണ് ഇത്തരത്തിലൊരു ചികിത്സ സഹായം ഞങ്ങൾ ആഭ്യർത്ഥിക്കുന്നത്.

ഇത്തവണ മെയ് 7 ാം തീയ്യതിയാണ് അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അതിനുമുൻപ് ഏപ്രിൽ പകുതിയോടെ അച്ഛൻ ആശുപത്രിയിലായിരുന്നു. നിലവിൽ ഡിസ്ച്ചാർജിനെക്കുറിച്ച് പോലും ഡോക്ടർമാർ ഒന്നും പറഞ്ഞില്ല. അതുകൊണ്ട് തന്നെ എത്രതുകയാകും എന്നൊന്നും സംബന്ധിച്ച് ഒരു ഐഡിയയുമില്ല.തങ്ങളാൽ കഴിയുന്ന സഹായം ആശുപത്രിക്കാരും ചെയ്യാം എന്നു പറഞ്ഞിട്ടുണ്ട്.

ഇതുവരെ അച്ഛന്റെ ചികിത്സയ്ക്കുവേണ്ടി ആരെയും ബുദ്ധമുട്ടിച്ചിട്ടില്ല. പക്ഷെ ഇപ്പോൾ അതല്ല സ്ഥിതി. അങ്ങിനെയാണ് അച്ഛൻ ഉൾക്കൊള്ളുന്ന സംഘടനയായ ആത്മവഴി സഹായം അഭ്യർത്ഥിക്കുന്നത്.സംഘടനയുടെ ഭാരവാഹി ദിനേശ്പണിക്കർ മുഖനയാണ് സംഘടനയെ സമീപിക്കുന്നത്.തുടർന്ന് അദ്ദേഹം അച്ഛന്റെ അവസ്ഥ കാണിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടിരുന്നു. പക്ഷെ സംഘടനയിൽ നിന്ന് സഹായം ലഭിച്ചിട്ടില്ല ഇതുവരെ. എങ്കിലും അച്ഛന്റെ സഹപ്രവർത്തകർ വ്യക്തിപരമായി അവരാൽ ആവുംവിധം തങ്ങളെ സഹായിക്കുന്നുണ്ട്. എന്നിരുന്നാലും സംഘടനയുടെ പേരിൽ തങ്ങൾക്കിതുവരെ ഒന്നുംലഭിച്ചിട്ടില്ല.സർക്കാറിനും സഹായമഭ്യർത്ഥിച്ചു കത്ത് നൽകിയിട്ടുണ്ട്.

അച്ഛന്റെ കലാലോകം

45 വർഷക്കാലമായി ഈ രംഗത്തുള്ള ആളാണ് അച്ഛൻ.വിടരുന്ന മൊട്ടുകൾ എന്ന സിനിമയിൽക്കൂടിയാണ് അച്ഛൻ ഈ രംഗത്തേക്ക് വരുന്നത്.ഇത് കൂടാതെ ശ്രീകുമാരൻ തമ്പിയുടെ അസോസിയേറ്റ് ഡയറക്ടറായും അച്ഛൻ പ്രവർത്തിച്ചിരുന്നു.തുടർന്ന് രണ്ട് സിനിമകൾ സംവിധാനം ചെയ്യുകയും ഉണ്ടായി.മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെ സിനിമകളിലും അച്ഛൻ അഭിനയിച്ചു.

നാലായിരത്തോളം സീരിയലുകളിലും അച്ഛൻ വേഷമിട്ടിട്ടുണ്ട്.ഇതുകൂടാതെ അച്ഛൻ സൗത്ത് ഇന്ത്യൻ ഫിലീം ചേമ്പറീന്ന് പഠിച്ചിറങ്ങിയ വ്യക്തിയാണ്.അപ്പൊ അച്ഛന്റെ സഹപാഠികളായും സീനിയേഴ്‌സായുമൊക്കെ പഠിച്ചിറങ്ങിയ വ്യക്തികളാണ് രജനീകാന്ത്,ചിരഞ്ജീവി, ശങ്കർ, ശ്രീനിവാസൻ സർ ഒക്കെ.അത്തരത്തിൽ രജനികാന്തിനെയൊക്കെ പല സോഴ്‌സ് വഴി വിവരം അറിയിച്ചിട്ടുണ്ട്.

മമ്മൂട്ടി മോഹൻലാൽ ഒക്കെ അച്ഛന്റെ സമകാലീകരായിരുന്നു.മാത്രമല്ല ഇവർക്കൊപ്പവും അച്ഛൻ വേഷമിട്ടിട്ടുണ്ട്. സുഹൃത്തുക്കൾ വഴി അച്ഛന്റെ അവസ്ഥ അവരെയൊക്കെ അറിയിച്ചിട്ടുണ്ട്. അറിയുന്നവർ സഹായിക്കുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും ധന്യ പറഞ്ഞു നിർത്തുന്നു.

ഉദാരമതികൾ തങ്ങളാൽ കഴിയുന്ന സഹായങ്ങൾ താഴെക്കാണുന്ന അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാൻ അപേക്ഷിക്കുന്നു.

Kailas Nath
SBI TVM
Account number.67015731970
IFCS.SBIN0070690

Name: Dhanya Kailas
Ac No: 100068155732

Bank Name: IndusInd Bank
IFSC : INDB0000363
Branch: Tripunithura
Dhanya : 9349517000

google pay number; 9349517000

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP