Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രതിച്ഛായ കെട്ടുപ്പടുത്താൽ മാത്രം പോരാ; കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വീഴ്ച പറ്റി; സർക്കാരിനെതിരായ വിമർശനങ്ങൾ പ്രസക്തിയുള്ളത്; കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനങ്ങളുമായി അനുപം ഖേർ

പ്രതിച്ഛായ കെട്ടുപ്പടുത്താൽ മാത്രം പോരാ; കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വീഴ്ച പറ്റി; സർക്കാരിനെതിരായ വിമർശനങ്ങൾ പ്രസക്തിയുള്ളത്; കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനങ്ങളുമായി അനുപം ഖേർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി നടൻ അനുപം ഖേർ. പ്രതിച്ഛായ കെട്ടിപ്പെടുക്കുന്നതിനേക്കാൾ വലിയ കാര്യങ്ങൾ ജീവിതത്തിലുണ്ടെന്ന് സർക്കാർ തിരിച്ചറിയണമെന്നും അനുപം ഖേർ പറഞ്ഞു.

കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വീഴ്ച പറ്റി. സമൂഹത്തിൽ നിന്ന് ഉയർന്നു വരുന്ന വിമർശനങ്ങൾ പ്രസക്തിയുള്ളതാണ്. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിന് സാഹചര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കാൻ അറിയണമെന്നും അനുപം ഖേർ ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ കുറ്റപ്പെടുത്തി.

നദികളിൽ മനുഷ്യരുടെ മൃതദേഹം ഒഴുകുന്ന കാഴ്ചകൾ മനുഷ്യത്വരഹിതമായ വ്യക്തിയെ മാത്രമേ ബാധിക്കാതിരിക്കുകയുള്ളൂ. കോവിഡ് ബാധിച്ചവരുടെ കുടുംബാംഗങ്ങൾ ഹോസ്പിറ്റൽ ബെഡിനുവേണ്ടി യാചിക്കുന്ന കാഴ്ച ഹൃദയഭേദകമാണ്. അനുപം ഖേർ കൂട്ടിച്ചേർത്തു.

മോദി സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചു വന്ന നടനാണ് അനുപം ഖേർ. ഇദ്ദേഹത്തിന്റെപ്രതികരണം സർക്കാറിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. നടിയായ കിരൺ ഖേർ ബിജെപി ലോക്‌സഭ അംഗമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP