Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രണ്ട് രൂപ കുറഞ്ഞ കാലിത്തീറ്റ വാങ്ങാൻ 25 രൂപയുടെ പെട്രോൾ കത്തിച്ച് യാത്ര; വെണ്ടയ്ക്ക പറിക്കാൻ പോകുന്ന യുവകർഷകർ! നെയ്യുള്ള ഇറച്ചി തേടി കറങ്ങിയയാൾ കുടങ്ങിയ് മജിസ്‌ട്രേട്ടിന്റെ മുന്നിൽ; ബാർബർ ഷോപ്പില്ലെങ്കിലും മുടിവെട്ടാൻ പോകുന്നവരും; ലോക്ഡൗണിൽ കറങ്ങാൻ ചില വിചിത്ര കാരണങ്ങൾ!

രണ്ട് രൂപ കുറഞ്ഞ കാലിത്തീറ്റ വാങ്ങാൻ 25 രൂപയുടെ പെട്രോൾ കത്തിച്ച് യാത്ര; വെണ്ടയ്ക്ക പറിക്കാൻ പോകുന്ന യുവകർഷകർ! നെയ്യുള്ള ഇറച്ചി തേടി കറങ്ങിയയാൾ കുടങ്ങിയ് മജിസ്‌ട്രേട്ടിന്റെ മുന്നിൽ; ബാർബർ ഷോപ്പില്ലെങ്കിലും മുടിവെട്ടാൻ പോകുന്നവരും; ലോക്ഡൗണിൽ കറങ്ങാൻ ചില വിചിത്ര കാരണങ്ങൾ!

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലോക്ക്ഡൗൺ കാലത്ത് നിരത്തിൽ ഇറങ്ങരുതെന്ന് പറഞ്ഞാലും വീട്ടിലിരിക്കാതെ ചുറ്റിത്തിരിയുന്ന നിരവധി പേരെ ഇപ്പോഴും കാണാം. പലയിടങ്ങളിലായി ഇത്തരക്കാർ പൊലീസ് വലയിൽ വീണു. പല വ്യത്യസ്തമായ കാരണങ്ങളാണ് ഓരോരുത്തർക്കും ബോധിപ്പിക്കാനുണ്ടായിരുന്ന്ത. പരിപ്പുവട തിന്നാൻ മോഹം തോന്നി തേടിയിറങ്ങിയവർ, ബാർബർഷോപ്പ് ഇല്ലെങ്കിലും തലമുടി വെട്ടാൻ പോയവർ. ഇങ്ങനെ നിരവധി പേരാണ് പൊലീസ് വലയിൽ പോയിചാടിയത്. ഇത്തവണത്തെ ലോക്ഡൗണിലും കേസെടുത്തും ശകാരിച്ചും ബോധവൽക്കരണം നടത്തിയും പൊലീസ് പെടാപ്പാടു പെടുകയാണ്.

കൊച്ചി ഒരാൾ മഞ്ഞുമ്മലിൽ നിന്നാണു കളമശേരിയിൽ എത്തിയത് . ആവശ്യം കാലിത്തീറ്റ വാങ്ങണം. മഞ്ഞുമ്മലിൽ കിട്ടില്ലേ എന്നു ചോദിച്ചപ്പോൾ അവിടത്തേക്കാൾ 2 രൂപ കുറച്ച് കളമശേരിയിൽ കിട്ടുമെന്നു മറുപടി. 2 രൂപയുടെ ലാഭത്തിനു വേണ്ടി മഞ്ഞുമ്മലിൽ നിന്നു 25 രൂപയുടെ പെട്രോൾ കത്തിക്കണോ എന്ന ചോദ്യത്തിന് അത്രയ്ക്കു ചിന്തിച്ചില്ലെന്ന് ഉത്തരം.

ഇടപ്പള്ളി ടോൾ വ്യാപാരമേഖലയാണ്. അവിടെ നിന്നു പലചരക്കു സാധനങ്ങൾ വാങ്ങാതെ ലാഭം നോക്കി ഗൃഹനാഥൻ കാറുമായെത്തിയതു കിലോമീറ്ററുകൾ താണ്ടി സൗത്ത് കളമശേരിയിൽ. ഇവിടെ മൊത്തവ്യാപാരക്കടയിൽ നിന്നു ചില്ലറ വിൽപനയ്ക്കു മൊത്തവ്യാപാരത്തിൽ നിശ്ചയിച്ചിട്ടുള്ള വിലയേ ഈടാക്കൂ എന്ന പ്രത്യേകതയാണ് ഇദ്ദേഹത്തെ ആകർഷിച്ചത്.

പിറവം രാമമംഗലത്ത് പൊലീസിനു മുന്നിൽ അപ്രതീക്ഷിതമായാണ് ഒരു കാർ വന്നു പെട്ടത്. 'മുടിവെട്ടാൻ പോവുകയാ സാറെ.' ലോക്ഡൗൺ സമയത്ത് ബാർബർ ഷോപ്പ് ഇല്ലെന്നു പൊലീസ്. 'വല്യച്ഛന്റെ മകനാണു മുടിവെട്ടുന്നത്'. തട്ടിപ്പു മനസിലാക്കിയ പൊലീസ് വാഹനം പിടിച്ചെടുത്തു സ്റ്റേഷനിൽ എത്തിച്ചു. കേസെടുത്തപ്പോഴേക്കും ഭാര്യ സ്ഥലത്തെത്തി. പൊലീസ് ചെയ്തത് വളരെ നല്ല കാര്യമാണെന്നായിരുന്നു അവരുടെ നിലപാട്. പല വട്ടം താൻ മുന്നറിയിപ്പു നൽകിയെങ്കിലും ഭർത്താവ് കൂട്ടാക്കിയില്ലെന്നും അവർ പറഞ്ഞു. ഭാര്യയുടെ ജാമ്യത്തിൽ ഭർത്താവിനെ വിട്ടയച്ചു.

നെയ്യുള്ള ഇറച്ചി തേടി കറങ്ങിയയാൾ വരാപ്പുഴയിൽ െസക്ടറൽ മജിസ്‌ട്രേട്ടിനു മുന്നിൽ കുടുങ്ങി. വീടിന്റെ സമീപത്തെ ഇറിച്ചിക്കടയിൽ നെയ്യുള്ള ഇറച്ചി ലഭ്യമല്ലെന്നായിരുന്നു വിശദീകരണം. വിജനമായ റോഡിൽ ഡ്രൈവിങ് പഠിക്കാനിറങ്ങിയ ദമ്പതിമാരും ഇവിടെ പരിശോധനയിൽ കുടുങ്ങി. മറ്റൊരാളുടെ കാര്യം അരിവാങ്ങാൻ ഇറങ്ങിയതാണ്. വിലപിടിപ്പുള്ള കാറുമായി എത്തിയ മഡിയൻ സ്വദേശി പറഞ്ഞത് പ്രത്യേക തരം അരിയുടെ ഭക്ഷണം മാത്രമേ താൻ കഴിക്കൂ എന്നാണ്. ഇത് വാങ്ങാൻ വേണ്ടിയാണ് അദ്ദേഹം കാറുമായി നഗരത്തിൽ ഇറങ്ങിയത്. ഇദ്ദേഹത്തെ പൊലീസ് പിന്നീട് തിരിച്ചയച്ചു. സിഗരറ്റ് വലിക്കാനായി നഗരത്തിലേക്ക് ഇറങ്ങിയ ആളുകളെയും പൊലീസ് വിരട്ടി വിട്ടു.

പ്രമുഖന്റെ വീട്ടിലേക്ക് മീൻ വാങ്ങാനാണ് മറ്റൊരാൾ വാഹനവുമായി ഇറങ്ങിയത്. ഇദ്ദേഹത്തെയും പൊലീസ് തിരിച്ചയച്ചു. കാസർകോട് ആലമ്പാടി സ്വദേശികളായ രണ്ടു യുവാക്കൾ ചെറുവത്തൂരിൽ നിന്നു പഴയ ബൈക്ക് വാങ്ങി തിരികെ പോകും വഴി മൂലക്കണ്ടത്ത് പൊലീസ് പിടിയിലായി. നഗരത്തിലേക്ക് കറങ്ങാൻ ഇറങ്ങിയ യുവാക്കളെയും പൊലീസ് മടക്കി അയച്ചു. ഇന്നലെ അഗ്‌നിരക്ഷാ സേനയ്ക്ക് കീഴിലെ 20 സിവിൽ ഡിഫൻസ് അംഗങ്ങളും ചെക്ക് പോയിന്റുകളിൽ പൊലീസിനെ സഹായിക്കാൻ ഉണ്ടായിരുന്നു.

കൊച്ചി സിറ്റി പൊലീസ് ജില്ലാ പരിധിയിലെ ഒരു ഇ പാസിനുള്ള അപേക്ഷകളും കോമഡിയാണ്: വെണ്ടയ്ക്ക പറിക്കാൻ പോകണം. എവിടേക്കാണു പോകേണ്ടതെന്ന്, തൃക്കാക്കര മേഖലയിൽ നിന്നുള്ള അപേക്ഷയിലുണ്ടായിരുന്നില്ല. ഇ പാസിനുള്ള ഇത്തരം കൗതുകങ്ങളടക്കമുള്ള നൂറു കണക്കിന് അപേക്ഷകളാണ് സിറ്റി, റൂറൽ പൊലീസ് ജില്ലാ പൊലീസ് മേധാവികളുടെ ഓഫിസുകളിൽ പ്രതിദിനം ലഭിക്കുന്നത്. നഗരത്തിലെ ഒരു വനിതയുടെ ആവശ്യം, അമ്മയുടെ വീട്ടിലേക്കു പോകണമെന്നാണ്.

ഓൺലൈൻ ആയി ക്ലാസ് എടുക്കാനുണ്ടെന്നും അതിനു ഭർത്താവിന്റെ വീട് അനുയോജ്യമല്ലെന്നുമാണു വനിതയുടെ വാദം. യാത്രയ്ക്കുള്ള ഇ പാസിനായി അപേക്ഷിക്കുന്നവരിൽ ഡോക്ടർമാരും നഴ്‌സ്മാരും അഗ്‌നിരക്ഷാ സേനാംഗങ്ങളുമുണ്ട്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരും നഴ്‌സ്മാരുമാണ് ഇതിലധികം പേരും. ഇവർക്കാർക്കും ജോലി സ്ഥലത്തേക്കും തിരിച്ചും പാസ്‌ േവണ്ട. ഇ പാസിനായി സിറ്റി പൊലീസിൽ ഇതിനകം ലഭിച്ച അപേക്ഷകളിൽ രണ്ടായിരത്തോളം പേർ അവശ്യ സേവനമെന്ന നിലയിൽ യാത്രാ പാസ് ആവശ്യമില്ലാത്തവരാണ്.

ആശുപത്രിയിൽ പോകണമെന്ന ആവശ്യമുയർത്തി അപേക്ഷിക്കുന്നവരാണ് അധികവും. എന്നാൽ, ചില അപേക്ഷകരെ ഫോണിൽ വിളിച്ചു തിരക്കിയപ്പോഴാണു രസം. കാണിക്കേണ്ട ഡോക്ടറേതാണെന്നും പോകേണ്ട ആശുപത്രിയേതാണെന്നും മാത്രമല്ല, അസുഖം എന്താണെന്നു പോലും അറിയാത്ത 'രോഗി'കളേറെ. അത്യാവശ്യമായി ആശുപത്രിയിൽ പോകേണ്ടവർക്കു മെഡിക്കൽ രേഖകളും തിരിച്ചറിയൽ കാർഡും സത്യവാങ്മൂലവും മതിയെന്നു പൊലീസ്.

ജോലി ചെയ്യാനുള്ള യാത്രയെന്നാണു മറ്റു ചിലർ കാണിക്കുന്നത്. പക്ഷേ, എവിടെ, എന്തു ജോലിയെന്നു പലരും വ്യക്തമാക്കില്ല. വാഹനത്തിന്റെ നമ്പർ, തിരിച്ചറിയൽ കാർഡ് നമ്പർ തുടങ്ങിയവയില്ലാതെ അപേക്ഷിക്കുന്നവരുമുണ്ട്. 3 ദിവസത്തിനിടെ സിറ്റിയിൽ ലഭിച്ച 11,800 ഇ പാസ് അപേക്ഷകളിൽ 455 എണ്ണം മാത്രമാണ് അനുവദിച്ചത്. എറണാകുളം റൂറലിലാകട്ടെ, 20,692 അപേക്ഷകളാണു ലഭിച്ചത്. അനുവദിച്ചതാകട്ടെ, 2603എണ്ണവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP