Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂക്കിൽ പഞ്ഞിവെച്ചു; ശവപ്പെട്ടി വാടകയ്ക്ക് എടുത്തു; നാട്ടുകാരെയും സുഹൃത്തുക്കളെയും വിളിച്ചു കൂട്ടി: സ്വന്തം ശവസംസ്‌ക്കാരത്തിന്റെ റിഹേഴ്‌സൽ നടത്തി 59കാരി

മൂക്കിൽ പഞ്ഞിവെച്ചു; ശവപ്പെട്ടി വാടകയ്ക്ക് എടുത്തു; നാട്ടുകാരെയും സുഹൃത്തുക്കളെയും വിളിച്ചു കൂട്ടി: സ്വന്തം ശവസംസ്‌ക്കാരത്തിന്റെ റിഹേഴ്‌സൽ നടത്തി 59കാരി

സ്വന്തം ലേഖകൻ

സാന്റിയാഗോ: ഉറ്റവരുടെ വിയോഗം ബന്ധുക്കളിലും സുഹൃത്തുക്കളിലും നാട്ടുകാരിലും എന്ത് തരം വികാരമാണ് ഉണ്ടാക്കുന്നതെന്ന് മരിച്ചു കിടക്കുന്നവർ അറിയാറില്ല. അലമുറയിട്ടു കരയുന്നതും വെള്ളപുതച്ച് കിടക്കുന്ന മൃതദേഹത്തെ കാണാൻ അനേകം പേർ എത്തുന്നതും എല്ലാം നമ്മൾ നേരിട്ടു കണ്ടിട്ടുണ്ടെങ്കിലും സ്വന്തം ശവ സംസ്‌ക്കാരം എങ്ങനെ ആയിരിക്കുമെന്ന് ആർക്കും ഒരു എത്തും പിടിയും ഇല്ല.

എന്നാൽ താൻ മരിച്ചാൽ എങ്ങനെ ആയിരിക്കും ആളുകൾ പെരുമാറുക എന്നറിയാൽ സ്വന്തം ശവസംസ്‌ക്കാരത്തിന്റെ റിഹേഴ്‌സൽ എടുത്തിരിക്കുകയാണ് 59കാരിയായ സാന്റിയാഗോ യുവതി. ഇക്കഴിഞ്ഞ ഏപ്രിൽ അവസാനമാണ് മെയ്‌റാ അലൻസോ എന്ന സ്ത്രീ തന്റെ ശവസംസ്‌ക്കാരത്തിന്റെ റിഹേഴ്‌സൽ നടത്തിയത്. സുഹൃത്തുക്കളും ബന്ധുക്കളും എത്തി കണ്ണീരോടെ യാത്രയാക്കുന്ന നിമിഷങ്ങൾ ശവപ്പെട്ടിയിൽ കിടന്ന് മെയ്‌റ സാക്ഷിയാവുകയും ചെയ്തു.

73,500 രൂപ മുടക്കിയായിരുന്നു മെയ്‌റ തന്റെ ശവസംസ്‌ക്കാര പരിപാടികൾ അറേഞ്ച് ചെയ്തത്. ശവപ്പെട്ടിയിൽ കിടന്ന മെയ്‌റയ്ക്ക് സുഹൃത്തുക്കളും കുടുംബവും ചേർന്ന് കണ്ണീരോടെ വിട നൽകി. ചിലർ നെഞ്ചത്തടിച്ച് ആർത്ത് കരഞ്ഞപ്പോൾ മറ്റു ചിലർ ശവപ്പെട്ടിയിൽ കിടന്ന മെയ്‌റയ്ക്ക് ഒപ്പം ഫോട്ടോ എടുത്തു. ശവസംസ്‌ക്കാരത്തിനായി വെളുത്ത ശവപ്പെട്ടി ഒരു ദിവസത്തേക്ക് വാടകയ്ക്ക് എടുത്തു. മുടിയിൽ പൂ കൊണ്ടുള്ള കിരീടം ചൂടി.

മൂക്കിൽ പഞ്ഞി വെച്ച് ശവപ്പെട്ടിയിൽ കിടന്നു. ബന്ധുക്കൾ ചുറ്റിനും ഇരുന്നു കരഞ്ഞു. തന്റെ സ്വപ്‌നമായിരുന്നു ഇതെന്ന് മെയ്‌റ പറയുന്നു. സുഹൃത്തുക്കളും കുടുംബവുമാണ് തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാൻ കൂടെ നിന്നതെന്നും ഇവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP