Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശവസംസ്‌കാരത്തിന് സൗകര്യം ഇല്ല; പള്ളികളിൽ വാതക ശ്മശാനത്തിന് നീക്കം

ശവസംസ്‌കാരത്തിന് സൗകര്യം ഇല്ല; പള്ളികളിൽ വാതക ശ്മശാനത്തിന് നീക്കം

സ്വന്തം ലേഖകൻ

മല്ലപ്പള്ളി: കോവിഡ് മരണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പള്ളികളിൽ വാതക ശ്മശാനം നിർമ്മിക്കാൻ നീക്കം. സഭകളുടെ കൂട്ടായ്മയായ എക്യൂമെനിക്കൽ ഫോറത്തിന്റെ അടിയന്തര യോഗം ഇക്കാര്യം ചർച്ചചെയ്യുമെന്ന് ആക്ടിങ് പ്രസിഡന്റ് ഫാ.ജോണി ആൻഡ്രൂസ് പറഞ്ഞു. കോവിഡുവന്ന് മരിക്കുന്നവരുടെ മൃതദേഹങ്ങൾ സർക്കാർ നിർദേശിക്കുന്ന മാനദണ്ഡപ്രകാരം പത്തടി താഴ്ചയിൽ കുഴിച്ചിടാൻ മിക്ക ശ്മശാനങ്ങളിലും സാഹചര്യമില്ല. അതിനാൽ വാതകമുപയോഗിച്ച് ദഹിപ്പിച്ചശേഷം ഭൗതികാവശിഷ്ടങ്ങൾ സഭാ ശുശ്രൂഷകളോടെ സംസ്‌കരിക്കുകയാണ് പലയിടത്തും. ഇതിനായി പൊതുശ്മശാനങ്ങളെയും സ്വകാര്യ വ്യക്തികളെയും ആശ്രയിക്കേണ്ടി വരുന്നു.

ശവസംസ്‌കാരത്തിന് സൗകര്യം തിരക്കി അലയേണ്ട ഗതികേടിലാണ്, വേണ്ടപ്പെട്ടവരുടെ വേർപാടിന്റെ നൊമ്പരത്തിനിടയിലും പല കുടുംബങ്ങളും. രോഗം വർധിക്കുന്നതിനാൽ ഇത്തരം ബുദ്ധിമുട്ടുകൾ കൂടാൻ സാധ്യതയുണ്ട് .ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് വാതക ശ്മശാനം പള്ളി സെമിത്തേരികളിൽ സ്ഥാപിക്കുന്നത് പരിഗണിക്കുന്നത്. ഓരോ പള്ളികളിലും ഇത് സ്ഥാപിക്കാൻ സൗകര്യമുണ്ടെങ്കിൽ അത് ചെയ്യും. അല്ലെങ്കിൽ ഇടവകളുടെ കൂട്ടായ്മയായി വാതക ശ്മശാനം സ്ഥാപിക്കും. എല്ലാ സഭകൾക്കും ഉപയോഗിക്കാവുന്ന പൊതു ക്രമീകരണം പ്രാദേശികാടിസ്ഥാനത്തിൽ ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടെന്ന് മല്ലപ്പള്ളി സി.എസ്‌ഐ. ഇടവക വികാരി ഫാ. മാത്യു പി.ജോർജ്, മാർ സേവേറിയോസ് മലങ്കര കത്തോലിക്കാ ഇടവക വികാരി ഫാ. മനോജ് വട്ടമറ്റം എന്നിവരും പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP