Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭിന്നശേഷിക്കാരനായ ശവപ്പെട്ടിക്കടയുടമയെ പെട്രോളൊഴിച്ചു കത്തിച്ച് കൊല്ലാൻ ശ്രമം; ഗുരുതരമായി പൊള്ളലേറ്റ കടയുടമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: ആക്രമണത്തിലേക്ക് നയിച്ചത് പതിവായി ശവപ്പെട്ടി കാണുന്നതിലുള്ള വിദ്വേഷം

ഭിന്നശേഷിക്കാരനായ ശവപ്പെട്ടിക്കടയുടമയെ പെട്രോളൊഴിച്ചു കത്തിച്ച് കൊല്ലാൻ ശ്രമം; ഗുരുതരമായി പൊള്ളലേറ്റ കടയുടമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: ആക്രമണത്തിലേക്ക് നയിച്ചത് പതിവായി ശവപ്പെട്ടി കാണുന്നതിലുള്ള വിദ്വേഷം

മറുനാടൻ മലയാളി ബ്യൂറോ

വെള്ളറട: ഭിന്നശേഷിക്കാരനായ ശവപ്പെട്ടിക്കടയുടമയെ അയൽവാസി പെട്രോളൊഴിച്ചു കത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. അരുവിയോട് കാരമൂല റോഡരികത്ത് വീട്ടിൽ വർഗീസാ(47)ണ് പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലുള്ളത്. പതിവായി ശവപ്പെട്ടി കാണുന്നതിലുള്ള വിദ്വേഷത്തിലാണ് ഭിന്നശേഷിക്കാരനായ കടയുടമയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കടയുടമ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

അയൽവാസി അരുവിയോട് തൈപ്പറമ്പ് വീട്ടിൽ സെബാസ്റ്റ്യനാ(50)ണ് വർഗീസിനെ കൊലപ്പെടുത്താൽ ശ്രമിച്ചത്. ഇയാളെ മാരായമുട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ ഏഴര മണിയോടെ കുന്നത്തുകാൽ അരുവിയോടിനു സമീപത്തായിരുന്നു സംഭവം. പെട്രോൾ നിറച്ച കുപ്പികളും തീപ്പന്തവും പ്രതി കടയിെേലക്കറിഞ്ഞുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: രണ്ടു കാലിനും സ്വാധീനമില്ലാത്ത 80 ശതമാനത്തിലേറെ ശാരീരികവൈകല്യമുള്ളയാളാണ് വർഗീസ്. ആറു വർഷത്തിലേറെയായി അരുവിയോട് പള്ളിവിള റോഡിനരികലായി വീടിനോടു ചേർന്ന കെട്ടിടത്തിൽ ശവപ്പെട്ടിക്കട നടത്തുകയാണ്. എന്നാൽ കടയിൽ ശവപ്പെട്ടികൾ നിരത്തിവയ്ക്കുന്നതിൽ എതിർവശത്തു താമസിക്കുന്ന സെബാസ്റ്റ്യനും വീട്ടുകാരും എതിർപ്പു പ്രകടിപ്പിച്ചിരുന്നു. പതിവായി ശവപ്പെട്ടി കാണുന്നുവെന്നതാണ് അവരുടെ വിദ്വേഷത്തിനു കാരണം. കൂടാതെ പണിചെയ്യുമ്പോൾ ശബ്ദമുണ്ടാകുന്നതിലും ഇവർക്ക് അലോസരമുണ്ടായിരുന്നു.

ഇതിനെത്തുടർന്ന് വർഗീസിന്റെ കട പൂട്ടിക്കാനായി ഗ്രാമപ്പഞ്ചായത്ത് അധികൃതർക്കും മാരായമുട്ടം പൊലീസിനും സെബാസ്റ്റ്യൻ പല തവണ പരാതികൾ നൽകിയിരുന്നു. അധികൃതരെത്തി പരിശോധിച്ചെങ്കിലും നിയമവിരുദ്ധമായിട്ടുള്ള നിർമ്മാണപ്രവർത്തനങ്ങളൊന്നും കണ്ടെത്തിയില്ല. അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് ശവപ്പെട്ടികൾ പുറത്തുകാണാത്ത തരത്തിൽ മാസങ്ങൾക്കു മുൻപ് കടയ്ക്കു മുന്നിൽ ടാർപ്പോളിനും സാരിയും കൊണ്ടു മറച്ച് പ്രശ്‌നം പരിഹരിച്ചിരുന്നു. പിന്നീട് കാര്യങ്ങൾ സമാധാനമായി പോകുന്നതിനിടയിലാണ് ബുധനാഴ്ച രാവിലെ ആക്രമണമുണ്ടായത്.

വീടിന്റെ ടെറസ്സിന്റെ മുകളിൽനിന്ന് പെട്രോൾ നിറച്ച നിരവധി കുപ്പികൾ വർഗീസിന്റെ കടയിലേക്കു വലിച്ചെറിഞ്ഞ ശേഷം സെബാസ്റ്റ്യൻ തീപ്പന്തവും അതിലേക്കു വലിച്ചെറിഞ്ഞു. ഈ സമയം കടയിൽ പണിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു വർഗീസ്. കാലുകൾക്കു സ്വാധീനക്കുറവുള്ളതിനാൽ ഓടി രക്ഷപ്പെടാനും കഴിഞ്ഞില്ല. ദേഹത്തു വീണ പെട്രോളിൽ തീ പടർന്നുപിടിച്ചു. പിന്നീട് കടയിൽനിന്ന് റോഡിലേയ്ക്ക് ഉരുണ്ടു നീങ്ങിയ വർഗീസിന്റെ ശരീരത്തിലെ തീ പരിസരവാസികളെത്തിയാണ് കെടുത്തിയത്.

പിന്നാലെ പാറശ്ശാലയിൽനിന്ന് അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥരെത്തി അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. സംഭവമറിഞ്ഞ് മാരായമുട്ടം സിഐ. അനിൽ ജോർജ്ജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുത്തു. െഫാറൻസിക് വിഭാഗം അധികൃതരും പരിശോധന നടത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP