Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വയനാട്ടിൽ മലമാനിനെ വേട്ടയാടിയ രണ്ട് പേർ അറസ്റ്റിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു; 80 കിലോ മലമാൻ ഇറച്ചി പിടികൂടി; പ്രതികൾ സ്ഥിരം വേട്ടക്കാരെന്ന് വനംവകുപ്പ്

വയനാട്ടിൽ മലമാനിനെ വേട്ടയാടിയ രണ്ട് പേർ അറസ്റ്റിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു; 80 കിലോ മലമാൻ ഇറച്ചി പിടികൂടി; പ്രതികൾ സ്ഥിരം വേട്ടക്കാരെന്ന് വനംവകുപ്പ്

ജാസിം മൊയ്തീൻ

മാനന്തവാടി: വയനാട് ജില്ലയിൽ മാനന്തവാടി അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കൊണ്ടിമൂല വനത്തിൽ നിന്നും മലമാനിനെ വേട്ടയാടിയ രണ്ട് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ദ്വാരക സ്വദേശി മുസ്തഫ (45), ബത്തേരി അമ്പലവയൽ പടിക്കതൊടി പി.എം. ഷഫീർ (30) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്കൊപ്പമുണ്ടായിരുന്ന തരുവണ പുലിക്കാട് സ്വദേശി സാലിം ഓടി രക്ഷപ്പെട്ടു.

പ്രതികളിൽ നിന്നും ആധുനിക സംവിധാനമുള്ള പിസ്റ്റൾ, തിരകൾ, ടോർച്ച്, കത്തി ചാക്കുകൾ, കയർ എന്നിവയും ഏകദേശം 80 കിലോ മലമാൻ ഇറച്ചിയും അവശിഷ്ടങ്ങളും പിടികൂടി. ചൊവ്വാഴ്ച രാത്രിയോടെ ഇരു വാഹനങ്ങളിലായി സ്ഥലത്തെത്തിയ ഇവരെ നാട്ടുകാർ നിരീക്ഷിക്കുകയായിരുന്നു.

തുടർന്ന് ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെ വനപാലകരും നാട്ടുകാരും ചേർന്ന് പ്രതികളെ പിടികൂടുകയായിരുന്നു. പിടിയിലായവർ സ്ഥിരമായി വേട്ട നടത്തുന്നവരാണെന്ന് വനം വകുപ്പ് അറിയിച്ചു. തരുവണയിലും സമീപ പ്രദേശങ്ങളിലും ഈ സംഘം മാനിറച്ചി വിൽപന നടത്തിയിരുന്നതായും സൂചനയുണ്ട്.

ബേഗൂർ റെയിഞ്ച് ഓഫിസർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തിരുനെല്ലി ഡെപ്യൂട്ടി റെയിഞ്ച് ഓഫിസർ എം.വി ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. വേട്ടക്കാരെ പിടികൂടി സംഘത്തിൽ ഫോറസ്റ്റർമാരയ വി.കെ ദമോദരൻ, കെ.കെ സുരേന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരയ എം.മാധവൻ, ജിനു ജയിംസ്, ടി.ജെ. അഭിജിത്ത്,കെ.പി കൃഷ്ണപ്രകാശ് എന്നിവരുമുണ്ടായിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP