Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശവ്വാൽ നിലാ, പെരുന്നാൾ സമ്മാനവുമായി അൽ സുവൈദ് ഗ്രൂപ്പ്

ശവ്വാൽ നിലാ, പെരുന്നാൾ സമ്മാനവുമായി അൽ സുവൈദ് ഗ്രൂപ്പ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : കോവിഡ് ഭീഷണിയിൽ വിറങ്ങലിച്ചു നിൽക്കുന്ന ലോകത്തിന് ശവ്വാൽ നിലാ എന്ന സംഗീത സമ്മാനവുമായി അൽ സുവൈദ് ഗ്രൂപ്പ്. ഹാർഡ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അലവി വയനാടന്റെ വരികൾ മുഹ്‌സിൻ തളിക്കുളത്തിന്റെ സംവിധാനത്തിൽ അൽ സുവൈദ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. വി.വി. ഹംസയും ഹിബ ബദ്‌റുദ്ധീനും മനോഹരമായി ആലപിക്കുന്ന സംഗീത ആൽബം ആഘോഷങ്ങളുടെ ആരവങ്ങളില്ലാത്ത ഈ കാലഘട്ടത്തിൽ ഏത് പ്രതിസന്ധിയേയും മറികടക്കാൻ ആത്മവിശ്വാസം പകരുന്ന സാന്ത്വനത്തിന്റെ സ്‌നേഹ സ്പർശമാണ്. ഫൈസൽ റസാഖിന്റെതാണ് ആശയം.

റമദാനിന്റെ തുടക്കത്തിൽ റിലീസ് ചെയ്ത അഹ്ലൻ റമദാൻ എന്ന സംഗീത ആൽബത്തിന് ലഭിച്ച സ്വീകാര്യതയും പിന്തുണയുമാണ് പെരുന്നാളിനും ഇത്തരമൊരു സംഗീത സമ്മാനമൊരുക്കാൻ പ്രേരകമായതെന്ന് അലവി വയനാടൻ പറഞ്ഞു.

ആൽബത്തിന്റെ ഔപചാരികമായ ലോഞ്ചിങ് ഇന്ന് വൈകുന്നേരം അൽ സുവൈദ് ഗ്രൂപ്പ് ആസ്ഥാനത്ത് നടന്നു. അൽ സുവൈദ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. വി.വി. ഹംസ, ജനറൽ മാനേജർ നിയാസ് അബ്ദുൽ നാസർ, ബിസിനസ് ഡവലപ്‌മെന്റ് മാനേജർ സലീം, ഗ്രൂപ്പ് 10 മാനേജിങ് ഡയറക്ടർ ഡോ. അബ്ദുറഹിമാൻ കരിഞ്ചോല, ഗാനരചയിതാവും ഹാർഡ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അലവി വയനാടൻ, ഗായിക ഹിബ ബദ്‌റുദ്ധീൻ എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP