Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗർഭിണിയായ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു; അവസാന വിഡിയോ സന്ദേശം പങ്കുവെച്ച് ഭർത്താവ്; കോവിഡിനെ നിസാരമായി കാണരുതെന്ന് അഭ്യർത്ഥന

ഗർഭിണിയായ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു; അവസാന വിഡിയോ സന്ദേശം പങ്കുവെച്ച് ഭർത്താവ്; കോവിഡിനെ നിസാരമായി കാണരുതെന്ന് അഭ്യർത്ഥന

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഗർഭിണിയായ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചതിന്റെ വേദനയിൽ റാവിഷ് ചൗള. മരണത്തിന് മുമ്പ് ഭാര്യ ഡിംപിൾ അറോറ അയച്ച വിഡിയോ സന്ദേശം പങ്കുവെച്ചിരിക്കുകയാണ് റാവിഷ്. ഡോക്ടർ കൂടിയായ ഡിംപിൾ കോവിഡിനെ നിസാരമായി കാണരുതെന്നാണ് വിഡിയോയിൽ പറയുന്നത്.

എഴുമാസം ഗർഭിണിയായ ഭാര്യയെയും ജനിക്കാനിരുന്ന കുഞ്ഞിനെയും എനിക്ക് കോവിഡ് മൂലം നഷ്ടപ്പെട്ടു. ഏപ്രിൽ 26നാണ് അവൾ മരിച്ചത്. ഒരു ദിവസം മുമ്പ് ജനിക്കാനിരുന്ന കുഞ്ഞും ഈ ലോകത്തോട് വിട പറഞ്ഞു. - വീഡിയോ പങ്കുവച്ച് റാവിഷ് കുറിച്ചു.

കോവിഡിനെ നിസാരമായി കാണരുത്. എനിക്ക് സംസാരിക്കാൻ കഴിയുന്നില്ല. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ മാസ്‌ക് ധരിക്കണം. ഈ അവസ്ഥയിലൂടെ ആരും കടന്നുപോകരുതെന്ന് പ്രാർത്ഥിക്കുന്നു. വീട്ടിൽ ഗർഭിണികൾ, പ്രായമായവർ, ചെറിയ കുട്ടികൾ എന്നിവരുണ്ടെങ്കിൽ നിങ്ങൾ നിരുത്തരവാദപരമായി പെരുമാറരുത് -ഡിംപിൾ വീഡിയോയിലൂടെ പറയുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP