Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് പോസിറ്റീവായി വീട്ടിൽ കഴിയുന്ന യുവാവിന് നേരെ അയൽവാസിയുടെ ഭീഷണിയും അസഭ്യവർഷവും; ഭാര്യക്ക് നേരെയും കേട്ടൽ അറയ്ക്കുന്ന തെറിവിളി; യുവാവിനെതിരെ പേലീസിൽ പരാതി നൽകി റോബേഷ്; ഇരുവരും തമ്മിൽ അതിർത്തി പ്രശ്‌നം നിലനിൽക്കുന്നതായി നാട്ടുകാരും

കോവിഡ് പോസിറ്റീവായി വീട്ടിൽ കഴിയുന്ന യുവാവിന് നേരെ അയൽവാസിയുടെ ഭീഷണിയും അസഭ്യവർഷവും; ഭാര്യക്ക് നേരെയും കേട്ടൽ അറയ്ക്കുന്ന തെറിവിളി; യുവാവിനെതിരെ പേലീസിൽ പരാതി നൽകി റോബേഷ്; ഇരുവരും തമ്മിൽ അതിർത്തി പ്രശ്‌നം നിലനിൽക്കുന്നതായി നാട്ടുകാരും

ആർ പീയൂഷ്

കരുനാഗപ്പള്ളി: കോവിഡ് പോസിറ്റീവായ യുവാവിനും കുടുംബത്തിനും നേരെ ഭീഷണിയുയർത്തിയും അസഭ്യം പറഞ്ഞും അയൽവാസി അപമാനിക്കുന്നതായി പരാതി. കുലശേഖരപുരം ആദിനാട് ശ്വേതാഭവനത്തിൽ റോബേഷി(മദൻ) നും കുടുംബത്തിനും നേരെയാണ് അയൽവാസിയായ അമ്പാടിയിൽ അജി കുമാർ എന്നയാൾ അസഭ്യം പറഞ്ഞ് അപമാനിക്കുന്നത്. റോബേഷിന്റെ ഭാര്യയും ഒന്നര വയസ്സുള്ള കുഞ്ഞും വീടിന് പുറത്തെ ശൗചാലയം ഉപയോഗിക്കുന്നതിനായി പുറത്തിറങ്ങുന്നതിനാണ് അയൽവാസിയുടെ തെറിവിളിയും ഭീഷണിയും. കേട്ടാൽ അറക്കുന്ന അസഭ്യ വാക്കുകളാണ് റോബേഷിന്റെ ഭാര്യയെയും കുഞ്ഞിനെയും അജികുമാർ വിളിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

കഴിഞ്ഞ 8 നാണ് ബാർബർ ഷോപ്പ് നടത്തിപ്പുകാരനായ റോബേഷിന് കോവിഡ് പോസിറ്റീവായതും വീട്ടിൽ തന്നെ നിരീക്ഷണത്തിലേക്ക് മാറിയതും. ഇയാളുടെ ഭാര്യക്കും കുഞ്ഞിനും കോവിഡ് നെഗറ്റീവാണ്. വീടിനുള്ളിൽ ഒരു ടോയ്ലറ്റ് മാത്രമാണ് ഉള്ളത്. ഇത് റോബേഷ് മാത്രം ഉപയോഗിക്കുന്നതിനാൽ ഭാര്യയും കുഞ്ഞും പുറത്തുള്ള ടോയ്ലറ്റാണ് ഉപയോഗിക്കുന്നത്. ഇതിന്റെ പേരിലാണ് അയൽക്കാരൻ കുടുംബത്തെ അപമാനിക്കുന്നത്. ഭാര്യയെ ആരും കേട്ടാലറക്കുന്ന രീതിയിലാണ് ഇയാൾ അഭിസംബോധന ചെയ്ത് തെറിവിളിക്കുന്നതെന്നാണ് റോബേഷ് മറുനാടനോട് പറഞ്ഞത്. ഇത് സംബന്ധിച്ച് കരുനാഗപ്പള്ളി പൊലീസിൽ ഫോണിൽ വിളിച്ച് പരാതി അറിയിച്ചിട്ടുണ്ട്. റോബേഷ് അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നു എന്ന് കാട്ടി മറ്റൊരു പരാതി അജികുമാർ പൊലീസിൽ നൽകിയിട്ടുണ്ട്.

അതേ സമയം വാർഡ് മെമ്പർ ശ്രീലേഖയെ മറുനാടൻ ബന്ധപ്പെട്ടപ്പോൾ അയൽക്കാരന് താക്കീത് നൽകിയെന്നും ആശാ വർക്കർ മുഖേന ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചിട്ടുണെന്നും അറിയിച്ചു. റോബേഷ് കൃത്യമായി ക്വാറന്റൈനിൽ കഴിയുകയാണ്. ഭാര്യയും കുഞ്ഞും പുറത്തെ ടോയ്ലറ്റ് ഉപയോഗിക്കാൻ ഇറങ്ങുന്നതിനാണ് അപമാനിക്കുന്നതെന്നും അയൽക്കാരന്റെ തെറ്റിദ്ധാരണമൂലമാണെന്നും മെമ്പർ പറയുന്നു. ഇരുവരും തമ്മിൽ അതിർത്തി തർക്കത്തിന്റെ പേരിൽ ഏറെ നാളായി ബദ്ധ ശത്രുക്കളായി കഴിയുകയായിരുന്നു. ഇത് മുതലെടുത്താവണം ഇപ്പോൾ ഇത്തരത്തിൽ അയൽക്കാരൻ പ്രവർത്തിക്കുന്നതെന്നാണ് സമീപവാസികൾ പറയുന്നത്.

റോബേഷിന് കോവിഡ് സ്ഥിരീകരിച്ച അന്നുമുതൽ അജികുമാർ വ്യാജ പരാതികൾ ഉന്നയിച്ച് ആരോഗ്യ പ്രവർത്തകരെയും പഞ്ചായത്തധികാരികളെയും സമീപിച്ചിരുന്നു. എന്നാൽ ഇതൊക്കെ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് ശേഷമാണ് ഇയാൾ അസഭ്യം പറഞ്ഞ് അപമാനിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങിയത്. അസഭ്യം പറയുന്നതിന്റെ ദൃശ്യങ്ങൽ റോബേഷ് മൊബൈൽ ഫോണിൽ പകർത്തി പഞ്ചായത്തധികാരികൾക്ക് കൈമാറിയിട്ടുണ്ട്. ഇവർക്ക് വേണ്ട എല്ലാ നിയമ സഹായങ്ങളും ചെയ്തു കൊടുക്കുമെന്ന് പഞ്ചായച്ചത്തധികാരികൾ ഉറപ്പ് നൽകി.

തെങ്കാശി സ്വദേശിയായ റോബേഷ് 10 വർഷം മുൻപാണ് ആദിനാട് എത്തിയത്. ഇവിടെ ബാർബർ ഷോപ്പ് നടത്തുകയും പിന്നീട് സ്ഥലം വാങ്ങി വീടുവയ്ക്കുകയുമായിരുന്നു. സ്ഥലത്തിന്റെ അതിർത്തിയിൽ വേലി കെട്ടാൻ ശ്രമിച്ചപ്പോൾ അജികുമാർ തർക്കവുമായെത്തുകയും പിന്നീട് കേസാകുകയും ചെയ്തു. ഇതോടെ ഇരുവരും ബദ്ധ ശത്രുക്കളായി. തരം കിട്ടുമ്പോഴൊക്കെ അജികുമാർ പലവിധത്തിൽ ഇവരെ ദ്രോഹിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. അജികുമാർ ഓട്ടോറിക്ഷാ വർക്ക് ഷോപ്പ് നടത്തുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP