Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇദ് ഉൽ ഫിത്തറിനോടനുബന്ധിച്ച് മാംസവിഭവങ്ങളുടെ ഡോർ ഡോലിവറി പ്രോൽസാഹിപ്പിക്കണം; സന്നദ്ധ പ്രവർത്തകരെ ഹെൽപ് ഡെസ്‌കിൽ തയാറാക്കി നിർത്തണം; റംസാന് തലേന്ന് രാത്രി മുഴുവൻ ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കണം; മാർഗനിർദ്ദേശങ്ങൾ പുറത്തിറങ്ങി

ഇദ് ഉൽ ഫിത്തറിനോടനുബന്ധിച്ച് മാംസവിഭവങ്ങളുടെ ഡോർ ഡോലിവറി പ്രോൽസാഹിപ്പിക്കണം; സന്നദ്ധ പ്രവർത്തകരെ ഹെൽപ് ഡെസ്‌കിൽ തയാറാക്കി നിർത്തണം; റംസാന് തലേന്ന് രാത്രി മുഴുവൻ ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കണം; മാർഗനിർദ്ദേശങ്ങൾ പുറത്തിറങ്ങി

മറുനാടൻ മലയാളി ബ്യൂറോ


തിരുവനന്തപുരം: ഈദ് ഉൽ ഫിത്തറിനോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മാംസ വിഭവങ്ങളുടെ ഡോർ ഡെലിവറി നടത്തുന്നത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. മാർഗനിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് സർക്കുലറിലൂടെ നിർദേശിച്ചു.

മാർഗനിർദേശങ്ങൾ ഇവയാണ്

  • ഇറച്ചിക്കടകളിലെ ആൾക്കൂട്ടം ഒഴിവാക്കാൻ ഇറച്ചി വിൽപ്പനക്കാരുടെ സംഘടനകളുമായി ഓൺലൈൻ യോഗം ചേർന്ന് അവരോട് ഹോം ഡെലിവറിയിലേക്ക് മാറാൻ അപേക്ഷിക്കണം.
  • കടയ്ക്ക് മുന്നിൽ ആൾക്കൂട്ടം ഒഴിവാക്കുകയും സാമൂഹിക അകലം ഉൾപ്പെടെ എല്ലാ കോവിഡ് പ്രോട്ടോക്കോളും പാലിക്കുകയും ചെയ്യണം. ഇതു ലംഘിക്കുന്ന കടക്കാർക്കെതിരെ നടപടി സ്വീകരിക്കണം.
  • ഇറച്ചിവിൽപ്പനക്കാർ പരമാവധി ഡോർ ഡെലിവറി പ്രോത്സാഹിപ്പിച്ച് അതിനാവശ്യമായ ഒരുക്കങ്ങൾ ചെയ്യണം.
  • തദ്ദേശസ്ഥാപനങ്ങൾ തങ്ങളുടെ അധികാര പരിധിയിലുള്ള വിൽപനക്കാരുടെ കോൺടാക്ട് നമ്പർ ഉൾപ്പെടെ പട്ടിക തയാറാക്കി ഹെൽപ് ഡെസ്‌കിൽ ലഭ്യമാക്കണം.
  • കച്ചവടക്കാർ ആവശ്യപ്പെടുന്നപക്ഷം ലഭ്യമാക്കുന്നതിനായി ആവശ്യത്തിന് ഡോർ ഡെലിവറിക്ക് തയാറായ സന്നദ്ധ പ്രവർത്തകരെ ഹെൽപ് ഡെസ്‌കിൽ തയാറാക്കി നിർത്തണം.
  • റംസാന് തലേന്ന് രാത്രി മുഴുവൻ ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കണം.
  • ഇറച്ചി വ്യാപാരികളുടെ പട്ടിക തദ്ദേശസ്ഥാപനങ്ങൾ പൊലീസുമായി പങ്കുവെക്കണം.
  • ഇറച്ചി കൊണ്ടുകൊടുക്കുന്നവർക്കുള്ള പാസ് കച്ചവടക്കാർ സാക്ഷ്യപ്പെടുത്തി നൽകുന്ന ലിസ്റ്റ് പ്രകാരം തദ്ദേശ സ്ഥാപന സെക്രട്ടറി/ഹെൽത്ത് ഓഫീസർ വിതരണം ചെയ്യണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP