Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യൻ വകഭേദം ബ്രിട്ടനെ ചതിച്ചു; കോവിഡിനെ തോൽപ്പിച്ചു ജീവിതത്തിലേക്കിറങ്ങും മുൻപ് പലതവണ വിഭാഗിച്ചും രൂപം മാറിയും ഇന്ത്യൻ കോവിഡ് അരങ്ങ് വാഴുന്നു; പൂജ്യം മരണത്തിൽ നിന്നും 20 ലേക്ക് കുതിച്ചുയർന്ന് ബ്രിട്ടൻ

ഇന്ത്യൻ വകഭേദം ബ്രിട്ടനെ ചതിച്ചു; കോവിഡിനെ തോൽപ്പിച്ചു ജീവിതത്തിലേക്കിറങ്ങും മുൻപ് പലതവണ വിഭാഗിച്ചും രൂപം മാറിയും ഇന്ത്യൻ കോവിഡ് അരങ്ങ് വാഴുന്നു; പൂജ്യം മരണത്തിൽ നിന്നും 20 ലേക്ക് കുതിച്ചുയർന്ന് ബ്രിട്ടൻ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഇന്ത്യൻ വകഭേദം ബ്രിട്ടനെ ചതിച്ചു. മരണ നിരക്ക് പൂജ്യത്തിൽ നിന്നും 20ലെത്തിച്ച് ബ്രിട്ടനിൽ കോവിഡിന്റെ ഇന്ത്യൻ വകഭേദം തേരോട്ടം തുടങ്ങി. കോവിഡിനെ തോൽപ്പിച്ചു ജീവിതത്തിലേക്കിറങ്ങും മുൻപ് പലതവണ വിഭാഗിച്ചും രൂപം മാറിയും ഇന്ത്യൻ കോവിഡ് ബ്രിട്ടനിൽ അരങ്ങ് വാഴുകയാണ്. കെന്റ് വകഭേദത്തേക്കാൾ 60 ശതമാനം വേഗത്തിലാണ് ഇന്ത്യൻ വകഭേദം സഞ്ചരിക്കുന്നത് എന്നതും ബ്രിട്ടന്റെ നെഞ്ചിടിപ്പേറ്റുകയാണ്. ഇന്ത്യൻ വകഭേദം രാജ്യത്ത് കട്നനു കൂടിയതോടെ കോവിഡിന്റെ മൂന്നാം തരംഗത്തിന് തുടക്കമായതായണ് റിപ്പോർട്ട്യ

സർക്കാറിന്റെ നിരന്തരമുള്ള കഠിനാധ്വാനത്തിന്റെ ഫലമായി പൂജ്യത്തിലെത്തിയ മരണ സംഖ്യ ഇന്നലെ 20 ആയി ഉയർന്നു. 2,474 പേർക്കാണ് ഇന്നലെ പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ത്യൻ വകഭേദം ബ്രിട്ടന്റെ മണ്ണിൽ എത്തിയതോടെ കഴിഞ്ഞ ചൊവ്വാഴ്ച മുതൽ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം ഉയരുകയാണ്. കേസ് ഇനിയും ഉയർന്നാൽ അടുത്തയാഴ്ച മുതൽ കോവിഡ് നിയമങ്ങളിൽ വരുത്താനിരുന്ന ഇളവുകൾ കൂടുതൽ കർശനമാക്കിയേക്കും എന്നതാണ് ബ്രിട്ടീഷുകാരെ നിരാശരാക്കുന്നത്. മൂന്നാം തരംഗം ആഞ്ഞ് വീശുന്നതോടെ 2021 ജനുവരി മുതൽ 2022 ജൂൺ ആകുമ്പോഴേക്കും മരണം ഒരു ലക്ഷം കടക്കുമെന്നുമാണ് ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണം.

ഇന്ത്യൻ വക ഭേദം കെന്റ് വകഭേദത്തേക്കാളും 60 ശതമാനം വേഗത്തിലാണ് പടരുന്നതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇത് ബ്രിട്ടനെ ഭയപ്പെടുത്തുകാണ്. വളരെ വേഗത്തിലാണ് കോവിഡിന്റെ ഇന്ത്യൻ വകഭേദം സഞ്ചരിക്കുന്നത്. ഇന്ത്യൻ വകഭേദമായ ബി1617.2 ആണ് യുകെയിലും നാശം വിതയ്ക്കാനൊരുങ്ങുന്നത്. ഇത് 520ഓളം പേരിൽ കണ്ടെത്തി കഴിഞ്ഞത് ആശങ്കയേറ്റുകയാണ്. ലോകത്തിൽ എന്നേവരെ കണ്ടതിൽ വെട്ട് കൊറോണ വൈറസിന്റെ ഏറ്റവും മാരകമായ വേർഷനായി ഇതു മാറിയേക്കുമെന്നാണ് വിലയിരുത്തൽ. മറ്റേത് വകഭേദത്തേക്കാളും വളരെ വേഗത്തിലാണ് ഇത് പടർന്ന് പിടിക്കുന്നതെന്നതും മരണം കൂടുതലാകുമെന്നതുമാണ് ബ്രിട്ടനെ ആശങ്കയിലാക്കുന്നത്.

ഇന്ത്യൻ വകഭേദം കെന്റ് വകഭേദത്തേക്കാളും പത്ത് ഇരട്ടിവേഗത്തിലാണ് സഞ്ചരിക്കുന്നത്. ഈ വകഭേദം ബ്രിട്ടനിൽ അതിവേഗം പടരാനായി ഒരുങ്ങുകയാണ്. ലണ്ടനിലാണ് ഇന്ത്യൻ വകഭേദത്തിന്റെ 40 ശതാനവും കണ്ടെത്തിയത്. കെന്റ് വേരിയന്റ് 1.6 ഇരട്ടി വേഗത്തിലാണ് പടർന്നതെങ്കിൽ ഇന്ത്യൻ വകഭേദം ഒറിജിനൽ വൈറസിനേക്കാൾ 2.6 ഇരട്ടി വേഗത്തിലാണ് ആക്രമിക്കുന്നത്. കൂടുതൽ ആളുകളിലേക്ക് ഇന്ത്യൻ വകഭേദം വളരെ വേഗത്തിൽ പടരും. വാക്സിനേഷൻ എടുത്തവരിൽ പോലും ഇത് പടരാനുള്ള സാധ്യത വളരെ കൂടുതലാണെന്നും വിദഗ്ദർ പറയുന്നു. എന്നാൽ വാക്സിൻ എടുത്തവരിൽ വൈറസ് മരണ കാരിയാവില്ല എന്നതാണ് ആശ്വാസം. ഇന്ത്യൻ വകഭേദത്തെ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. ഇത് മാരകമായി പടർന്നാൽ ലോക്ഡൗണിലേക്കു രാജ്യം വീണ്ടും പോവുകയും സാധാരണ ജീവിതത്തിലേക്ക് മടങ്ങാമെന്ന ജനങ്ങളുടെ ആഗ്രഹം സ്വപ്നം മാത്രമാവുകയും ചെയ്യും.

കാര്യങ്ങൾ ഈ ഗതിക്ക് പോയാൽ ഈ ജനുവരിയിൽ നിന്നും 2022 ജൂൺ എത്തുമ്പോഴേക്കും 1,30,800 പേർ കൂടി മരണത്തിന് കീഴടങ്ങിയേക്കുമെന്നും ആരോഗ്യ വിദഗ്ദർ വിലയിരിത്തുന്നു. ഇന്ത്യൻ വകഭേദത്തെ എങ്ങനെ പിടിച്ചു കെട്ടാം എന്നതാണ് ഇപ്പോൾ ആരോഗ്യ വിദഗ്ദർ ചർച്ചയാക്കുന്നത്. കോവിഡ് വാക്സിൻ കോവിഡ് പടരുന്നത് 97 ശതമാനവും തടയുമെന്നാണ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ നിഗമനം. യുകെയിലെ 35.5 മില്ല്യൺ ജനങ്ങൾ വാക്സിന്റെ ഒരു ഡോസും 17.86 മില്ല്യൺ ജനങ്ങൾ രണ്ട് ഡോസ് വാക്സിനും എടുത്തു എന്നതാണ് രാജ്യത്തിന് ആശ്വാസമാകുന്നത്. അടുത്ത തിങ്കളാഴ്ച മുതൽ ലോക്ഡൗൺ നിയമങ്ങളിൽ ഇളവു വരുത്തുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ വ്യക്തമാക്കിയിരുന്നു.

ലണ്ടനിലാണ് ഇന്ത്യൻ വകേഭേദം കൂടുതലായി കണ്ടെത്തിയത്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ തകർക്കുന്നതാണ് ഇന്ത്യൻ വേർഷൻ. അതിനാൽ തന്നെ കോവിഡ് വന്നവർക്ക് തന്നെ വീണ്ടും വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. മാത്രമല്ല വാക്സിനേഷൻ എടുത്തവരിൽ പോലും കോവിഡ് പടരും. എന്നാൽ അസുഖം മാരകമാകുന്നതിനെയും മരണം സംഭവിക്കുന്നതിൽ നിന്നും വാക്സിൻ തടയും. ഇന്ത്യൻ വകഭേദം നിയന്ത്രണാതിതമായി പടർന്നാൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും. നിലവിൽ രാജ്യം സുരക്ഷിതമായ സാഹചര്യത്തിലാണെങ്കിലും ഇന്ത്യൻ വകഭേദം കണ്ടെത്തിയത് വൻ ഭയാശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP