Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പി എം കെയേഴേ്സ് ഫണ്ട് ഉപയോഗിച്ച് ഒരു ലക്ഷം ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സംഭരിക്കും; 5805 മെട്രിക് ടൺ ദ്രാവക ഓക്സിജൻ ഇറക്കുമതി ചെയ്യുന്നുവെന്നും ആഭ്യന്തര മന്ത്രാലയം

പി എം കെയേഴേ്സ് ഫണ്ട് ഉപയോഗിച്ച് ഒരു ലക്ഷം ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സംഭരിക്കും; 5805 മെട്രിക് ടൺ ദ്രാവക ഓക്സിജൻ ഇറക്കുമതി ചെയ്യുന്നുവെന്നും ആഭ്യന്തര മന്ത്രാലയം

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് പിഎം കെയേഴേ്സ് ഫണ്ട് ഉപയോഗിച്ച് ഒരു ലക്ഷം ഓക്സിജൻ കോൺസൻട്രേറ്ററുകൾ സംഭരിക്കുമെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം. 5805 മെട്രിക് ടൺ ദ്രാവക ഓക്സിജൻ ഇറക്കുമതി ചെയ്യുന്നുണ്ട്. 7049 മെട്രിക് ടൺ സംഭരണശേഷിയുള്ള 374 ടാങ്കറുകളും രാജ്യത്ത് എത്തിച്ചതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഓക്സിജൻ ലഭ്യത വർധിപ്പിക്കാൻ സ്വീകരിച്ചിരിക്കുന്ന നടപടികൾ സംബന്ധിച്ച് മന്ത്രാലയം വിശദീകരിച്ചു.

'പിഎം കെയേഴ്സ് ഫണ്ട് ഉപയോഗിച്ച് ഒരു ലക്ഷം ഓക്സിജൻ കോൺസൻട്രേറ്റുറുകൾ സംഭരിക്കും. 5805 മെട്രിക് ടൺ ദ്രാവക ഓക്സിജൻ ഇറക്കുമതി ചെയ്യുന്നുണ്ട്. 7049 മെട്രിക് ടൺ സംഭരണശേഷിയുള്ള 374 ടാങ്കറുകളും രാജ്യത്ത് എത്തിച്ചിട്ടുണ്ട്. 1407 മെട്രിക് ടൺ സംഭരണശേഷിയുള്ള 81 കണ്ടെയ്നറുകൾ വ്യോമസേനയുടെ സഹായത്തോടെ ഇറക്കുമതി ചെയ്തിട്ടുണ്ട്. 637എൽഎംഒ ടാങ്കറുകൾ എത്തിക്കുന്നതിനായി പ്രത്യേക 157 ഓക്സിജൻ തീവണ്ടികളുണ്ട്', ആഭ്യന്തരമന്ത്രാലയത്തെ ഉദ്ധരിച്ച് എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു.

സ്റ്റീൽ മേഖലയിൽ നിന്ന് പ്രതിദിനം 630 മെട്രിക് ടൺ, എസ്എംഇ മേഖലയിലെ എയർസെപ്പറേഷൻ യൂണിറ്റുകളിൽ നിന്ന് പ്രതിദിനം 663 മെട്രിക് ടൺ എന്നിങ്ങനെ ഉത്പാദനം വർധിപ്പിച്ചിട്ടുണ്ട്. അത്യാവശ്യമല്ലാത്ത വ്യാവസായികാവശ്യങ്ങൾക്കായി ഓക്സിജൻ വിതരണം ചെയ്യുന്നത് നിരോധിച്ചു.

ഏകദേശം 5805 മെട്രിക് ടൺ ദ്രാവക ഓക്സിജനാണ് നിലവിൽ ഇറക്കുമതി ചെയ്യുന്നത്. 3440 മെട്രിക് ടൺ യുഎഇയിൽ നിന്നും 1505 മെട്രിക് ടൺ കുവൈത്തിൽ നിന്നും 600 മെട്രിക് ടൺ ഫ്രാൻസിൽ നിന്നും 200 മെട്രിക് ടൺ സിങ്കപ്പൂരിൽ നിന്നും 60 മെട്രിക് ടൺ ഫ്രാൻസിൽ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. എവിടെയാണോ വിതരണത്തിന് സാധ്യമായിട്ടുള്ളത് അവിടെ നിന്ന് ഇറക്കുമതി ചെയ്യുന്നതിനായി ഒരു ഫാസ്റ്റ് ട്രാക്ക് സംവിധാനം നിലവിലുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP