Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിനിമാ സീരിയൽ താരം കൈലാസ് നാഥ് ഗുരുതരാവസ്ഥയിൽ; എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ; സഹായം തേടി സുഹൃത്തുക്കൾ

സിനിമാ സീരിയൽ താരം കൈലാസ് നാഥ് ഗുരുതരാവസ്ഥയിൽ; എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ; സഹായം തേടി സുഹൃത്തുക്കൾ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: സിനിമാ സീരിയൽ താരം കൈലാസ് നാഥ് ഗുരുതരാവസ്ഥയിൽ. സാന്ത്വനം എന്ന സീരിയലിലെ പിള്ളച്ചേട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കൈലാസ് നാഥ് നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസ് ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇതിനിടെ അദ്ദേഹത്തിന് ഹൃദയാഘാതവും സംഭവിച്ചു. കരൾ മാറ്റിവയ്ക്കുക എന്നത് മാത്രമാണ് ചെയ്യാനുള്ളത്. എന്നാൽ ഇതിനുള്ള ഭാരിച്ച ചെലവ് കണ്ടെത്താനാകാതെ ബുദ്ധിമുട്ടനുഭവിക്കുകയാണ് കൈലാസ് നാഥിന്റെ കുടുംബം.

തമിഴിലും മലയാളത്തിലും കന്നഡത്തിലുമായി ഏതാണ്ട് നൂറ്റി അറുപതോളം ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള നടനാണ് കൈലാസ് നാഥ്.

ഒരു സ്വകാര്യ ചാനലിലെ പരമ്പരയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു കൈലാസ് നാഥ്. ഇതേ പരമ്പരയിലെ തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ സജിൻ ആണ് കൈലാസ് നാഥിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ആരാധകരെ അറിയിച്ചത്. കൈലാസ് നാഥിന്റെ ചികിത്സയ്ക്ക് സഹായമഭ്യർഥിച്ചുകൊണ്ടാണ് സജിന്റെ പോസ്റ്റ്. അദ്ദേഹത്തിന്റെ അക്കൗണ്ട് നമ്പറും മറ്റു വിവരങ്ങളും സജിൻ പങ്കുവച്ചിട്ടുണ്ട്. 


ജിതിന്റെ കുറിപ്പ്

പ്രിയ സുഹൃത്തുക്കളെ,
സാന്ത്വനത്തിലെ പിള്ളച്ചേട്ടൻ സുമനസുകളുടെ സഹായം തേടുന്നു. തിരുവനന്തപുരം എസ്‌കെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന,
സാന്ത്വനം സീരിയലിലെ ശ്രദ്ധേയ കഥാപാത്രം പിള്ളച്ചേട്ടനെ അവതരിപ്പിക്കുന്ന കൈലാസ് നാഥ് ഇപ്പോൾ വളരെ ഗുരുതരാവസ്ഥയിൽ എറണാകുളം റിനൈ മെഡിസിറ്റിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന് നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസ് ആണ് . ലിവർ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിന് ഭാരിച്ചതുക വേണ്ടി വരും. ഇന്നലെ അദ്ദേഹത്തിന് ചെറിയ രീതിയിൽ ഹാർട്ട് അറ്റാക്കും സംഭവിച്ചു. അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചെലവിനും ബുദ്ധിമുട്ടുകയാണ് കുടുംബം . ഇപ്പോഴത്തെ അവസ്ഥയിൽ സഹായിക്കുവാൻ കഴിവുള്ളവർ തങ്ങളാൽ ആവുന്നത് എത്ര ചെറിയ തുകയാണെങ്കിലും നൽകിയാൽ അതൊരു വലിയ സഹായമായിരിക്കും. അദ്ദേഹത്തിന്റെ അക്കൗണ്ട് നമ്പർ ചുവടെ ചേർക്കുന്നു. പ്രതീക്ഷയോടെ അഡ്‌മിൻ പാനൽ.

Kailasnadh
SBI TVM 
Account number..6701573197-0
IFCS.SBIN0070690
Name: Dhanya Kailas
Ac No : 100068155732
Bank Name : IndusInd Bank
IFSC  : INDB0000363
Branch : Tripunithura
Dhanya (Mob) : 9349517000

മകളുടെ ആണ്‌

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP