Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മലയാള സിനിമാ ചരിത്രത്തിൽ ഒരിക്കലും മായാത്ത പേരാണ് ഡെന്നീസ് ജോസഫിന്റേതെന്ന് സ്പീക്കർ; എഴുത്തിൽ വിസ്മയം തീർത്ത വ്യക്തിയെന്ന് മുഖ്യമന്ത്രി; ഒരുസുവർണ കാലഘട്ടത്തിനാണ് തിരശീല വീഴുന്നതെന്ന് പ്രതിപക്ഷ നേതാവ്

മലയാള സിനിമാ ചരിത്രത്തിൽ ഒരിക്കലും മായാത്ത പേരാണ് ഡെന്നീസ് ജോസഫിന്റേതെന്ന് സ്പീക്കർ; എഴുത്തിൽ വിസ്മയം തീർത്ത വ്യക്തിയെന്ന് മുഖ്യമന്ത്രി; ഒരുസുവർണ കാലഘട്ടത്തിനാണ് തിരശീല വീഴുന്നതെന്ന് പ്രതിപക്ഷ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡെന്നീസ് ജോസഫിന് നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ ആദരാഞ്ജലികൾ നേർന്നു. മലയാള സിനിമാ ചരിത്രത്തിൽ ഒരിക്കലും മായാതെ കിടക്കുന്ന പേരാണ് ഡെന്നീസ് ജോസഫിന്റേത്.

ബോക്‌സോഫീസ് ഹിറ്റുകളായ, കാമ്പുള്ള കഥകൾ പറഞ്ഞ, കലാമൂല്യമുള്ള നാല്പതിലധികം ചിത്രങ്ങൾ അദ്ദേഹത്തിന്റെ തിരക്കഥയിൽ പിറന്നു. മൂന്ന് പതിറ്റാണ്ടുകൾ നീണ്ട ആ കലാജീവിതം തന്റെ അവസാന വർഷങ്ങളിൽ വരെ സജീവമായി നിർത്താനായ ആ പ്രതിഭാധനന് വിട.
മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിലെ മായാത്ത കഥാകാരനായിരിക്കും അദ്ദേഹം.

ഡെന്നിസ് ജോസഫിന്റെ നിര്യാണം മലയാള സിനിമയ്ക്ക് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജനപ്രിയ സിനിമകളുടെ ശിൽപിയാണ് ഡെന്നിസ് ജോസഫ്. പ്രേക്ഷകമനസ്സിൽ ഇപ്പോഴും തങ്ങിനിൽക്കുന്ന ഒട്ടേറെ ഹിറ്റ് സിനിമകൾ അദ്ദേഹത്തിന്റേതായുണ്ട്. എഴുത്തിൽ വിസ്മയം തീർത്ത വ്യക്തിയായിരുന്നു. ചലച്ചിത്ര കലയെ ജനങ്ങൾക്ക് കൂടുതൽ സ്വീകാര്യമാക്കുന്ന സംഭാവനയാണ് ശ്രദ്ധേയമായ തിരക്കഥകളിലൂടെ അദ്ദേഹത്തിൽ നിന്നും ഉണ്ടായത്.ഡെന്നിസിന്റെ വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡെന്നിസ് ജോസഫിന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു. മലയാള സിനിമയിലെ പകരം വക്കാനില്ലാത്ത ഹിറ്റ് മേക്കർ എന്ന് നിസംശയം വിളിക്കാവുന്ന ആളായിരുന്നു ഡെന്നിസ് ജോസഫ്. അദ്ദേഹതിന്റെ തിരക്കഥയിൽ വിരിഞ്ഞ ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയിൽ രണ്ട് സൂപ്പർ താരങ്ങൾ ഉദയം കൊണ്ടത്. ഡെന്നിസ് ജോസഫിന്റെ വിയോഗത്തോടെ മലയാള സിനിമയിലെ ഒരു സുവർണ കാലഘട്ടത്തിനു കൂടെയാണ് തിരശീല വീഴുന്നതെന്നും രമേശ് ചെന്നിത്തല തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP