Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ത്രിപുരയിൽ മുൻ മുഖ്യമന്ത്രി മണിക് സർക്കാരിനെതിരെ ബിജെപി ആക്രമണം; വടികളും കല്ലുകളുമായി മുൻ മുഖ്യമന്ത്രിക്ക് നേരേ പാഞ്ഞടുത്ത് പ്രവർത്തകർ; രക്ഷിച്ചെടുത്തത് പൊലീസ്: വീഡിയോ പുറത്ത്

ത്രിപുരയിൽ മുൻ മുഖ്യമന്ത്രി മണിക് സർക്കാരിനെതിരെ ബിജെപി ആക്രമണം; വടികളും കല്ലുകളുമായി മുൻ മുഖ്യമന്ത്രിക്ക് നേരേ പാഞ്ഞടുത്ത് പ്രവർത്തകർ; രക്ഷിച്ചെടുത്തത് പൊലീസ്: വീഡിയോ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

അഗർത്തല: ത്രിപുരയിൽ സിപിഎം പിബി അംഗവും മുൻ മുഖ്യമന്ത്രിയുമായ മണിക്ക് സർക്കാരിനെതിരെ ബിജെപി ആക്രമണം. ശാന്തിബസാർ സന്ദർശിക്കുന്നതിനിടെയാണ് ബിജെപി പ്രവർത്തകരുടെ ആക്രമണം. മെയ് അഞ്ചിന് ഇവിടെ ക്രൂരമായി ആക്രമിക്കപ്പെട്ട സിപിഎം അനുഭാവികളടെ വീടുകൾ സന്ദർശിക്കാനാണ് സിപിഎം പ്രതിനിധി സംഘം ശാന്തിബസാറിൽ എത്തിയത്.

വടികളും കല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. മണിക് സർക്കാരിന് നേരെ ബിജെപി പ്രവർത്തകർ പാഞ്ഞടുക്കുന്നതും വീഡിയോയിൽ കാണാം. പൊലീസ് മണിക് സർക്കാരിനെയും പ്രവർത്തകരെയും വാഹനത്തിൽ കയറ്റി അയക്കുകയായിരുന്നു. പ്രതിപക്ഷ ഉപനേതാവ് ബാദൽ ചൗധരിക്കൊപ്പമായിരുന്നു ശാന്തിബസാർ സന്ദർശനം. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നു. സംഭവത്തിന് പിന്നാലെ മണിക്സർക്കാർ വാർത്താസമ്മേളനം നടത്തി.

മുമ്പും മണിക് സർക്കാരിന് നേരേ ബിജെപി ആക്രമണം നടന്നിരുന്നു. 2018 ൽ അഗർത്തലക്കടുത്ത് ഒക്ടോബർ വിപ്ലവ അനുസ്മരണ പരിപാടിയിൽ സംസാരിച്ച് മടങ്ങവേ അദ്ദേഹത്തെ ബിജെപി സംഘം ആക്രമിക്കുകയായിരുന്നു.തുടർന്ന് രസ്തർ മാഥയിലെ പാർട്ടി ഓഫീസിൽ അദ്ദേഹത്തെയും സംഘത്തെയും മണിക്കൂറുകളോളം തടഞ്ഞുവച്ചു. ഒടുവിൽ പൊലീസെത്തിയാണ് മണിക്ക് സർക്കാരിന് അഗർത്തലയിലേക്ക് പോകാൻ സുരക്ഷയൊരുക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP