Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മെയ് രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

മെയ് രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

വളരെ തിരക്ക് നിറഞ്ഞ ദിവസങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. മീഡിയ , ഇലെക്ട്രോനിക്‌സ് എന്നാ മേഖലയില് നിന്നുള്ള അവസരങ്ങള് ഈ ആഴ്ച ഉണ്ടാകാം. നിരവധി ചെറു യാത്രകള്, സഹോദരങ്ങളും ആയുള്ള ചര്ച്ചകള്, ചെറു കോഴ്‌സുകള് ചെയ്യാന് ഉള്ള അവസരം, നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, ശാരീരിരിക അസ്വസ്ഥകള് എന്നിവയു0 ഈ മാസം ഉണ്ടാകാം. കൂടുതല് ആശയ വിനിമയങ്ങള്, ആശയ വിനിമയ ഉപകരണങ്ങള് വാങ്ങാന് ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. സാമ്പത്തിക വിഷയങ്ങള് അല്പം സങ്കീര്ണമായ അവസ്ഥയില് ആയിരിക്കും. വീടിനുള്ളിൽ തർക്കങ്ങൾ, റിയൽ എസ്റ്റേറ്റ് ഡീലുകളെ കുറിചുള്ള ചർച്ചകൾ ഇവയും പ്രതീക്ഷിക്കുക. വീടിനുള്ളിൽ തർക്കങ്ങൾ, റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവ എല്ലാം ഉണ്ടാകുന്നതാണ്. മുതിർന്ന വ്യക്തികളെ കുറിച്ചുള്ള പല തര0 ആശങ്കകളും പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

സാമ്പത്തിക വിഷയങ്ങൾ ഈ ആഴ്ച വളരെ അധികം ശ്രദ്ധ നേടും. ലോണുകള് നല്കാനും ലഭിക്കാനും ഉള്ള അവസരങ്ങള് ഈ ആഴ്ച മുതല് കൂടുതലായിരിക്കും. പങ്കാളിത ബന്ധങ്ങളില് നിന്നുള്ള പല വെല്ലുവിളികളും ഏറ്റെടുക്കേണ്ടി വരും. പങ്കാളിയും ആയുള്ള കൂടുതല് ചര്ച്ചകളും സാമ്പത്തിക വിഷയത്തെ കുറിച്ചുള്ളത് ആയിരിക്കും. ടാക്‌സ്, ഇന്ഷുറന്‌സ് , പി. എഫ്, എന്നിവയില് നിന്നുള്ള ഒത്തു തീര്പ്പുകളും ഉണ്ടാകാം നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യംഎന്നിവയും പ്രതീക്ഷയ്ക്കുക.ജോലിയിൽ പുതിയ ഉത്തര വാദിത്തങ്ങൾ, സഹ പ്രവർത്തകരെ കുറിച്ചുള്ള സംശയം, അവരോടുള്ള തർക്കം എന്നിവയും പ്രതീക്ഷിക്കുക . വ്യക്തി ജീവിതം ആരോഗ്യം എന്നിവയും കൂടുതൽ ശ്രദ്ധ നേടും. മീഡിയ മാസ് കമ്യൂണിക്കേഷൻ എന്നാ മേഖലയിൽ നിന്നുള്ള ജോലികളും ഉണ്ടാകും. യാത്രകളിൽ തടസങ്ങളും പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
നിങ്ങളുടെ വ്യക്തി ജീവിതം ഈ ആഴ്ച മുതൽ കൂടുതൽ ശ്രദ്ധ നേടുന്നതാണ്. ശുക്രനും ബുധനും നിങ്ങളുടെ വ്യക്തി ജീവിതത്തെ സ്വാധീനിക്കുമ്പോൾ പുതിയ തുടക്കങ്ങൾ ജീവിതത്തിൽ പ്രതീക്ഷിക്കുക. ചാരിറ്റി പ്രവർത്തനങ്ങൾ,ദൂരയാത്രകൾ എന്നിവ നടക്കാം, നിഗൂഡ വിഷയങ്ങള് പഠിക്കാനുള്ള അവസരം , ദൂര യാത്രകള്, ധ്യാനം, പ്രാര്ത്ഥന എന്നിവയും ഉണ്ടാകുന്നതാണ്. ശാരീരിരിക അസ്വസ്ഥതകള്, ഭാവി പരിപാടികളെ കുറിച്ചുള്ള റീസേര്ച്ച്, സ്വപ്നങ്ങള് നിറഞ്ഞ ഉറക്കം, വൈകാരികമായ സമ്മര്ദ്ദം എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ ജോലി സ്ഥലത്തെ ചൊവ്വ സ്വാധീനിക്കുമ്പോൾ പുതിയ പ്രോജെക്ട്കട്ടുകൾ ഉണ്ടാകുന്നതാണ്. നിലവിൽ ഉള്ള ജോലിയിൽ ഒരു റിസ്‌കും ഏറ്റെടുക്കാൻ പാടുള്ളതല്ല. സാമ്പത്തിക വിഷയങ്ങളും ഈ അവസരം വളരെ സെൻസിറ്റീവ് ആകുന്നതാണ്. പ്രതീക്ഷിക്കാതെ ഉള്ള ചിലവുകളും ഉണ്ടാകാം.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ശുക്രനും ബുധനും നിങ്ങളുടെ മാനസികമായ സമ്മർദ്ദങ്ങളെ എടുത്തു കാട്ടു0. പ്രാർത്ഥന , ധ്യാനം എന്നിവയോടുള്ള താല്പര്യം വര്ധിക്കുന്നതാണ്. ഈ ആഴ്ച മുഴുവൻ ലോങ്ങ് ടേം ബന്ധങ്ങളിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. പുതിയ സുഹൃദ് ബന്ധങ്ങള്, നിലവില് ഉള്ള ടീം ജോലികളിൽ പുരോഗതി, പുതിയ ടീം ബന്ധങ്ങള്, ടെക്‌നിക്കല് രംഗത്ത് നിന്നുള്ള ജോലികള്, ഈ മേഖലയില് നിന്നുള്ള അവസരങ്ങള്, എന്നിവ എല്ലാം തന്നെ ഈ മാസം ഉണ്ടാകും. കുട്ടികളുടെ ഒപ്പം ഉള്ള ജോലികള്, കല , വിനോദം എന്നിവയ്ക്ക് വേണ്ടി ഉള്ള അവസരങ്ങളും ഈ മാസം ഉണ്ടാകുന്നതാണ്. വിദേശത്തു നിന്നുള്ള ജോലികൾ, വലിയ ഗ്രൂപ്പുകളുടെ ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, ടെക്ക്‌നിക്കൽ രംഗത് നിന്നുള്ള ജോലികൾ എന്നിവയും ഉണ്ടാകും.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ബുധനും ശുക്രനും നിങ്ങളുടെ ലോങ്ങ് ടേം ബന്ധങ്ങളെ സ്വാധീനിക്കും. ഈ ആഴ്ച മുതൽ ലോങ്ങ് ടേം ജോലികളിൽ നിന്നുള്ള അവസരങ്ങൾ, പുതിയ സുഹൃദ് ബന്ധങ്ങള്, നിലവില് ഉള്ള ടീം ജോലികളിൽ പുരോഗതി, പുതിയ ടീം ബന്ധങ്ങള്, ടെക്‌നിക്കല് രംഗത്ത് നിന്നുള്ള ജോലികള്, ഈ മേഖലയില് നിന്നുള്ള അവസരങ്ങള്, എന്നിവ എല്ലാം ഉണ്ടാകാം. കല ആസ്വാദനം എന്നിവയ്ക്കുള്ള അവസരങ്ങൾ, കുട്ടികൾക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരവും ഉണ്ടാകുന്നതാണ്. വിദേശത്തു നിന്നുള്ള ജോലികൾ, വലിയ ഗ്രൂപ്പുകളുടെ ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, ടെക്ക്‌നിക്കൽ രംഗത് നിന്നുള്ള ജോലികൾ എന്നിവയും ഉണ്ടാകും. പല തരത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, പുതിയ ജോബ് ഓഫറുകൾ എന്നിവയും ഈ ആഴ്ച ഉണ്ടാകുന്നതാണ്. അത് പോലെ തന്നെ മാനസികമായ സമ്മർദ്ദങ്ങളും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ ജോലി ഈ ആഴ്ച വളരെ അധികം ശ്രദ്ധ നേടുന്നതാണ്. ബുധനും, ശുക്രനും നിങ്ങളുടെ ജോലിയെ സ്വാധീനിക്കും. ആശയ വിനിമയ രംഗത് നിന്നുള്ള ജോലികൾ, അധികാരികളും ആയുള്ള ചർച്ചകളും ഉണ്ടാകുന്നതാണ്. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ഗഹനമായ ചർച്ച, ഉപരിപഠനത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പ് എന്നിവ ഉണ്ടാകാം., ദൂര,യാത്രകൾക്കു വേണ്ടിയുള്ള പ്ലാനുകൾ ശ്രദ്ധിച്ചുവേണം., നിയമ വശത്തെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക. ജോലിയില് പുതിയ തുടക്കങ്ങള് ഈ അവസരം സാധ്യമാണ് ജോലി സ്ഥലത്ത് ശാരീരിരിക അധ്വാനം കൂടുതല് ഉണ്ടാകാവുന്ന സമയം ആണ്. നിങ്ങളുടെ അധികാരികൾ പുതിയ ടാസ്‌കുകള് നല്കാം. അവ അത്ര എളുപ്പം ആയിരിക്കുകയില്ല. അ പുതിയ ജോലി, നിലവില് ഉള്ള ജോലിയില് മാറ്റങ്ങള് , ജോലി സ്ഥലത്തെ നവീകരണം എന്നിവ പ്രതീക്ഷിക്കാം. ചാരിറ്റി പ്രവർത്തനങ്ങൾ, ടെക്ക്‌നിക്കൽ രംഗത്ത് നിന്നുള്ള ജോലികളും ഉണ്ടാകുന്നതാണ്. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ഈ ആഴ്ച മുതൽ ദൂര ദേശത്തു നിന്നുള്ള ജോലികൾ, ആത്മീയ വിഷയങ്ങളോടുള്ള താൽപര്യം , വിദേശ സംസ്‌കാരതോട് അടുത്ത ഇടപഴകാനുള്ള സാധ്യതകള്, തീര്ഥാടനം, എന്നിവയ്ക്കുള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ്. ബുധനും ശുക്രനും സാഹിത്യ വാസനകളെ വളരെ ശകതമായി സ്വാധീനിക്കുന്നതാണ്. ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നിരവധി അവസരങ്ങൾ പ്രതീക്ഷിക്കുക മീഡിയ , ഇലെക്ട്രോനിക്‌സ് എന്നാ മേഖലയില് നിന്നുള്ള അവസരങ്ങള് ഈ മാസം ഉണ്ടാകാം. യാത്രകൾ, ചെറു പ്രോജക്ക്ട്ടുകൾ, സഹോദരങ്ങലുമായുള്ള ചർച്ചക് എല്ലാം തന്നെ ഈ ആഴ്ച ഉണ്ടാകും. . കൂടുതല് ആശയ വിനിമയങ്ങള്, ആശയ വിനിമയ ഉപകരണങ്ങള് വാങ്ങാന് ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ആശങ്കകളും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. ജോലിയിൽ നിന്നും പല തരം വെല്ലുവിളികളും പ്രതീക്ഷിക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ബുധനും ശുക്രനും നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ ശക്തമായി സ്വാധീനിക്കുന്നതാണ്. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക. പാർട്ട് ടൈം ജോലികൾക്ക് ഉള്ള സാധ്യതകളും ഈ ആഴ്ച ഉണ്ടാകുന്നതാണ്. ഈ ആഴ്‌ച്ച മുഴുവനും നിങ്ങളുടെ ശ്രദ്ധ നിങ്ങളുടെ വ്യക്തി ജീവിതത്തിലും പ്രൊഫെഷണൽ ബന്ധങ്ങളിലും ആയിരിക്കും. ദൂര യാത്രകൾ, ജോലി സംബന്ധമായ ചർച്ചകൾ , ചില്ലറ ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കാം. പുതിയ വ്യക്തി ബന്ധങ്ങൾ, ഔദ്യോഗിക ബന്ധം എന്നിവ എല്ലാം ഈ അവസരം ഉണ്ടാകുന്നതാണ്. പങ്കാളിത്ത ബന്ധങ്ങൾക്ക് ഈ അവസരം അത്ര നല്ലതല്ല.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ബുധനും ശുക്രനും നിങ്ങളുടെ ജോലി സ്ഥലത്തെ സ്വാധീനിക്കുന്നു. ജോലിയിൽ നിന്നുള്ള പല അവസരങ്ങളും ഈ ആഴ്ച നിങ്ങൾക്ക് പ്രതീക്ഷിക്കാം. ആശയ വിനിമയം, കല, എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ തീർച്ചയായും ഉണ്ടാകുന്നതാണ്. സഹ പ്രവർത്തകരുമായി ഉള്ള ചർച്ചകൾ , ടീം ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യ സംരക്ഷണം പ്രധാനമാകും. നിരവധി ചർച്ചകൾ, വിവാഹ ബന്ധം, പ്രേമ ബന്ധം എഎന്നിവയെ കുറിച്ചുള്ള ചർച്ചകൾ ഈ ആഴ്ച ഉണ്ടാകുന്നതാണ്. മാനസികമായ ബുദ്ധിമുട്ടുകളും ഈ ആഴ്ച ഉണ്ടാകുന്നതാണ്. സാമ്പത്തിക വിഷയങ്ങൾ ഈ അവസരം വളരെ സന്കീർണമാകുന്നതാണ്. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള നിരവധി അവസരങ്ങലുൻ പ്രതീക്ഷിക്കുക . എങ്കിലും മറ്റുള്ളവരെ കയ്യയച്ചു സഹായിക്കാൻ ഉള്ള ഒരു സാഹചര്യമല്ല.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെ ജോലിക്ക് ഈ ആഴ്ച വളരെ അധികം പ്രാധാന്യം ഉണ്ട്. ശുക്രനും ബുധനും നിങ്ങളുടെ ജോലിയെ ശക്തമായി സ്വാധീനിക്കുന്നതാണ്. . സഹ പ്രവർത്തകരുമായി ഉള്ള ചർച്ചകൾ, അവരുമായുള്ള തർക്കങ്ങൾ, ടീം ചർച്ചകൾ എന്നിവയും ഉണ്ടാകുന്നതാണ്. നിരവധി ചെറു പ്രോജെക്ട്കട്ടുകൾ , മീഡിയ , ലോജിസ്റ്റിക്‌സ്, എന്ന മേഖലയിൽ നിന്നുള്ള ചെറു ജോലികൾ എന്നിവയും ഉണ്ടാകുന്നതാണ്. എങ്കിലും ഈ ആഴ്ച ജോലിയിൽ എന്തെങ്കിലും റിസ്‌കുകൾ ഏറ്റെടുക്കാൻ യോജിച്ച സമയം അല്ല. പുതിയ ലോങ്ങ് ടേം ജോലികൾ, സുഹൃദ് ബന്ധത്തിൽ വിള്ളലുകൾ, വിദേശത്തു നിന്നുള്ള ജോലികൾ, കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരങ്ങൾ എന്നിവയും ഉണ്ടാകുന്നതാണ്. പുതിയ എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവയ്ക്കും ഈ ആഴ്ച ശക്തമായ സാധ്യതകൾ ഉണ്ടാകുന്നതാണ്.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ബുധൻ , ശുക്രൻ എന്നിവ നിങ്ങളുടെ ക്രിയെട്ടീക് കഴിവുകളെ സ്വാധീനിക്കുന്നതാണ്. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ, കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരം എന്നിവയും ഉണ്ടാകും. മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദം,പ്രതീക്ഷിക്കാം. മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്. പല,പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം, കുടുംബയോഗങ്ങൾ,വീട്ടിൽ നിന്നുള്ള, യാത്രകൾ,പൂർവിക സമ്പത്തിനെക്കുറിച്ചുള്ള,ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളിൽ പ്രശ്‌നപരിഹാരം,വീട്ടുകാരോടുള്ള തര്ക്കം, എന്നിവയുംഉണ്ടാകും. കുട്ടികളുടെ ആരോഗ്യം അവരുടെ പരിപോഷണം എന്നിവയെ കുറിച്ചുള്ള ശ്രദ്ധയും ഉണ്ടാകും. ജോലി സ്ഥലത്തു പല വിധ തർക്കങ്ങൾ, ശ്രമകരമായ പ്രോജെക്ട്കട്ടുകൾ എന്നിവയും ഉണ്ടാകും. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
നിങ്ങളുടെ കുടുംബ ജീവിതം ഈ ആഴ്ച മുതൽ കൂടുതൽ ശ്രദ്ധ നേടും, നിരവധി റിയൽ എസ്റ്റേറ്റ് ഡീലുകൾ, ചർച്ചകൾ, ബന്ധു ജന സമാഗമം എന്നവയും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. ചെറു കോഴ്‌സുകൾ ചെയ്യാനുള്ള അവസരം,എഴുത്ത്, എഡിറ്റിം,ഗ്, ഇലക്ട്രോണിക്, നെറ്റ്,വർക്കിങ്, ,ലോജിസ്റ്റിക്‌സ്, മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള മറ്റു ജോലികൾ എന്നിവ ധാരാളമായി ഉണ്ടാകും. സഹോദരങ്ങളും ആയുള്ള സംവാദം, ശാരീരിരിക അസ്വസ്ഥതകള്, പല വിധത്തില് ഉള്ള ട്രെയിനിങ്ങുകള്, ഒരേ സമയം പല ജോലികള് ഏറ്റെടുക്കേണ്ട അവസ്ഥ എന്നിവ എല്ലാം പ്രതീക്ഷിക്കുക. മീഡിയ മാസ് കമ്യൂണിക്കേഷൻ എന്ന മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഈ മാസം അവസരങ്ങൾ ഉണ്ടാകുന്നതാണ്. ദൂര യാത്രകൾ, വിദേശത്തു നിന്നുള്ള ജോലികൾ, എന്നിവയും പ്രതീക്ഷിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP