Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'ആ വാർത്ത തെറ്റാണ്, അവൾ സുഖമായിരിക്കുന്നു'; കിരൺ മരിച്ചെന്ന വ്യാജ പ്രചരണത്തിൽ പ്രതികരണവുമായി അനുപം ഖേർ; പ്രതികരണം ഇൻസ്റ്റഗ്രാം കുറിപ്പിലുടെ

'ആ വാർത്ത തെറ്റാണ്, അവൾ സുഖമായിരിക്കുന്നു'; കിരൺ മരിച്ചെന്ന വ്യാജ പ്രചരണത്തിൽ പ്രതികരണവുമായി അനുപം ഖേർ;  പ്രതികരണം ഇൻസ്റ്റഗ്രാം കുറിപ്പിലുടെ

സ്വന്തം ലേഖകൻ

ഡൽഹി: കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന നടിയും ബിജെപി എംപിയുമായ കിരൺ ഖേർ മരിച്ചുവെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് തെറ്റാണെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഭർത്താവും നടനുമായ അനുപം ഖേർ. ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കിരൺ സുഖമായിരിക്കുന്നവെന്നും തെറ്റായ വാർത്ത പ്രചരിപ്പിക്കരുതെന്നും അനുപംഖേർ വ്യക്തമാക്കി.

കിരണിന്റെ ആരോഗ്യത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അവയെല്ലാം തെറ്റാണ്. അവൾ സുഖമായി ഇരിക്കുകയാണ്. കൂടാതെ രണ്ടാമത്തെ ഡോസ് വാക്സിനും അവൾ സ്വീകരിച്ചു. ഇത്തരത്തിലുള്ള നെഗറ്റീവായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അഭ്യർത്ഥിക്കുകയാണ്. നന്ദി സുരക്ഷിതരായി ഇരിക്കൂ- അനുപം ഖേർ കുറിച്ചു.


മാസങ്ങൾക്ക് മുൻപാണ് കിരൺ ഖേർ മൾട്ടിപ്പിൾ മൈലോമ എന്ന രക്താർബുദമാണ് ബാധിച്ചിരിക്കുകയാണെന്നും അനുപം ഖേർ വ്യക്തമാക്കിയത്. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.. ചണ്ഡീഗഡിൽ നിന്നുള്ള എംപിയായ കിരണിന്റെ അസാന്നിധ്യം വിമർശനങ്ങൾക്ക് കാരണമായതിന് പിന്നാലെയാണ് രോഗവിവരം വ്യക്തമാക്കിക്കൊണ്ട് അനുപം ഖേർ രംഗത്തെത്തിയത്.നവംബറിൽ കൈ ഒടിഞ്ഞതിനെ തുടർന്ന് ചണ്ഡീഗഡിലെ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് ഇടത്തെ തോളിലും വലത്തെ കയ്യിലും കാൻസർ സ്ഥിരീകരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP